rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

കലാലയം..



കലാലയം എന്നും ഓര്‍മ്മിക്കാന്‍ ഒരു വസന്തകാലം നല്‍കിയ നമ്മുടെ വീട്

അവിടം വിട്ടുപോകുമ്പോള്‍ നമുക്കോരോരുത്തര്‍ക്കും ജീവനുല്ലവയോടും
അല്ലാത്തവയോടും യാത്ര പറയാനുണ്ടാവും


ജീവന്‍ ഉള്ളവയ്ക്ക്....,

അവസാന പ്രസംഗവും തീരാറായി . വാച്ചിലെ സൂചി നില്‍ക്കാന്‍ തുടങ്ങുന്നു യാത്ര പറയലുകള്‍ എപ്പോഴും വേദനയാണ് എങ്കിലും അത് ഒഴിവാക്കാനാവില്ല അതുകൊണ്ട് മാത്രം ... ഓരോന്നിനിനോടും എന്‍റെ ഹൃദയം കൊണ്ട് യാത്ര പറയുന്നു .....

ബെഞ്ച് ,

എന്റെ ഭാരം ചുമന്നു നീ വലഞ്ഞു പോയി എന്നിട്ടും പുതിയ അതിഥികള്‍ക്കായി കാത്തു കിടക്കുന്ന നിന്നോട് യാത്ര ചോദിക്കും മുന്പേ മാപ്പ് ചോദിക്കുന്നു .

ഡസ്ക് ,

നിന്നെ തള്ളി നോവിക്കാത്ത ദിവസങ്ങള്‍ കുറവായിരുന്നു പക്ഷെ താളം പിഴച്ചപ്പോള്‍ എനിക്കും നിനക്കും നീറ്റല്‍.

നോടുബൂക്ക് ,

മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത വരികളായിരുന്നു ഞാന്‍ നിന്നില്‍ എഴുതിയിരുന്നത് അത് എന്നെ കുറിച്ചായിരുന്നു എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കിയത് നീയായിരുന്നു .

പേന ,

എന്റെ വിരലുകള്‍കിടയിലിരുന്നു നിനക്ക് ഭുധിമുടു സഹിക്കേണ്ടി വന്നു ഈ വിടവാങ്ങല്‍ നിനക്ക് ആശ്വാസകരമാണ് .

ബോര്‍ഡ് ,

ചങ്ങാതി നീ ഫോര്‍മുലകള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ നിന്നെ ഞാന്‍ ഒരുപാട് വെറുത്തു ശൂന്യമായപ്പോള്‍ സ്നേഹിച്ചു .

ചോക്ക് ,
ഞാന്‍ ഉറങ്ങിയും ഉണര്‍ന്നും ഇരുന്ന നേരങ്ങളില്‍ നീ തെഞ്ഞില്ലാതായത് എനിക്ക് വേണ്ടിയായിരുന്നു മാപ്പ് .
കൂട്ടുക്കാരുമോന്നിച്ചിരുന്ന ആ തണല്‍ മരങ്ങളോട്

കൂട്ടുക്കാരുടെ കയ്യും പിടിച്ചു നടന്ന ആ നടവഴികളോട്

ഒരിക്കലും തിരിച്ചു കിട്ടാത്ത കുറെ നല്ല ഓര്‍മ്മകളുമായി ഒരു വിടവാങ്ങല്‍

ഒടുവില്‍ അവന്‍ എന്നെ തിരിച്ചറിയാന്‍ കഴിയാത്തവനു ജീവനില്ല അതുകൊണ്ട് അവനോടു യാത്രയുമില്ല
ഇവിടം വിട .................

( എന്‍റെ സ്വന്തം വജകമല്ല കുറച്ചു ഞാന്‍ ചെര്തുന്നെ ഉള്ളുട്ടോ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ