rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011 ഏപ്രിൽ 21, വ്യാഴാഴ്‌ച

പിണക്കം..


പതിവു പോലെ അന്നും പിണങ്ങി അവള്‍വാശി തന്നെ , എത്ര ശ്രമിച്ചിട്ടും ഒന്നു ഇണക്കാന്‍ പറ്റുന്നില്ല .ഒരെണ്ണം അങ്ങു കൊടുത്താലോ? വേണ്ട ഒന്നുമില്ലേലും ഒരു പാട്‌ സഹായിച്ചതാണു എന്നെ.സഹായം മാത്രമല്ല സ്നേഹിച്ചതാണു അതിനെ ഒരു പാട്‌, എന്നിട്ടും അവള്‍...............തുരു തുരാ ഫോണ്‍ ബെല്ലാവുന്നുണ്ട്‌,ഈ പിണക്കം മാറ്റാതെ ഒരു കാര്യവും നടക്കില്ല.അവ്സാനം ഒരു അഴിച്ചു പണി നടത്താന്‍ തന്നെ തീരുമാനിച്ചു ഞാന്‍,പതുക്കെ ആ കേബിള്‍ വലിച്ചു ഊരി,റിബ്ബണ്‍ ഒന്നു മാറ്റി നോക്കി. അതോടെ അവളുടെ പിണക്കവും മാറി, നന്നായി വര്‍ക്ക് ചെയ്യാനും തുടങ്ങി.എന്റെ പ്രീന്ടറിന്റെ ഒരു കാര്യം. ഇടക്ക് ഇങ്ങനെ പിണങ്ങി പണി മുടക്കും. .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ