rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011 ഏപ്രിൽ 9, ശനിയാഴ്‌ച

യാത്ര



തിരിഞ്ഞു നോക്കിയില്ല ഞാന്‍
പിന്‍വിളികള്‍ ഉണ്ടാവില്ല എന്നറിയാം
മനസ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു
ഒരു പാട് സ്നേഹിച്ചതെന്തോ നഷ്ട്ടപെട്ട പോലെ

കുറച്ചു നേരം ഒറ്റയ്ക്കിരിക്കണമെന്നു തോന്നി
നഷ്ട്ടപെട്ടതൊന്നും നേടിയെടുക്കാന്‍ പറ്റില്ല
ഒരിക്കലും നഷ്ട്ടപെടുതാന്‍ പാടില്ലതതെല്ലാം
അപ്പഴേക്കും എന്നില്‍ നിന്നും നഷ്ട്ടം വന്നു കഴിഞ്ഞിരുന്നു

നിറയെ ചോദ്യങ്ങള്‍ ആയിരുന്നു മനസ്സില്‍
ചോദ്യങ്ങളുടെ കൂര്‍ത്ത മുനകള്‍ എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നു
ഒരിക്കലും ഉത്തരം കണ്ടെത്താന്‍ കഴിയില്ലെന്നറിയാം
എങ്കിലും എന്റെ മനസ്സ് ഒരു ഉത്തരത്തിനായി തേടി അലഞ്ഞു

എന്താണ് എനിക്ക് സംഭവിച്ചത്?
അനന്തതയിലോട്ട് മറഞ്ഞു പോവുകയാണോ മനസ്സിന്റെ യാത്ര?
ഓരോ ഉത്തരങ്ങളുടെയും അവസാനം
ഒരു പുതിയ ചോദ്യം ആണെന്ന് ഞാന്‍ മനസ്സിലാക്കി ...

പിന്നെയും തുടര്‍ന്ന് ഞാന്‍ ആ യാത്ര
ജീവിതമെന്ന വ്യര്‍ഥമായ യാത്ര
കോമാളി വേഷങ്ങള്‍ മാത്രം അണിയാന്‍ വിതിക്കപ്പെട്ട യാത്ര
ഒടുവില്‍ ഒരു നാള്‍ ഈ യാത്രയും അവസാനിക്കും പിന്‍വിളി ഇല്ലാതെ....

എന്റെ പെണ്ണിന് .....



ചില മുറിവുകള്‍ നല്‍കാന്‍ മൂര്‍ച്ചയുള്ള ആയുധത്തിന്റെ ആവിശ്യം ഇല്ല,യാത്ര പറയുമ്പോള്‍ അവളുടെ ശബ്ദം ഇടറിയിരുന്നു.അവള്‍ കരയുകയായിരുന്നോ?ഇനി ഒരു പക്ഷെ ഞാന്‍ വരില്ല,എന്നെ നിനക്ക് കാണാന്‍ പറ്റില്ല.ആ സ്നേഹത്തിന്റെ അഗാധതയില്‍ ഞാനും ആണ്ടു പോവുകയായിരുന്നു.എന്തായിരുന്നു എനിക്കവളോട്.പറയാന്‍ ഒരു ഉത്തരം എനിക്കറിയില്ല.അവളെ നഷ്ട്ടപെടുതാതിക്കാന്‍ ഞാന്‍ ഒരു പാട് ആഗ്രഹിച്ചു.എന്റെ ഹൃദയത്തിന്റെ വിളി അവള്‍ കേട്ടുവോ എന്നറിയില്ല .എന്റെ ജീവിതത്തിലെ നഷ്ട്ടങ്ങളുടെ കൂടെ ഇതും ചേര്‍ത്ത് വെക്കാം.പക്ഷെ നിന്നെ ഞാന്‍ ഇനിയും കാണും,എന്റെ സ്നേഹം നിന്നെ തേടിയെത്തും കാരണം അതെപ്പോഴോ നിന്നോട് അലിഞ്ഞു ചേര്‍ന്ന് കഴിഞ്ഞിരുന്നു.......................