rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011 ഏപ്രിൽ 19, ചൊവ്വാഴ്ച

നിനക്കായി മാത്രം.....



ആര്‍ദ്രമാം  സന്ധ്യ  തന്‍  ഓരത്ത്
 ഞാന്‍ ഏകയായി ഇരിക്കവേ,
എന്തെ  കണ്ടതില്ല  അന്ന്  നീ 
എന്തെ ഒന്നും പറഞ്ഞതില്ല നീ. 
 
ആ ഏകാന്തതയില്‍ നീ 
എന്നരുകില്‍ ഉണ്ടായിരുനെങ്കില്‍
എന്റെ കണ്ണുകള്‍ ഇന്ന് നിറയില്ലായിരുന്നു
അവസാന  മാത്രയില്‍  നീ എന്തെ  
എന്‍ കരങ്ങള്‍ പിടിക്കുന്നു .......
അകലാന്‍ ആകാത്തവിധം അടുക്കുന്നു ,
നിനക്കായ്‌  ഞാന്‍,  എന്‍  ഹൃദയത്തില്‍ 
നിന്നും എഴുതുന്നു ..
നീ  എന്നോടൊപ്പമില്ലാത്ത  നിമിഷങ്ങളിലും   
ഞാന്‍  നിന്നെയോര്‍ക്കുന്നു. നിന്നെ മാത്രം .
ഒരിക്കലും അര്‍ഹതയില്ലെന്ന് അറിഞ്ഞും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ