അയാള്‍ സ്വപ്നം കാണുകയാണ്
വെളിച്ചെറിയപ്പെട്ട തെരുവില്‍ കിടന്നു
ഓര്‍മ്മകളില്‍ ബാല്യം ഇല്ല
കൌമാരം ഇല്ല....ശൂന്യമായ ജീവിത പോരാട്ടങ്ങള്‍
അനാഥനായി ആരും ജനിക്കുന്നില്ല
എന്നിട്ടും ഈ ഭൂമിയില്‍ ഞാന്‍ അനാഥനായി
മെല്‍വിലാസം പറഞ്ഞു തന്നില്ല ആരും
അത് കൊണ്ട് തന്നെ തെണ്ടിയായി
അറിവ് പകര്‍ന്നു തന്നില്ല ആരും
അതു കൊണ്ട് തന്നെ വിവരമില്ലാത്തവനായി
നല്ലത് പഠിപ്പിചു തന്നില്ല
അതു കൊണ്ട് കള്ളനും പിടിച്ചു പറിക്കാരനുമായി
ഇതൊരു തെന്ടിയുടെ കൊച്ച് സ്വപ്നം
വഴി പിഴചവന്റെ വേദന
ജന്മം കൊണ്ട് നേടിയ സല്‍പ്പേരുകള്‍
ജീവിച്ചു തീരും വരെ വേഷപ്പകര്‍ച്ചകള്‍
ഇനിയും ബാക്കി ഉണ്ട് സ്വപ്നം
തെരുവില്‍ തളക്കപ്പെട്ട സ്വപങ്ങള്‍
വിലയില്ലാത്ത സ്വപ്നങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ