ദുഃഖം നിറഞ്ഞ സന്ധ്യ,
കടലിനോടു കിന്നാരം പറഞ്ഞു വന്ന കാറ്റ് എന്റെ ചെവിയിലും എന്തോ മന്ത്രിച്ചു....
ഏതോ കടല്‍ പക്ഷിയുടെ ഭീതിയോടെയുള്ള കരച്ചില്‍ അതിനെ തട്ടിപ്പറിച്ചു കടന്നു പോയി.
നേര്‍ത്തൊരു സംഗീതം പോലെ അതന്നെ തന്നെ വലം വെയ്ക്കാന്‍ ഞാന്‍ കൊതിച്ചു.
അന്തി മാനത്തിന്റെ ചോപ്പും മൂകമായ സന്ധ്യയും...
പിന്നെയും എന്നെ ഭ്രാന്താനാക്കും....
എനിക്ക് കേള്‍ക്കണം,കാറ്റിന്റെ സംഗീതം....
എന്‍റെ കാതില്‍ മന്ത്രിച്ച ആ വാക്കുകള്‍.....
നനഞ്ഞ പൂഴിയില്‍ നെഞ്ചു അമര്‍ത്തി കിടന്നു ഞാന്‍...
വീണ്ടും നിലാവ് പുഞ്ചിരിയുടെ പൂമഴ പെയ്യിക്കട്ടെ..
എനിക്ക് നനയണം വീണ്ടും ആ പ്രണയ മഴ,
അവളെന്റെ കാതില്‍ മന്ത്രിച്ചത് എനിക്ക് കേള്‍ക്കണം,
ഈ തീരത്ത് അവളോടൊപ്പം ,നിലാവത്ത്...
മഴ നനഞ്ഞു...വീണ്ടും വീണ്ടും......
മഴയും നിലാവും ഞാനും അവളും മാത്രം.......
കൊഴിഞ്ഞു പോയ സ്വപ്‌നങ്ങള്‍ ഒക്കെ പുനര്‍ജനിക്കട്ടെ.....
ഈ ദുഃഖ സന്ധ്യ ഇതാ ഇവിടെ അവസാനിക്കട്ടെ.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ