വീണ്ടും ഒരു ഭീകര രാത്രി.......
എന്റെ ഓര്‍മ്മകളെ ചികഞ്ഞു വേദനിപ്പിച്ചു കൊണ്ടിരുന്നു,
പറന്നു പോകാന്‍ സമ്മതിക്കൂ എന്റെ ഭ്രാന്തമായ മനസ്സിനെ,
ഇത്തിരി ആശ്വാസം കിട്ടുമെങ്കില്‍ അത് പറന്നു പൊക്കോട്ടെ......
എത്ര രൂപങ്ങള്‍ ആണ് എനിക്ക് ചുറ്റും?
ഹോ !എന്തിനാ എന്നെ ഇങ്ങനെ ..........
ശ്വാസം മുട്ടുന്നു
ഒന്ന് ഓടി ഒളിക്കാന്‍ പറ്റിയെങ്കില്‍...........
ഞാന്‍ ഒരു വലയത്തില്‍ പെട്ടിരിക്കയാണ്
ഇനി എനിക്ക് മോചനം ഇല്ല
ഓര്‍മകള്‍ക്ക് പോലും മുഖം മൂടി?
പിശാചിന്റെ രൂപം ആണ് ശരിക്കും......
എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുന്നു അത്.....
എന്റെ ഉറക്കം നശിപ്പിച്ചു.
ഈ രാത്രിയും ഇങ്ങനെ അവസാനിക്കും
ഓര്‍മകളുടെ പൈശാചികമായ മുഖങ്ങള്‍
അവര്‍ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കും
ഒടുവില്‍ എനിക്ക് ചുറ്റും ക്രൂരമായ മുഖമുള്ള പിശാചുക്കള്‍
അവരുടെ ഇരയായി ഞാന്‍...............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ