rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011 ഏപ്രിൽ 21, വ്യാഴാഴ്‌ച

മരണം മണക്കുന്ന ഡിസംബര്‍...


എന്തോ ഡയറി വായിക്കാന്‍ തോന്നി എനിക്ക് പെട്ടന്ന്.എപ്പഴോ എഴുതി പകുതിയാക്കി വെച്ചതാണ്.ഓര്‍മ്മകള്‍ എന്നെ ഭ്രാന്തന്‍ ആക്കി മറ്റും എന്നെ അവസ്ഥയില്‍ എത്തിയപ്പോള്‍ പഴയതൊന്നും ചികയാതെ പുത്തന്‍ മോടിയില്‍ എഴുതാന്‍ നോക്കി.അതിലും ഞാന്‍ പരാചിതനായി .എന്റെ ഷെല്‍ഫില്‍ പൊടി പിടിച്ചു കിടക്കുന്ന എന്റെ ഓര്‍മ്മകളുടെ സാമ്രാജ്യമായ ആ ഡയറി ......പുറത്തെ തണുപ്പിനെ അകറ്റാനായി ഒരു സിഗരട്റ്റ് എടുത്തു കത്തിച്ചു വായിച്ചു തുടങ്ങി ഞാന്‍.
2008 ഡിസംബര്‍.2
അവസാനമായി എഴുതി നിര്‍ത്തിയത് അന്നാണ് .
"എന്റെ ഷാനു അവനെന്താണ് പറ്റിയത് " അത് മാത്രം ആണ് ആ പേജില്‍ .
കട്ടിയുള്ള പുകച്ചുരലുകള്‍ ............തുളച്ചു കയറുന്ന തണുപ്പ്.....പിന്നെയും ആ നശിച്ച ഓര്‍മ്മകള്‍..........
ഓര്‍മ്മകളില്‍ അവന്റെ പുഞ്ചിരിക്കുന്ന മുഖം.എന്റെ തോളില്‍ കയ്യിട്ടു എന്റെ കൂടെ എപ്പഴും കാണും അവന്‍.മൂന്നു നേരം അവന്റെ ഭക്ഷണം എന്റെ വീട്ടില്‍ നിന്നായിരുന്നു.ചിലപ്പോള്‍ ദേഷ്യപ്പെട്ടു എന്റെ അനിയത്തി ചോദിക്കും"ഈ ചെക്കന് വീട്ടില്‍ നിന്ന് ഒന്നും കൊടുക്കാറില്ലേ".
എന്റെ അയല്‍വാസിയായ സമീരയുമായി അവന്‍ പ്രണയത്തില്‍ ആയിരുന്നു.അവളെ കാണുക എന്നെ ലക്‌ഷ്യം തന്നെ ആയിരുന്നു പ്രധനമായും അവനു.
ഒരു കുഞ്ഞു പോലും അറിയാതെ അവര്‍ തമ്മില്‍ മിണ്ടാതെ കണ്ണ് കൊണ്ടും ആംഗ്യ ഭാഷ കൊണ്ടും പ്രണയിച്ചു.ഇവരുടെ ഇടയില്‍ ഞാനും.
മാസങ്ങള്‍ കഴിഞ്ഞു.........
എന്റെ കോഴ്സ് കഴിഞ്ഞു ,എനിക്ക് ചെന്നൈയില്‍ മൂന്നു മാസത്തെ industrial ട്രെയിനിങ്ങിനു പോസ്റ്റിങ്ങ്‌ കിട്ടി.നാട്ടിലെ വിശേഷങ്ങള്‍ ഒന്നും അങ്ങനെ അറിയാറില്ല.എന്റെ ജോല്ലിയും തിരക്കും ഒക്കെയായി പുതിയ ഒരു ലോകം..... സത്യം പറഞ്ഞാല്‍ എന്റെ ഉപ്പയുടെ നിര്‍ബന്ധം കാരണം ആണ് ഞാന്‍ ആ കമ്പനിയില്‍ വന്നത് തന്നെ.ആരുടെ ഒക്കെയോ ശുപാര്‍ശ കൊണ്ട് നേടിത്തന്നതാന് അവിടെ ട്രെയിനിംഗ്.ഭക്ഷണം ഇഷ്ട്ടപെടില്ല ,വെള്ളം ഒക്കെ ബുദ്ധിമുട്ടായിരുന്നു .
അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടില്‍ നിന്ന് ഒരു കാള്‍.എന്റെ അനിയത്തി ആണ്."സമീറയുടെ കല്യാണം ആണ്"
അവള്‍ അത്രയേ പറഞ്ഞുള്ളൂ. സമീരയും ഷാനുവും തമ്മില്‍ ഉള്ള ബന്ധം അവള്‍ എങ്ങനെ അറിഞ്ഞു എന്ന് എനിക്ക് ചോദിക്കേണ്ടി വന്നില്ല ,കാരണം അവര്‍ ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്.
"ആരാ ചെക്കന്‍? "
"കുറച്ചു ദൂരെ നിന്നാ, നിന്നോട് ഇതൊന്നും പറയണ്ടാന്ന് ഉമ്മ പറഞ്ഞു.ഉമ്മ അറിഞ്ഞാല്‍ എന്നെ കൊല്ലും".ഇത്രയും പറഞ്ഞു അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു.
എനിക്കെന്തോ ആകെ പന്തികേട്‌ തോന്നി.ഒരു സ്വസ്ഥതയും കിട്ടണില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു.അങ്ങനെ ആ കിടപ്പ് തുടര്‍ന്നാല്‍ എനിക്ക് വട്ടാവുമെന്നു തോന്നി.രായ്ക്കു രാമാനം പെട്ടിയും കിടക്കയും എടുത്തു നാട്ടിലേക്കു....ഉപ്പയുടെ സ്വപനം അവിടെ ഉപേക്ഷിച്ചു ഞാന്‍ യാത്ര തിരിച്ചു .എന്റെ ജീവിതത്തിലെ വലിയ ഒരു മണ്ടത്തരം എന്ന് എന്റെ ഉപ്പ ഇന്നും കുറ്റപ്പെടുത്തുന്ന ആ സംഭവം............
വീട്ടില്‍ കാലുകുത്തിയപ്പോള്‍ തന്നെ തുടങ്ങിയിരുന്നു ശകാര വര്ഷം. ട്രെയിനിംഗ് തീരാന്‍ ഒരു മാസം കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ.അവിടെ തന്നെ ഒരു നല്ല ജോബ്‌ ഉപ്പ ആരോടൊക്കെ പറഞ്ഞു വെച്ചിരുന്നു.എല്ലാം നശിപ്പിച്ചു ഞാനെന്ന ജീവിക്കാനറിയാത്ത കുടുംബത്തിനു ഉപകാരമില്ലാത്ത വിഡ്ഢി...
പുറത്തിറങ്ങിയപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് ഷാനുവിനെ കാണാനില്ല എന്നാ ആ സത്യം.അവന്റെ വീടുകാരോക്കെ അന്വേഷിക്കുന്നുണ്ട്.ഒരാഴ്ച മുമ്പ് സമീറയുടെ ആങ്ങളമാര്‍ അവനെ തല്ലിച്ചതച്ചു ഹോസ്പിറ്റലില്‍ ആക്കിയതായിരുന്നു.അവിടെ നിന്നും ആരും കാണാതെ ഓടിയതാണ് അവന്‍.
പോലീസ് കേസ് ബഹളം ഒക്കെ ആയി ആകെ കൂടി ഭ്രാന്ത് പിടിച്ച അവസ്ഥ.
"സമീറയെ ഒന്ന് കാണണം" ഞാന്‍ എന്റെ പെങ്ങളോട് പറഞ്ഞു.
അവള്‍ എന്നെ അവിടം വരെ കൊണ്ട് പോയി.അവളെ കണ്ടപ്പോള്‍ കാനെണ്ടിയിരുന്നില്ല എന്ന് തോന്നി എനിക്ക്.എന്താ അവള്‍ക്കു പറ്റിയത്.വീട്ടുകാര്‍ തല്ലി കോലം കെടുതിയതാണോ?അതോ തിന്നാതെയും കുടിക്കാതെയും ഇങ്ങനെ ആയതാണോ?എന്റെ മുഖത്തേക്ക് അവള്‍ നോക്കിയത് ഇപ്പഴും എന്റെ മനസ്സീന്നു മാഞ്ഞു പോവുന്നില്ല.നിറ കണ്ണുകളോടെ ആ പാവം.
"വാ നമുക്ക് പോവാം.അവളുടെ ഇക്കമാര്‍ വന്നാല്‍ പ്രശ്നം ആവും. "
അവിടെന്നു വലിച്ചു കൊണ്ട് പോയി എന്നെ എന്റെ പെങ്ങള്‍.മഗരിബ് നിസ്ക്കരിക്കാന്‍ വേണ്ടി പള്ളിയിലേക്ക് പോവാന്‍ ഇറങ്ങിയപ്പോള്‍ ശരീഫ് ഓടി വന്നു പറഞ്ഞു.
അറിഞ്ഞോ? ഷാനുവിനെ കിട്ടി..
എനിക്ക് സന്തോഷം അടക്കാന്‍ ആയില്ല
"എവിടെയാട അവന്‍? "
"ഇല്ലെട അവന്‍ നമ്മളെ പറ്റിച്ചു,സിറ്റി പ്ലാസ ഹോട്ടലില്‍ അവന്‍ തൂങ്ങി മരിചെടാ "
എന്റെ കാലുകള്‍ തളര്‍ന്നു പോയി,ഞാന്‍ നിലത്തു ഇരുന്നു.തലയില്‍ ആകെ മരവിപ്പ് ,കൂടെപ്പിറപ്പിനെ പോലെ ഞാന്‍ സ്നേഹിച്ച എന്റെ ഷാനു .........അവന്‍ ആത്മഹത്യ ചെയ്തെന്നോ?
അന്നത്തെ അവന്റെ വീട്ടിലെ ആ അവസ്ഥ.ആകെക്കൂടി ഉണ്ടായിരുന്ന ഒരു ആണ്‍ തരി. കരച്ചിലും നിലവിളിയോടെ മയ്യത്ത് കൊണ്ട് പോയി .അവന്റെ മയ്യത്ത് നിസ്ക്കരിച്ചപ്പോള്‍ ആദ്യമായി ഞാന്‍ മരണമെന്ന ആ മഹാ സത്യം അത് ഉണ്ടാക്കുന്ന ഒരു ഉള്കിടിലം എല്ലാം അടുത്തരിഞ്ഞു.
നിരാശയും അലസതയുമായി പിന്നെയും കുറെ മാസങ്ങള്‍.വീണ്ടും ഉപ്പയുടെ കുത്തുവാക്കും ശകാരവും മടുത്തു തുടങ്ങി. അതിനിടയില്‍ സമീറയുടെ കുടുംബം ഒരു രാത്രി ആരോടും പറയാതെ നാടുവിട്ടു.
എന്റെ ഊരുതെണ്ടല്‍ സഹിക്കാന്‍ വയ്യാതെ ഉപ്പ എനിക്ക് മംഗലാപുരം ഒരു ട്രാവല്‍ എജെന്സിയില്‍ ജോലി ശരിയാക്കി തന്നു.
ഒരു ദിവസം അപ്പ്രതീക്ഷിതമായി ട്രെയിനില്‍ വെച്ച് സമീറയുടെ ഉമ്മയെയും ഉപ്പയെയും കണ്ടു.സലാം പറഞ്ഞു
തിരിച്ചും.
"സമീരക്ക് സുഖമില്ല" അവളുടെ ഉമ്മ കണ്ണീരോടെ പറഞ്ഞു.
"എന്ത് പറ്റി?"
"നീ സമയമുണ്ടെങ്കില്‍ ഞങ്ങളുടെ കൂടെ വാ "
അവരുടെ കൂടെ മംഗലാപുരം കങ്കനാടി മെന്റല്‍ ഹോസ്പിടലിലെ സെല്ലില്‍ എല്ലും തോല്ലുമായി മുടിയൊക്കെ വെട്ടിമാറ്റി ഒരു വികൃത ജീവിയെ പോലെ കഴിയുന്ന സമീറയെ ഒരു നോക്കെ കണ്ടുള്ളൂ ഞാന്‍.കരയണമോ നിലവിളിക്കണമോ എന്നറിയില്ലായിരുന്നു എനിക്ക്...
.......................................................................
ഓര്‍മ്മകള്‍ അതും ഈ ഡയറി പോലെ ഇങ്ങനെ പൊടിഞ്ഞു പൊടിഞ്ഞു തീര്‍ന്നെങ്കില്‍......................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ