ഇന്നലെ രാത്രി ഒരു സ്വപനം കണ്ടു ഉണര്‍ന്നു പോയി ...
ഒരു മനോഹര സ്വപനം പാതിക്കു വെച്ച് ഞാന്‍ ഉണര്‍ന്നു പോയി.
സ്വപനത്തിലെ രാജകുമാരന്‍ മാന്ത്രികനായിരുന്നു. എന്റെ ഓരോ കാല്‍വെപ്പിലും അവന്‍ , പ്രണയത്തിന്റെ മുല്ലപൂക്കള്‍ വിരിച്ചിട്ടു .
എന്റെ കൃഷണ മണികളെ അവന്‍ പവിഴ പുറ്റുകളാക്കി മാറ്റി. എന്റെ മുടിയിഴകള്‍ അവന്‍ മയില്പീലികളാക്കി.
എന്റെ കവിളുകളില്‍ അവന്‍ സന്ധ്യകളെ കൊണ്ട് നിറച്ചു.
ചുണ്ടില്‍ , വിരലില്‍ പ്രണയാക്ഷരങ്ങള്‍ നിറച്ചു.
ഞാന്‍ ഒരു കവിത ആയി മാറി ...
പാതി വഴിയില്‍ ഈണവും അക്ഷരങ്ങളും നിന്ന് പോയ ..ഒരു കവിത!!.
ഇനി എന്ന് വരും എന്റെ സ്വപനത്തിലെ രാജകുമാരന്‍ ?
അടുത്ത ജന്മത്തിലോ ?
ജനമങ്ങള്‍ ഉണ്ടെന്നത് സത്യമാണോ ?
ഇല്ലെങ്കിലോ ?
ഇനി ഒരിക്കലും ഞാന്‍ ഈ സ്വപനം കാണുകില്ലേ ???

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ