rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011 ഏപ്രിൽ 21, വ്യാഴാഴ്‌ച

ചിലന്തി....


ചിലന്തി,
തന്റെ പുതിയ കെണിക്കുള്ളില്‍ ഇരയെ കാത്തു ഇരുന്നു.
വിശപ്പ്‌ കൊണ്ടാണോ അതോ ക്രൂരത കൊണ്ടാണോ എന്നറിയില്ല ,അതിന്റെ കണ്ണുകള്‍ ചുവന്നിരുന്നു.
അക്ഷമാനായ കാത്തിരിപ്പീനിടയിലും അതിന്റെ ചുണ്ടില്‍ ഒരു ചെറിയ പുഞ്ചിരി ഉണ്ട്‌.
എത്ര വിലക്കിയാലും തന്റെ വലയില്‍ ഒരു ഇര വന്നു ചാടുക തന്നെ ചെയ്യും.
ബുദ്ധിമാന്മാരെന്ന് സ്വയം വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ഒരുവന്‍ തന്നെ തന്റെ വലയില്‍ വന്നു ചാടും.
നമുക്ക് ചുറ്റും ക്രൂരന്മാരായ ചിലന്തികള്‍  വലയുമായി കാത്തിരിപ്പാണെന്ന് എത്ര പറഞ്ഞു കൊടുത്താലും അവര്‍ പടിക്കില്ല.
വെള്ളി നൂലുകള്‍ കൊണ്ട്‌ പണിത തന്റെ വലയെ അദ്രിശ്യമായി ഒളിപ്പിചു കൊണ്ട്‌ ക്രൂരാനായ ആ ചിലന്തി ചിരിച്ചു.
വലയില്‍ കുടുങ്ങി പിടയുമ്പോള്‍ ഒരു സാഹസികണെ പോലെ നൂലിലൂടെ ഊര്‍ന്ന് വരുന്ന ചിലന്തിയ്ക്ക്‌ താന്‍ കണ്ടു മറന്ന ആരുടെ ഒക്കെയോ മുഖമാണെന്ന് തോന്നി. ആരും കേള്‍ക്കാത്ത തന്റെ ഇരയുടെ നിലവിളി കേട്ട്‌ ആ ചിലന്തി പരിഹസിച്ചു ചിരിചു. തന്റെ വലയെ ഭേദിക്കാന് മാത്രം ശക്തര്‍ ആരാണു. ഇതു എന്റെ സാമ്രാജ്യം ആണ്. അട്ടഹാസം അവസാനിക്കുമ്പോഴേക്കും വലയില്‍ കുടുങ്ങി മരിച്ച ഇരയുടെ ജീവനു വില ഇടാന്‍ കുറച്ചു പേര്‍ തയ്യാറായി. പിന്നെ   കുറച്ചു പേര്‍ ചിലന്തിക്കെതിരെ സമരം ചെയ്യാനും. ഇത്‌ ഒക്കെ കണ്ടു ആസ്വദിച്ചു കൊണ്ട്‌ ചിലന്തി തന്റെ അടുത്ത വല ഒരുക്കി . ബുദ്ദിമാന്മാരില്  ബുദ്ധിമാനായ തന്റെ ഇരയെ കാത്തു..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ