ഓര്‍മ്മകളും സ്വപ്നങ്ങളും വലിച്ചെറിഞ്ഞ ചവറ്റുകൊട്ടയില്‍ -
മരണം കാത്തു കിടക്കുകയാണ് മനസ്സ്.
ഈ താളം നിലയ്ക്കാന്‍ ഇനിയും നിമിഷങ്ങള്‍ മാത്രം....
മരണമെന്ന മാന്ത്രികന്‍ തന്നെയും കൊണ്ട് പറക്കുന്നതിന് മുമ്പ്-
ആ മനസ്സ് വിളിച്ചു പറഞ്ഞു.
"നിലാവും നക്ഷത്രങ്ങളും പുഞ്ചിരി പൊഴിക്കുന്ന രാവില്‍,
മഞ്ഞിന്‍ കുപ്പായമണിഞ്ഞ താഴ്വരത്തിലൂടെ,
മഞ്ഞു തുള്ളികള്‍ ഉമ്മ വെച്ച പൂമൊട്ടിനെയും തലോടി,
നിന്റെ പ്രണയം നുകരനായി ഞാന്‍ പറന്നു വരും"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ