rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

മഴയിലാരോ......!



മനസില്‍ കുളിരുന്ന ഓര്‍മ്മകള്‍ പോലെ മഴ.....
മനസിനെ നൊമ്പരപെടുത്തുന്ന സ്നേഹഗീതം പോലെ മഴ.....
ആര്‍ത്തു വിളിക്കുന്ന ശോകഗാനം പോലെ മഴ .....
നോവുന്ന ഓര്‍മകളെ തഴുകി തലോടുന്ന മഴ ......
അരികില്ലെങ്കിലും അലിവോടെ വന്നു....
നനഞ്ഞ കൈകളാല്‍ കേട്ടിപിടിക്കുന്ന മഴ......
തന്ടവ നിര്തമാടുന്ന മഴ.....
നമ്മുടെ സങ്ങടങ്ങളില്‍ കൂടെ ചേര്‍ന്ന്......
വിരഹിണി ആകുന്ന മഴ......
മഴയെ വര്‍ണ്നികാന്‍ ഇനിയും ഉണ്ടല്ലേ...
ഇത് എന്റെ സ്വപ്ന മഴ....

നിനക്ക് വിട എന്‍റെ ജീവനും...



നീ പൊയ്ക്കോ
ഞാന്‍ നിനക്കായ്‌ തന്ന സ്നേഹത്തിന്റെ ഒര്ന്മകള്‍
ഇന്നിന്റെ
ഈ ഇടനാഴിയില്‍ ഉപേക്ഷിച്ചേക്കു
നാളെയുടെ നടവഴികളില്‍ നിനക്കെന്റെ ഓര്‍മ്മകള്‍ ഒരു ഭാരമാകും
കാത്തിരിക്കാന്‍ എനിക്ക് ഇനി ഒരു ജനമവും ഭാകിയില്ല
ഇനി എന്റെ ചിരി നിക്കൊരു ഭാരമാവില്ല
ഞാന്‍ എന്റെ ചിരി നിലാവിന് കൊടുത്തു
എന്റെ ശബ്ദം നീ ഇനി കേള്‍ക്കില്ല
അലറുന്ന തിരമാലകള്‍ക്കിടയില്‍ ഞാന്‍ അത് ഒഴുക്കി കളഞ്ഞു
എന്റെ മുഖം നീ ഇനി കാണില്ല
ആകാശത്തിലെ ഒരായിരം നക്ഷത്രങ്ങള്‍ക്കിടയില്‍
ഈ മുഖം ഞാന്‍ ഒളിപ്പിക്കും
കാലത്തിന്റെ തിരശീലയില്‍ കണ്ട ഈ മുഖം നീ മറന്നേക്കു
എന്നന്നേക്കുമായി
നിനക്ക് വിട എന്‍റെ ജീവനും..

കലാലയം..



കലാലയം എന്നും ഓര്‍മ്മിക്കാന്‍ ഒരു വസന്തകാലം നല്‍കിയ നമ്മുടെ വീട്

അവിടം വിട്ടുപോകുമ്പോള്‍ നമുക്കോരോരുത്തര്‍ക്കും ജീവനുല്ലവയോടും
അല്ലാത്തവയോടും യാത്ര പറയാനുണ്ടാവും


ജീവന്‍ ഉള്ളവയ്ക്ക്....,

അവസാന പ്രസംഗവും തീരാറായി . വാച്ചിലെ സൂചി നില്‍ക്കാന്‍ തുടങ്ങുന്നു യാത്ര പറയലുകള്‍ എപ്പോഴും വേദനയാണ് എങ്കിലും അത് ഒഴിവാക്കാനാവില്ല അതുകൊണ്ട് മാത്രം ... ഓരോന്നിനിനോടും എന്‍റെ ഹൃദയം കൊണ്ട് യാത്ര പറയുന്നു .....

ബെഞ്ച് ,

എന്റെ ഭാരം ചുമന്നു നീ വലഞ്ഞു പോയി എന്നിട്ടും പുതിയ അതിഥികള്‍ക്കായി കാത്തു കിടക്കുന്ന നിന്നോട് യാത്ര ചോദിക്കും മുന്പേ മാപ്പ് ചോദിക്കുന്നു .

ഡസ്ക് ,

നിന്നെ തള്ളി നോവിക്കാത്ത ദിവസങ്ങള്‍ കുറവായിരുന്നു പക്ഷെ താളം പിഴച്ചപ്പോള്‍ എനിക്കും നിനക്കും നീറ്റല്‍.

നോടുബൂക്ക് ,

മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത വരികളായിരുന്നു ഞാന്‍ നിന്നില്‍ എഴുതിയിരുന്നത് അത് എന്നെ കുറിച്ചായിരുന്നു എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കിയത് നീയായിരുന്നു .

പേന ,

എന്റെ വിരലുകള്‍കിടയിലിരുന്നു നിനക്ക് ഭുധിമുടു സഹിക്കേണ്ടി വന്നു ഈ വിടവാങ്ങല്‍ നിനക്ക് ആശ്വാസകരമാണ് .

ബോര്‍ഡ് ,

ചങ്ങാതി നീ ഫോര്‍മുലകള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ നിന്നെ ഞാന്‍ ഒരുപാട് വെറുത്തു ശൂന്യമായപ്പോള്‍ സ്നേഹിച്ചു .

ചോക്ക് ,
ഞാന്‍ ഉറങ്ങിയും ഉണര്‍ന്നും ഇരുന്ന നേരങ്ങളില്‍ നീ തെഞ്ഞില്ലാതായത് എനിക്ക് വേണ്ടിയായിരുന്നു മാപ്പ് .
കൂട്ടുക്കാരുമോന്നിച്ചിരുന്ന ആ തണല്‍ മരങ്ങളോട്

കൂട്ടുക്കാരുടെ കയ്യും പിടിച്ചു നടന്ന ആ നടവഴികളോട്

ഒരിക്കലും തിരിച്ചു കിട്ടാത്ത കുറെ നല്ല ഓര്‍മ്മകളുമായി ഒരു വിടവാങ്ങല്‍

ഒടുവില്‍ അവന്‍ എന്നെ തിരിച്ചറിയാന്‍ കഴിയാത്തവനു ജീവനില്ല അതുകൊണ്ട് അവനോടു യാത്രയുമില്ല
ഇവിടം വിട .................

( എന്‍റെ സ്വന്തം വജകമല്ല കുറച്ചു ഞാന്‍ ചെര്തുന്നെ ഉള്ളുട്ടോ )

കുളിര്‍ക്കാറ്റ്



ഒരിക്കല്‍ ഞാന്‍ നിന്നെ വിട്ടുപിരിയും
നിന്‍റെ ഓര്‍മ്മകളെ
മറവിയുടെ ഇടനാഴികളില്‍ ഉറക്കും
അപ്പോള്‍ നിന്‍റെ മിഴികള്‍ പെയ്യും
ആ മഴയില്‍ ഞാന്‍ നനഞ്ഞു കൊണ്ട് നിന്നില്‍ നിന്നും അകലേക്ക്‌ നടന്നകലും
പിറകില്‍ നിന്‍റെ മനസ്സുരുകുന്നത് ഞാന്‍ ഞാന്‍ കണ്ടില്ലാന്നു നടിക്കും പിന്തിരിഞ്ഞു നോക്കാതെ ഞാന്‍ ദൂരെ മറയും
അപ്പോഴും ഒരു പിന്‍ വിളിക്കായി ഞാന്‍ കാതോര്‍ക്കും
എന്‍റെ മനസ്സ് പിടയും
നിന്നെ തനിച്ചാക്കി പോകാനാകാതെ
ഒരു കുളിര്‍കാറ്റായി വന്നു ഞാന്‍ നിന്ന്നെ തഴുകും

2011, ഏപ്രിൽ 12, ചൊവ്വാഴ്ച

ഒറ്റയാന്‍ .



പുഴകള്‍ക്കൊരിക്കലും
സമുദ്രങ്ങളെ ഉള്‍ക്കൊള്ളാനാവില്ല..
വേലിയേറ്റങ്ങള്‍ക്കോ വേലിയിറക്കങ്ങള്‍ക്കോ
അതിലൊരു പങ്കുമില്ല..
എങ്കിലും,
സമുദ്രങ്ങള്‍ക്ക്
ഒട്ടേറെ പുഴകളെ ഉള്‍ക്കൊള്ളാനാകും
വേലിയേറ്റങ്ങളുടേയോ വേലിയിറക്കങ്ങളുടേയോ
സഹായമേതുമില്ലാതെ
അതുകൊണ്ടാകണം
ചെറു മനസ്സുകളുടെ ലോകത്ത്
അവര്‍ക്ക് മാത്രം ഒഴുക്കു കിട്ടുന്നിടത്ത്
അടിയൊഴുക്കുകളോട് തോറ്റ്,
മഹാ മനസ്ക്കര്‍ ഒറ്റപ്പെട്ട്,
തീര്‍ത്തും ഒറ്റയാനകേണ്ടി വരുന്നത്..

നമുക്കെന്നും നല്ല സുഹൃത്തുക്കളായി തുടരാം...


വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത്
ഹൃദയത്തിന്റെ കോണിലെങ്ങോ
മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്.
എന്റെ ജീവിതത്തിലൂടെ കടന്നുപോയ
ഒരുപാട് സുഹൃത്തുക്കള്‍...
വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും
മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍...
ഒരു ഫോണ്‍ സംഭാഷണത്തിലും
ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍...
പിന്നെയും വന്നു പുതിയ കൂട്ടുകാര്‍...
തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും,
വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍...
ഇലകള്‍ പൊഴിയും പോലെ...
ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും
നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ
സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന്
ഞാന്‍ ആഗ്രഹിക്കുന്നു
നമുക്കെന്നും നല്ല സുഹൃത്തുക്കളായി തുടരാം........

പുഴ ...



പൂഴിമണ്ണില്‍ കാല്‍ തെന്നി നടക്കവേ
പുഴ എന്നെ നോക്കി ചിരിച്ചുവോ ..?
സന്ധ്യതന്‍ സുവര്‍ണവര്‍ണം നെറുകയില്‍
എല്പിച്ചോരാ കാന്തിയോടെ..
പുഴ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല..
പാട്ടുമൂളിയും വള കിലുക്കിയും..
കൊഞ്ചി കൊഞ്ചി ഒഴുകുന്ന പുഴ..
ഹോ..ഇതൊന്നും ഞാന്‍ കേട്ടിട്ടേ ഇല്ല..
കരയുന്ന പുഴയും നിറയുന്ന കണ്ണുമേ
എന്‍റെ ഓര്‍മയില്‍ ഉള്ളു ..
പുഴ ചിരിക്കാന്‍ കാരണമെന്തായിരിക്കും..?

2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

മോഹം......

love-scraps
മഴക്കാല സന്ധ്യ തന്‍ നൈര്‍മല്യവും
ജലരേണു തഴുകുമാ പുല്‍ത്തകിടിയും
വരവേല്‍ക്കയാണ് നിന്നെ ഈ സന്ധ്യയില്‍
ഹരിനാമമൂയരുന്നൊരീ സന്ധ്യയില്‍
വീശുന്നോരിളം തെന്നല്‍
തഴുകി ഉണര്‍ത്തി നിന്‍ ഓര്‍മകളെ
ഒരു കുഞ്ഞു കാറ്റായ് നീ
എന്‍ അരികിലായ് വന്നുവെങ്കില്‍
എന്‍ ജന്മ സാഫല്യമേ നിന്‍
ജീവ താളമായ് ഞാന്‍ മാറിയേനേ
പാറി പറക്കും ശലഭങ്ങള്‍ പോലെ
മഴയെ പുല്‍കാന്‍ വെമ്പുന്ന വേഴാമ്പലായ്
എന്‍ കനവായ് നിനവായ്
പിന്നെ മറ്റെന്തൊക്കെയോ പോലെ
നിന്നില്‍ പടരാന്‍ ഉള്ളില്‍ മോഹം ............

എന്റെ സൌഹൃദങ്ങള്‍ .....


ഹിമ കണങ്ങള്‍ മുടിയ അന്തരീക്ഷം പോല്‍
എന്‍ ഓര്‍മ്മകള്‍ മായവേ
മായാതെ എന്നും ഞാന്‍ ഓര്‍ക്കും എന്‍ സൌഹൃദങ്ങളെ
ഓര്മ തന്‍ പടി വാതില്‍ മെല്ലെ തുറക്കാന്‍ മോഹിച്ചു ഞാന്‍
എവിടെയും പ്രിയ സുഹൃത്തുക്കള്‍ മാത്രം

കാലങ്ങള്‍ മായവേ പറന്നകലും പറവകള്‍ പോല്‍
എന്നില്‍ നിന്നും പറന്നകന്നു എന്‍ പ്രിയ സുഹൃത്തുക്കള്‍
ആടിയും പാടിയും കാലങ്ങള്‍ മാഞ്ഞതറിഞ്ഞില്ല
പുസ്തകതാളിലെ മയില്‍ പീലി പോലെ
എന്നും ഓര്‍ക്കാം ആ സൌഹൃദങ്ങള്‍
നീറുന്ന വേദന ബാക്കി നില്‍ക്കെ
എല്ലാം ഓര്‍മകളായി എരിഞ്ഞടങ്ങി
മനസ്സില്‍ ഏകാന്തമാം വീഥികള്‍
കണ്ണീര്‍ കണങ്ങള്‍ ആയി നിറയവേ
എങ്ങോ നഷ്‌ടമായ എന്റെ സൌഹൃദങ്ങളുടെ
ഓര്‍മ്മകള്‍ മാത്രം ബാക്കി നില്‍പ്പു മായാതെ
ആ ഓര്‍മകളില്‍ ജീവിക്കാന്‍ ആണ്‌ എനിക്കു
ഇപ്പോള്‍ ഏറെ ഇഷ്ടം ................

ഓര്‍മ്മകള്‍.....................



മനസ്സിന്‍ കുരിരുട്ടിന്‍ പ്രകാശമാം
നിറം എന്തിനു തൊട്ടു നീ ???!!
മുത്തായ്‌ .....മലരായ് .....പുര്‍ണമായ്
എന്തിനു വന്നു നീ ???!!
എന്‍ മാനസം സദാ നിന്നെ തേടിയലയുന്നു
വരികില്ലേ നീ എന്നരികില്‍ ???!!!
നിന്‍ വരവിനായ് ജന്മങ്ങള്‍
ഞാന്‍ കാത്തിരിക്കാം
സ്നേഹത്തിന്‍ സ്വര്‍ഗ്ഗകൊട്ടാര വാതില്‍
നിനക്കായ്‌ തുറന്നിടാം ....
എന്‍ ഹൃദയസ്പന്ദനം നിലക്കും വരെ
എന്‍ പ്രാണനെ ................
ഓര്‍മകളില്‍ നീ എന്നുമെന്നും ........

ഒരു മാര്‍ച്ച്‌ മാസം ............



വീണ്ടും ഒരു മാര്‍ച്ച്‌ മാസം കു‌ടി. ആ മാസത്തില്‍ വല്ലാത്ത ഒരു വേദനയാണ് മനസ്സിന് ,ക്യാമ്പസ്‌ മുറ്റങ്ങള്‍ ശാന്തമാകുന്നത് ഈ മാര്‍ച്ചിന്റെ വിട വാങ്ങലിലൂടെയാണ്‌. ഇത് പോലെ ഒരു മാര്‍ച്ച്‌ മാസം ആര്‍പ്പുവിളികളും, വെടിവട്ടങ്ങളും , കുറുമ്പും ,കുന്നായ്മകളും നിറഞ്ഞു നിന്നിരുന്ന എന്റെ കലാലയം ,പഠിപ്പും സംവാദങ്ങളും കശപിശയും പ്രണയവും സൌഹൃദവും ഒക്കെ നിറഞ്ഞു നിന്നിരുന്ന എന്റെ ക്ലാസ്സ്‌ മുറി എല്ലാം ഓര്‍മയില്‍ തെളിയുന്നു .പഠിപ്പിക്കാനും ശകാരിക്കാനും ഞങ്ങള്‍ക്ക് കരയിപ്പിക്കാനും ക്ലാസ്സ്‌ മുറിയിലേക്ക് കടന്നു വരുന്ന ഞങ്ങളുടെ അധ്യാപകര്‍ അവരുടെ ക്ലാസുകള്‍ ,സ്വരം ,കരച്ചില്‍ ഒക്കെ ഓര്മയാവുകയാണ്.അവിടുത്തെ ഓരോ മരത്തിനോടും സംസാരിച്ച് ഓരോ മണ്‍ തരിയെയും സ്പര്‍ശിച്ച് അവിടുത്തെ കാറ്റിനെ പ്രണയിച്ച് കഴിഞ്ഞ ഞങ്ങളുടെ കലാലയ ജീവിതം .സൌഹൃദ മുല്യങ്ങള്‍ പഠിപ്പിച്ച എന്റെ ക്ലാസ്സ്‌ മുറി എല്ലാം എന്നെന്നേക്കുമായി പടിയിറങ്ങി .വരുമ്പോള്‍ ആഘോഷങ്ങളും ആരവങ്ങളും ഞങ്ങളെ വരവേല്‍ക്കാന്‍ ഉണ്ടെങ്കിലും മാര്‍ച്ച്‌ വിട വാങ്ങുമ്പോള്‍ ഞങ്ങള്‍ ആ പടി ഇറങ്ങിയപ്പോള്‍ ഉള്ള മനസ്സിന്റെ വിങ്ങല്‍ ,ആരും കാണാതെ ആരോടും പറയാതെ ഒറ്റയ്ക്ക് പുറം തിരിഞ്ഞു പോകുമ്പോള്‍ ഉള്ള നൊമ്പരം എല്ലാം പിന്നീട് വേദനിക്കുന്ന ഓര്‍മകളായി മാറി .പല വഴിക്ക് ആ മുറ്റത്തേക്ക് വന്നവര്‍ ഒരുമിച്ചു കൈകോര്‍ത്തു നടന്നവര്‍ മാര്‍ച്ചിന്റെ മടക്കത്തോടെ പടിയിറങ്ങുന്നു ...........................................

" ഇനിയുമുണ്ടാകുമോ ഓര്‍മയില്‍ മാത്രം
തങ്ങി നില്‍ക്കുമാ വസന്തകാലം
ഇനിയുമുണ്ടാകുമോ പക്ഷികളായ്
ആടിപാടി ആനന്ദിച്ച ആ വര്‍ണ്ണകാലം
തേങ്ങുന്നു എന്‍ ഹൃദയമതോര്‍ക്കുമ്പോള്‍
അറിയാതെ എന്‍ മിഴികള്‍ ഈറനണയുന്നു "..........

മടക്ക യാത്ര



റിംഗ് റിംഗ് ,ഫോണ്‍ ബെല്ലടിയുന്നു,,, അവര്‍ പതുക്കെ നടന്നു വന്നു ആ ഫോണെടുത്തു തന്റെ ചെവിയിലേക്ക് വെച്ചു.അമ്മെ ഇത് ഞാനാ .ഗോപി എന്താ മോനെ,ഇത്ര നേരായിട്ടും വിളിക്കാനെ .അമ്മ എത്ര നേരയെന്നോ കാക്കണേ, എന്തായി കാര്യങ്ങള് ,,അമ്മ എപ്പോയ വരേണ്ടേ ,,,

ഗോപി എല്ലാം കേള്കുകയായിരുന്നു,അമ്മ വരാനുള്ള തയരെടുപ്പിലും ഉത്സാഹത്തിലും ആണ് ,അമ്മ ഒറ്റയ്ക്ക് എങ്ങനെ വരുമെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല,ഗോപീ ,അമ്മയുടെ വിളി കേട്ടപ്പോയ ഗോപി ഫോണിന്റെ കാര്യം പോലും ഓര്‍ത്തത്‌,,


ആ അമ്മെ എല്ലാം റെഡി ആണ് .അമ്മ ഈ തിങ്കളയ്ച്ച തന്നെ അവിടുന്ന് പുറപെട്ടോളൂ .ഇവിടെ എയര്‍പോര്‍ട്ടില്‍ ഞാന്‍ ഉണ്ടാവും,ശരി മോനെ,അമ്മ ദീര്ഖനിശ്വസമീട്ടു .ഇനി രണ്ടു ദിവസം കൂടി,

എന്റെ നാട്‌, തൊടിയും വയലും നാലു കെട്ടിലെ കുളവും കാവും ഒക്കെ ഉള്ള വീട്ടിലാണ്‌ അവര്‍ ജനിച്ചു വളര്‍ന്നത്‌, ഭര്‍ത്താവു നേരത്തെ മരിച്ചു പോയി,മക്കളൊക്കെ അമേരിക്കയിലാണ് ,അവിടേക്ക് പോകാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല,മക്കളുടെ നിര്‍ബന്ധനതിനു വഴങ്ങിയാണ് ഒടുവില്‍ പോയത്.ഇപ്പൊ വന്നിട്ടു രണ്ടു മാസമായി,ഇനി വയ്യ,തന്റെ കാവും വീടും തറവാട്ട്‌ ദൈവങ്ങളെയും ഇനിയും കാണാതിരുന്നൂട,പോകണം,കാവില്‍ വിളക്കു വെക്കാതിരുന്നാല്‍ ദൈവങ്ങള്‍ കോപിക്കും,,

അങ്ങനെയാണ് ഗോപി തന്നെ ഒടുവില് സമ്മധിച്ചത് പോകാമെന്ന്,അവനെന്തോ അത്യാവശ്യമുള്ളതു കൊണ്ട് രണ്ടു ദിവസം മുമ്പ് തന്നെ പോയി,അപോ എന്നെയും കൂടെ കൊണ്ട് പോകാന്‍ അവന്‍ ശ്രമിച്ചതാ ,എന്ത് ചെയ്യാനാ ,പോകാനുള്ള പേപരുകളില്‍ ഒന്ന് ശരിയായില്ല,,,

അമ്മ അന്ന് സുഖമയിട്ടുറങ്ങി,തന്റെ നാടും കാവും വയലും തൊടിയും ഒക്കെ സ്വപ്നം കണ്ടു കിടന്നുറങ്ങി, പുലര്‍ച്ചെ എന്തോ ഒച്ചകേട്ടാണ് മധു,(ഇളയ മകന്‍ )വന്നു നോക്കിയത്,എന്താ അമ്മെ,,എന്ത് പറ്റി,,എനിക്കെന്തോ വയ്യ മോനെ,, എന്തോ ഒരു ആധി,,നമ്മുക്ക് ഡോക്റെരെ കാണാം അമ്മെ , വേണ്ടെടാ, ഇന്ന് നടിലേക്ക് പോകനുല്ലതല്ലേ,നാട്ടില്‍ ചെന്നിടാവം ഡോക്റെരെ കാണല്‍,,മധു കുറെ പറഞ്ഞു നോക്കി അമ്മ വഴങ്ങിയില്ല,,,

എയര്‍പോര്‍ട്ടില്‍ പോകുന്ന വഴിക്ക് അമ്മക്ക് വീണ്ടും അസ്വസ്ഥത അനുഭവപെട്ടു,മധു അമ്മയുടെ ശാസന വകവെക്കാതെ നേരെ ആശുപത്രിയിലോട്ടു വിട്ടു,അമ്മ മധുവിന്റെ മടിയില്‍ കിടന്നു ,,,മോനെ എനിക്ക്..... എനിക്ക്.....എന്റെ മണ്ണ് എനിക്ക് , ,,വാക്കുകള്‍ മുറിഞ്ഞു പോകുന്ന്ടയിരുന്നു,,,എന്റെ കാവിലെ.... എന്റെ കാവിലെ ദൈവങ്ങള്‍,എന്റെ വീട്,എന്റെ നാട് എനിക്ക് കാണാ പറ്റുമോടാ മോനെ ? അമ്മയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചാലിറ്റൊഴുക്കുന്നുണ്ടായിരുന്നു ...മോന്റെയും ...അയാള്‍ ഒന്നും പറഞ്ഞില്ല,ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ ആ അമ്മ തന്റെ നാടിനെയും കാവിലെ ദൈവങ്ങളെയും വീടിനെയും ഒക്കെ തനിച്ചാക്കി യാത്ര ആയിരുന്നു,,,,ആരോരുമില്ലാത്ത ലോകത്തേക്ക് ,സ്വപ്ഞ്ഞങ്ങളും ആശകളും ബാക്കിയാക്കി .................

നിറ നിലാവ് പോലെ....


ബാലൂ...., ദേ പ്രസാദം.

ചുരുട്ടി വെച്ച വാഴയിലകീറ് മീനു ബാലുവിന് നേരെ നീട്ടി.

പച്ചപ്പാല്‍ മനോഹരമായ പ്രകൃതിയുടെ സൌന്ദര്യത്തെ നാണിപ്പിക്കും വിധം അവള്‍
അണിഞ്ഞ് ഒരുങ്ങിയിരുന്നു.

ദേവി തന്റെ മുന്നില്‍ വന്നു നില്കുകയാണോ!,

ദര്‍ശനം കഴിഞ്ഞു ബാലുവിനെ കാണാന്‍ എത്തിയതാണ് മീനു.
എന്താ ഇന് വിശേഷം .?.
ഇന്നെന്റെ പിറന്നാളാ,,,

ആകാശത്തോളം പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ആലിന്‍ ചുവട്ടില്‍ നിന്നും
അവര്‍ ഒരു പാട് നേരം സംസാരിച്ചു.

പിരിയാന്‍ നേരം ബാലു പറഞ്ഞു ,ഇനി അധികമില്ല നാള്‍ ,എനിക്ക്
പോകാന്‍,കടനിലക്കരെ.. അങ്ങ് ദൂരെ....

മീനുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി,വാക്കുകള്‍ ഇടറി ,,അവള്‍ക് ഒന്നും

പറയാന്‍ പറ്റിയില്ല,
ലോകത്തിന്റെ തലസ്ഥാന നഗരമാകാന്‍ മത്സരിക്കുന്ന അംബര ചുംബികളാല്‍ മനോഹരമായ
ദുബായ് നഗരം,അറബികളുടെ പൈതൃകം വിളിച്ചോതുന്ന വാസ്തു ശില്പ വിദ്യകളാല്‍
സുന്ദരമാക്കപ്പെട്ട നഗരം.ഏതൊരു പൌരന്റെയും സ്വപ്ന നഗരം..

ബാലുവിന് എല്ലാം കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,ഇപ്പൊ ഇതാ താന്‍ ആ

നഗരത്തിലെതിയിരികുന്നു.ഈശ്വരാ,ഇത് സത്യമോ അതോ മിഥ്യയോ?.

ബാലു പിറ്റേന്ന് തന്നെ കമ്പനിയില്‍ ജോയിന്‍ ചെയ്തു.നാലക്ക ശമ്പളവും
അക്കമടെഷനും കമ്പനി കൊടുക്കും,

ബാലു ജോലിത്തിരക്കിനിടയിലും തന്റെ വീട്ടിലേക്കും തന്റെ എല്ലാമെല്ലാമായ
മീനൂട്ട്യെയും മിക്കവാറും ദിവസങ്ങളില്‍ വിളിക്കുമായിരുന്നു,


മീനൂനു ബാലൂനോട് പറയാന്‍ എന്നും ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു.അവര്‍
എന്നും കാണാറുള്ള കാവിലെ ഉത്സവത്തെ പറ്റിയും ,അടുത്തുള്ള നങ്ങേലി

പശുവിന്റെ കഥകളും എല്ലാം മീനൂട്ട്യുടെ സംസാരത്തില്‍ വിഷയങ്ങള്‍
ആവാരുണ്ടായിരുന്നു.

കാലചക്രം കറങ്ങി കൊണ്ടിരുന്നു, ബാലു ദുബായില്‍ വന്നിട്ട് ഇന്നേക്ക്
മൂന്നു കൊല്ലമായി.

നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങളിലായി ബാലു .

എല്ലാ ചിലവും കമ്പനി കൊടുത്തു .ഇന്ന് ബാലു നാട്ടിലേക്ക് പോകാണ്.

ഒരു പാട് സ്വപ്നങ്ങളും ആശകളും പ്രതീക്ഷകളുമായി വന്ന ബാലു അതെല്ലാം
നിറവേറ്റിയ സംതൃപ്തിയില്‍ ,ഇനി ഒരു മോഹം കൂടിയേ ഉള്ളൂ ബാലൂനു,തന്റെ
മീനൂട്ടിയെ സ്വന്തമാക്കണം.

മീനൂട്ടി എന്ന സ്വപ്നവുമായി നാട്ടിലെ എയര്‍പോര്‍ടില്‍ വന്നിറങ്ങിയ ബാലു
,തന്നെയും കാത്തു പുറത്തു നില്‍കുന്ന കൂട്ടുകാരന്റെ കൂടെ വണ്ടിയില്‍ കയറി
വീടിലേക്ക്‌ തിരിച്ചു.

നാട്ടിലെയും ദുബായിലെയും വിശേഷങ്ങള്‍ പറഞ്ഞും ചോദിച്ചും വീട്ടിലേക്കു
വന്നു കൊണ്ടിരികുന ബാലുവും കൂട്ടുകാരനും,എന്താ സംഭവിച്ചതെന്നു ശരിക്കും
ബാലൂനു ഓര്‍മയില്ല.ഒരു വളവു തിരിക്കുമ്പോള്‍ എതിര്‍വശത്ത് നിന്നും ഒരു
ലോറി വരുന്നത് കണ്ടത് ഓര്‍മയുണ്ട് ,വേറെ ഒന്നും ഓര്‍മയിലില്ല.കൂട്ടുകാരന്
കാലിനും കൈകുമേ പരുക്കുള്ളൂ .ബാലുവിന് തലയ്ക്കാണ് ഗുരുതരമായി
പരിക്കേറ്റത്.

ബാലു ഇപ്പൊ ഉള്ളത് ആശുപത്രിയില്‍ icu വിലാണ്

കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞത് കേട്ടാണ് അമ്മയും അച്ഛനും ആശുപത്രിയില്‍ എത്തിയത്.

ഇവിടെ ഇങ്ങു മീനു കാത്തിരിക്കയാണ് ,തന്റെ പ്രാണനായ ബാലൂനെ,എത്തേണ്ട

സമയമായല്ലോ എന്താ ഇത്ര നേരമായിട്ടും കാണുന്നില്ലാലോ .

മീനൂനു ക്ഷമ കെട്ടു.അവള്‍ ബാലൂന്റെ വീട് വരെ പോയി നോക്കാന്‍ തന്നെ തീരുമാനിച്ചു.

''നമുടെ ബാലു അവന്‍ ഇന്ന് ദുബായീന്ന് വരുമ്പോള്‍ അപകടം പറ്റി
ഹോസ്പിറ്റലിലാണ്'' .വഴി വക്കില്‍ നിന്നും ആളുകള്‍ പറയുന്നത് കേട്ടു മീനു

ഒരു നിമിഷം സ്തംഭിച്ചു പോയി. ഈശ്വരാ ഞാന്‍ എന്താ ഈ കേള്‍ക്കുന്നേ.?

,തന്റെ ബാലൂനു എന്ത് പറ്റി...കേട്ടത് സത്യമാകരുതെ എന്ന പ്രാര്‍ത്ഥനയോടെ
മീനു ആശുപത്രിയിലേക്ക് ഓടി. മീനുവിന്റെ കാലുകള്‍ തളര്‍ന്നു പോയി.ചുറ്റും
ഒരു പാട് ആളുകള്‍ ,കേട്ടത് സത്യമാണോ? മീനു സ്വയം ചോദിച്ചു,

അറിയിക്കാന്‍ ഉള്ളവരോട് എല്ലാം അറിയിക്കാന്‍ ഡോക്ടര്‍മാര്‍ ബന്ധുക്കളോട്
പറയുന്നു .അച്ഛനും അമ്മയും പൊട്ടി കരഞ്ഞു.ഇത് കേട്ട മീനൂട്ടി താന്‍

വിളിക്കാറുള്ള സകല ഈശ്വരന്മാരെയും മനസ്സുരുകി വിളിച്ചു.


ഒരു നെയ്ത്തിരി കണക്കെ അവള്‍ ഉരുകിക്കൊണ്ടിരുന്നു... അവനു ചുറ്റും
പ്രകാശം പരത്താന്‍ വേണ്ടി മാത്രം.. ബോധാബോധങ്ങളുടെ ഇടവേളകളില്‍
കാല്‍ക്കല്‍ കേട്ടിപ്പിടിച്ചിരുന്നു കണ്ണീര്‍ വാര്‍ക്കുന്ന മീനൂട്ടിയെ
പലപ്പോഴും കണ്ടില്ലാന്നു വെക്കാന്‍ അവന്‍ ശ്രമിച്ചു.. പക്ഷെ അവളുടെ
കണ്ണുനീരിനു അവന്റെ ഹൃദയ രക്തത്തിനെക്കള്‍ കട്ടിയുണ്ടായിരുന്നു...
പലപ്പോഴും അവന്റെ പാദങ്ങളില്‍ പതിഞ്ഞിരുന്ന ഇളം ചൂടുള്ള ചുണ്ടുകള്‍ക്ക്
അവനെ തിരിച്ചു വിളിക്കുന്ന പുനര്‍ജനി മന്ത്രത്തിന്റെ ശക്തി
ഉണ്ടായിരുന്നു..

മീനൂട്ടി തന്റെ സര്‍വസ്വവും ആണെങ്കിലും അവളെ എങ്ങനെ പറഞ്ഞ്‌
മനസ്സിലാക്കും എന്ന് അവനു അറിയില്ലാരുന്നു. കണ്ണീര്‍ ഉണങ്ങിപ്പിടിച്ച
അവളുടെ കവിളുകളില്‍ ഒന്ന് തലോടുവാന്‍ പലപ്പോഴും അവന്റെ കൈകള്‍
തരിച്ചു...പലപ്പോഴും തന്നെ തളര്‍ത്തിക്കിടത്തിയ ആ ദിവസത്തിനെ ബാലു
ശപിച്ചു.

ബാലുവിന്റെ അടുത്ത് സദാ നിഴലായി ഒതുങ്ങിക്കൂടിയ മീനുവിനെ
പിന്തിരിപ്പിക്കാനായിരുന്നു വീട്ടുകാരുടെ ശ്രമം. പക്ഷെ ഇനി ഒരു
ജന്മത്തിലേക്കായി തന്റെ പ്രണയത്തെ മാറ്റി വക്കാന്‍ മീനു ഒരിക്കലും
തയ്യാറായിരുന്നില്ല.അവളുടെ കുസൃതി മായാത്ത കണ്ണുകളില്‍ നോക്കി കിടന്നു
പലതും പറഞ്ഞ്‌ പല രാവുകള്‍ വെളുപ്പിച്ചു ബാലു.

മീനൂന്റെ പ്രാര്‍ത്ഥന ഈശ്വരന് കേള്‍ക്കാതിരിക്കാന്‍ പറ്റിയില്ല.അവരുടെ
ദിവ്യമായ പ്രണയം കണ്ടില്ല എന്ന് നടിക്കാനും ഈശ്വരനായില്ല.

ദിവസങ്ങള്‍ കടന്നുപോയി ഡോക്ടര്‍മാരെ അത്ഭുതപെടുത്തി കൊണ്ട് .ബാലു പതിയെ

പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു,മീനൂന്റെ ബാലുവായി ജീവിക്കാന്‍
അവനു ഏറെ കൊതിയുണ്ടായിരുന്നു... അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നോക്കി
ഇരുന്നു കൊണ്ട് അവനു ഇനിയും ഒരുപാട് രാവുകള്‍ വെളുപ്പിക്കാന്‍
ഉണ്ടായിരുന്നു.

അവളുടെ പുറം മറഞ്ഞു കിടക്കുന്ന സമൃദ്ധമായ മുടിയിഴകളില്‍
വിരലോടിച്ചു കൊണ്ട് ബാലു പതിയെ ഓര്‍മ്മകളില്‍ നിന്നും തിരിച്ചു വന്നു...
കുനിഞ്ഞു അവളുടെ നെറ്റിയില്‍ ചുംബിക്കുമ്പോള്‍ അവന്‍ മെല്ലെ പറഞ്ഞു " നീ
എന്‍റെ പുണ്യം ആണ്... ഏതു ജന്മത്തിലായാലും ഞാന്‍ കൈ വിടാതെ കാക്കുന്ന
പുണ്യം... " തൊട്ടിലില്‍ ഒന്നുമറിയാതെ ഉറങ്ങുന്ന കുഞ്ഞിനെ പതിയെ
ആട്ടിക്കൊണ്ട് അവള്‍ ചിരിച്ചു... നിറ നിലാവ് പോലെ...

ആര്‍ത്തി



ആരെല്ലാമോ ആയിത്തീരാന്‍,
എന്തെല്ലാമോ വാരിക്കൂട്ടാന്‍,
കണ്ടതൊക്കെ ചവിട്ടിമെതിച്ച്‌,
പരക്കം പായുന്ന മനുഷ്യര്‍,
ഇവര്കിടയില്പെട്ടു,
തകര്‍ന്നടിയുന്ന സ്നേഹബന്ധങ്ങള്‍,
തകര്കപെടുന്ന ജീവിതങ്ങള്‍,മൂല്യങ്ങള്‍,
മനസ്സില്‍ സ്വാഭാവിക സംശയമുണരുന്നു,
ഇതൊക്കെ എന്തിനു?
എന്താണിങ്ങനെ?...........
എല്ലാത്തിന്റെയും പരിണിത ഫലമോ,
കണ്ണ് നീരും,,,,,,,

വിരഹം



പ്രണയവും സൌഹാര്ധവും
അകലങ്ങളിലേക്ക് മാഞ്ഞു പോകുന്നു
മരണം മായ്ച്ചു കളയുന്ന സിന്ദൂരക്കുറി പോലെ.....
പ്രതീക്ഷകള്‍ തെറ്റി പോകുന്നു
അപ്രതീക്ഷിതമായുണ്ടാകുന്ന
വേര്‍പാടിന്‍ വേധനപോലെ
സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു
അന്ത്യ യാത്രയില്‍ പുതപ്പിക്കുന്ന
വെള്ള പട്ടു പോലെ.......
കൂടുകാര്‍ അകന്നു പോകുന്നു
തിരമാലകള്‍ അകന്നു പോകുനത് പോലെ
ഞാന്‍ മാത്രം ബാക്കിയാകുന്നു
എന്തിനു വേണ്ടി?