rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2010, മേയ് 12, ബുധനാഴ്‌ച

അവള്‍

"നിന്‍റെ ഒടുക്കത്തെ ഓട്ടം" പിന്നില്‍ നിന്ന് ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.എന്താ അയാള്‍ക്ക്‌ പറ്റിയെ?അറിയില്ല.ഓടുന്നതിനിടയില്‍ തട്ടിക്കാനും.ഓര്‍മ്മ കിട്ടുന്നില്ല,പത്തു മണി ആവുന്നതിനു മുന്‍പ് പാര്‍ട്ടി ഓഫീസില്‍ എത്തണം,ചുമ്മാ ഒരു കഷ്ണം പേപ്പറും പിടിച്ചു ഇരിക്കണം,അത്രേ ഉള്ളു.അല്ല,പത്തു മണിയുടെ ബസ്സില്‍ അവള്‍ വരും.ആ ബസ്സ്‌ മിസ്സാവരുത്.
വലിയ കണ്ണുകള്‍ ആയിരുന്നു അവള്‍ക്കു,കഥ പറയാന്‍ വെമ്പുന്ന ചുണ്ടുകള്‍,എന്നും സൈഡിലെ സീറ്റില്‍ അവള്‍ ഉണ്ടാവും.അവളുടെ ഒരു ചിരി അത് കാണാന്‍ വേണ്ടിയാണ് ഇത്രയും കഷ്ട്ടപ്പെട്ടു ഓടി വന്നത്.ചില്ലറ രാഷ്ട്രീയവും തുടങ്ങി ഇപ്പോള്‍,എല്ലാം അവള്‍ കാരണം ആണ്.
കുറച്ചു ദിവസമേ ആയുള്ളൂ അവളെ ആ ബസ്സില്‍ കാണാന്‍ തുടങ്ങിയിട്ട്,അന്ന് മുതല്‍ അവള്‍ ഷാഫിയുടെ മനസ്സില്‍ ഉണ്ട്.മുടങ്ങാതെ അവന്‍ അവളെയും കാത്തു പാര്‍ട്ടി ഓഫീസില്‍ ഇരിക്കും.അതോടെ ഒരു കൊച്ചു സഖാവും ആയി.പാര്‍ട്ടി പ്രവര്‍ത്തനവും ചില്ലറ ഗുണ്ടായിസവും നാള്‍ക്കു നാള്‍ വര്‍ധിച്ചു വന്നപ്പോള്‍ വീട്ടുകാര്‍ വിവാഹാലോചനയും തുടങ്ങി.തല തെറിച്ച അവനെ നന്നാക്കാന്‍ അവര്‍ കണ്ടു പിടിച്ച മാര്‍ഗം.
അതോടെ അവളെ കുറിച്ച് അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു അവന്‍.അവള്‍ക്കു അവനെ ഇഷ്ട്ടമാനെങ്കില്‍ അവളെ തന്നെ കെട്ടാം.ഇതുവരെ അവളോട്‌ ഒന്ന് സംസാരിച്ചിട്ടു കൂടി ഇല്ല.എന്തായാലും രണ്ടും കല്പിച്ചു ഇറങ്ങി അവന്‍.പിറ്റേ ദിവസം രാവിലെ വിവേകിനെയും കൂട്ടി ആ ബസ്സിന്റെ പിന്നാലെ വിട്ടു .
ഓരോ ബസ് സ്ടോപും നോക്കും അവര്‍ ,അവള്‍ ഇറങ്ങുന്നുണ്ടോ എന്ന് .അവസാനം ബസ് മ്യുസിക് സ്കൂളിനു മുന്‍പിലുള്ള സ്റ്റോപ്പില്‍ നിര്‍ത്തി.ഒരു പാട് കുട്ടികള്‍ ഉണ്ടായിരുന്നു അവിടെ,കൂട്ടത്തില്‍ അവളും ഇറങ്ങി.അവള്‍ സ്കൂളിനകതെക്ക് കയറിപ്പോയി.അവര്‍ വണ്ടി സൈഡില്‍ ഒതുക്കി സ്കൂളിലേക്ക് ചെന്നു.ക്ലാസ് തുടങ്ങരാവുന്നതെയുല്ലു. കൂട്ടം തെറ്റി നില്‍കുന്ന കുട്ടികള്‍.അവര്‍ ഓഫിസ് റൂമിലേക്ക്‌ കയറി.പ്രിന്സിപ്പളിനോട് അന്വേഷിച്ചു.
"നിങ്ങള്‍ ഷാഹിന ടീച്ചറിനെ ആണോ അന്വേഷിക്കുന്നെ? സ്റ്റാഫ്‌ റൂമില്‍ കാണും"അദ്ദേഹം പറഞ്ഞു.
"നീ പുറത്തു നില്‍ക്കു ഞാന്‍ പോയി നോക്കാം" വിവേക് പറഞ്ഞു.അവന്‍ അകത്തു കയറി പെട്ടന്ന് തന്നെ തരിച്ചു വന്നു.
" വാ നമുക്ക് പോവാം" വിവേക് അവന്‍റെ കൈ പിടിച്ചു വലിച്ചു.
"എന്താ പറ്റിയെ?"
"അവള്‍ ഇവുടത്തെ മ്യുസിക് ടീച്ചറാ" അവന്‍ പറഞ്ഞു.
"അതിനു,അതിനെന്താ പ്രശ്നം"
"എടാ അവള്‍ക്കു കണ്ണ് കാണില്ല" അവന്‍ പറഞ്ഞു.
കാലുകള്‍ രണ്ടും തളരുന്ന പോലെ തോന്നി അവനു ,ജനാലയിലൂടെ അവന്‍ കണ്ടു അവളെ ,എത്ര സുന്ദരി ആനവള്‍ ,അവളുടെ ആ വലിയ കണ്ണുകള്‍ രണ്ടിലും ഇരുട്ടാണെന്ന് അവനു വിശ്വസിക്കാന്‍ പറ്റിയില്ല "കണ്ണ് കാനില്ലെങ്കിലെന്താ എന്‍റെ കണ്ണിലൂടെ അവള്‍ക്കു ലോകത്തെ കണ്ടു കൂടെ?എന്‍റെ മനസ്സില്ലുടെ അവള്‍ക്കു സ്വപ്നം കണ്ടു കൂടെ?കണ്ണ് കാണാത്തവരെ ആരും കല്യാണം കഴിക്കാരില്ലേ?അവര്‍ക്കുമില്ലേ ജീവിതം?അവന്‍റെ ചിന്തകള്‍ കാട് കയറാന്‍ തുടങി...
അപ്പോഴേക്കും വിവേക് അവനെയും പിടിച്ചു വലിച്ചു സ്കൂളിനു പുറത്തു എത്തിയിരുന്നു....................................................

ആത്മാവ്

ദുര്‍ഗന്ധം വമിക്കുന്ന റെയില്‍വേ ട്രാക്കിലൂടെ നടന്നു പോവുമ്പോള്‍ ഒരൊറ്റ ലക്‌ഷ്യം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളു.ആദ്യം വരുന്ന ട്രെയിനിനു ചാടി മരിക്കുക.അത്രയ്ക്ക് വെറുത്തു പോയിരുന്നു ജീവിതം.എന്നും നഷ്ട്ടങ്ങള്‍ മാത്രം നേടിയവന്‍,ജീവിതത്തില്‍ രാശി ഇല്ലാത്തവന്‍,ആരാലും സ്നേഹിക്കപ്പെടാന്‍ അര്‍ഹാതയില്ലത്തവന്‍,കുടുംബത്തിനു ഉപകാരമില്ലത്തവന്‍, അങ്ങനെ എത്രയെത്ര വിശേഷണങ്ങള്‍.......................
സര്‍വ ചരാചരങ്ങളെയും സ്നേഹിച്ചു പോയി എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തുള്ളൂ .ആരെയും വെറുക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.പിന്നീടു ഇപ്പഴാണ് ഞാന്‍ എല്ലാവരാലും വെറുക്കപ്പെട്ടവനായി മാറിയത്....
കാലിനു ചെറിയ വിറയല്‍ അനുഭവപ്പെട്ടു.ദൂരെ നിന്നും എന്‍റെ മരണം ചൂളം വിളിച്ചു കൊണ്ട് വരുന്നത് ഞാന്‍ കണ്ടു.ഒരു നിമിഷം...........................................
എന്‍റെ മരണത്തെ ഒന്ന് വിശകലനം ചെയ്യാന്‍ തീരുമാനിച്ചു ഞാന്‍.എന്തായാലും ട്രാക്ക് മാറി നടക്കാം,ഇനിയും വരുമല്ലോ ട്രെയിന്‍.മരണം എന്നെ തൊട്ടുരുംമിക്കൊണ്ട് കടന്നു പോയി.
വീണ്ടും നടത്തം തുടങ്ങി ഞാന്‍.കണ്ണെത്താ ദൂരം വരെ നീണ്ടു കിടക്കുന്ന രണ്ടു ഇരുമ്പ് പാളങ്ങള്‍,എത്രയെത്ര ജീവിതങ്ങള്‍ ഒരു ദിവസം ഇതിന്റെ മേലെ കൂടി കടന്നു പോവുന്നു,ഒന്ന് പിഴചെങ്കില്‍ ഇശ്വരാ.......ഹോ ഓര്‍ക്കാന്‍ കൂടി വയ്യ...
ഇരുട്ടിനു കനം കൂടി വന്നപോലെ ,മഴ തകര്‍ത്തു പെയ്തു തുടങ്ങി,എന്‍റെ മനസ്സും ശരീരവും ഒരു പോലെ നനഞ്ഞു.ചിന്തകള്‍ കുരുക്കഴിഞ്ഞു പോകുന്ന പോലെ.
ഒരു നേരിയ വെട്ടം ദൂരെ നിന്ന് എന്‍റെ നേരെ നടന്നു വരുന്നുണ്ടായിരുന്നു.എന്‍റെ അടുത്ത് വന്നു നിന്നു ആ രൂപം.ഒരു വൃദ്ധനായ മനുഷ്യന്‍.എന്നെപ്പോലെ നനഞ്ഞു ഒലിക്കുന്നുണ്ടായിരുന്നു അയാള്‍.റെയില്‍വേ സ്റെഷനോട്‌ ചേര്‍ന്ന് നില്‍ക്കുന്ന ഒരു പഴയ കാവിലേക്കു അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയി....
എന്തോ എനിക്കയാളെ ധിക്കരിക്കാന്‍ തോന്നില്ല,ഒരു മായ വലയത്തില്‍ പെട്ട പോലെ ഞാന്‍ അയാളെ അനുഗമിക്കുകയായിരുന്നു.ഒരു വിളക്ക് മാത്രം തെളിയുന്നുണ്ടായിരുന്നു കാവില്‍.കാറ്റത്ത്‌ കെടാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ വിളക്ക്,എന്നെ പോലെ...
"എങ്ങോട്ടാ നീ? "
അയാള്‍ എന്നോട് ചോദിച്ചു.
"മരിക്കാന്‍,ജീവിച്ചു മടുത്തു എനിക്ക്" ഞാന്‍ പറഞ്ഞു..
പൊട്ടിച്ചിരിച്ചു അയാള്‍,എത്ര ക്രൂരമാണ് അയാളുടെ മുഖം,ശരിക്കും പിശാചിനെ പോലെ ,വെറുപ്പ്‌ തോന്നി എനിക്കയാളോട്..
"മരിച്ചാല്‍ നിന്‍റെ പ്രശ്നങ്ങള്‍ ഒക്കെ തീരുമോ? അയാള്‍ എന്നോട് ചോദിച്ചു.
മരിച്ചാല്‍ എന്‍റെ പ്രശ്നങ്ങള്‍ ഒക്കെ തീരുമോ?ഞാന്‍ ആലോചിച്ചു.വിഡ്ഢിയല്ലേ ഞാന്‍ മരിച്ചാല്‍ ഞാന്‍ തോറ്റു പോവില്ലേ,വെറും ഒരു നിമിഷം കൊണ്ട് ഈ ജീവന്‍ ഞാന്‍ കളിഞ്ഞാല്‍ എത്ര സുന്ദരമായ ലോകത്തേക്ക് എനിക്കിനി തിരിച്ചു വരാന്‍ പറ്റുമോ?ഈ മഴയും മഴയുടെ സംഗീതവും ,നനുത്ത കാറ്റും,മണ്ണിന്റെ കൊതിപ്പിക്കുന്ന മണവും എനിക്ക് നഷ്ട്ടമാവില്ലേ?
"വേണ്ട മരിക്കണ്ട,എനിക്ക് ജീവിക്കണം" എന്നെ വേണ്ടത്തവര്‍ക്ക് മുന്നില്‍ എനിക്ക് ജീവിച്ചു കാണിക്കണം,ഒരാണിനെ പോലെ"ഞാന്‍ അയാളോട് പറഞ്ഞു.
"എനിക്ക് ജീവിക്കണം"
അയാളപ്പഴും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.ദൂരെ എവിടെയോ കാലന്‍ കോഴികള്‍ നീട്ടി കൂവുന്നത് ഞാന്‍ കേട്ടു.
"ഇല്ല ,എനിക്ക് ജീവിക്കണം"ഞാന്‍ എണീറ്റ്‌ ഓടി.മരിക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട നശിച്ച നേരത്തെ ശപിച്ചു കൊന്ണ്ട്....
കുറച്ചു ദൂരെ റെയില്‍വേ ട്രാക്കില്‍ നാലഞ്ചു പേര്‍ കൂടി നില്‍ക്കുന്നത് ഞാന്‍ കണ്ടു.അത് വഴി സ്ഥിരം നടന്നു പോകുന്ന ആള്‍ക്കാര്‍ ആയിരിക്കും.
"നേരത്തെ വന്ന ട്രെയിനിനു ചാടി ചത്തതാ " ആള്‍ക്കാര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. ഞാന്‍ ചെന്ന് നോക്കി.
"ചിന്നി ചിതറിക്കിടക്കുന്ന എന്‍റെ ശരീരം"അപ്പോഴും കാവിലെ വിളക്ക് അണഞ്ഞിരുന്നില്ല.................................................................................................................

ഗോസ്റ്റ് കോളിംഗ് ...............

പിറ്റേ ദിവസം ലീവ് ആയതു കൊണ്ടായിരിക്കണം ഓഫീസില്‍ നല്ല തിരക്കുണ്ടായിരുന്നു.
ഞാന്‍ നോക്കിയപ്പോള്‍ രാജു സാധനവുമായി വന്ന ഏതോ വണ്ടിക്കാരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി അതില്‍ എന്തോ കണ്ടു കൊണ്ടിരിക്കയാണ്,അവന്റെ ഒരു ശീലമാണ് അത്,ആരുടെ ഫോണ്‍ കണ്ടാലും അവന്‍ വങ്ങും,പിന്നെ അതില്‍ ഞെക്കി കളിച്ചു കൊണ്ടേയിരിക്കും,ഒരു പ്രാവിശ്യം ഞാന്‍ അത് അവനോടു ചോദിച്ചു,ഫോണ്‍ കാണുകയായിരുന്നില്ല അവന്‍റെ ഉദ്ദേശ്യം ,അതില്‍ വല്ല പെണ്‍കുട്ടികളുടെയും നമ്പര്‍ ഉണ്ടെങ്കില്‍ അവന്‍ അത് അവരറിയാതെ ചോര്‍ത്തി എടുക്കും.പിന്നെ ആ നമ്പരില്‍ വിളിക്കുക അവരോടു കമ്പനി കൂടുക ,ഇതാണ് അവന്‍റെ ഹോബി .എന്‍റെ ഫോണും പല പ്രാവിശ്യം അവന്‍ വാങ്ങിയിട്ടുണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം അവന്‍ അവന്‍റെ ഫോണ്‍ ഓഫീസില്‍ വെച്ച്,പുറത്തു ചായ കുടിക്കാന്‍ പോയി.എനിക്കെന്തോ ഒരാഗ്രഹം അവന്‍റെ ഫോണ്‍ ഒന്ന് കണ്ടാലെന്താ?എത്ര സുന്ദരിമാരുടെ നമ്പര്‍ ഉണ്ടാകും അതില്‍,എന്‍റെ ഉള്ളിലെ ചെകുത്താന്‍ ഉണര്‍ന്നു,അവന്‍റെ ഫോണില്‍ ഒരു വിളയാട്ടം നടത്താന്‍ തന്നെ തീരിമാനിച്ചു ഞാന്‍.പക്ഷെ എന്‍റെ പ്രതീക്ഷ മുഴുവന്‍ തെറ്റായിരുന്നു.ഒരൊറ്റ നമ്പര്‍ പോലും പേര് വെച്ച് സേവ് ചെയ്തിരുന്നില്ല അവന്‍,മുഴുവന്‍ കോഡ് ലാംഗ്വേജ് .ഞാന്‍ പതുക്കെ അവന്‍റെ ഇന്‍ബോക്സില്‍ കയറി.ഇപ്രാവിശ്യം ഭാഗ്യം എന്‍റെ കൂടെ ആയിരുന്നു.ഒരു നമ്പര്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടു,കാരണം ആ നമ്പറിന്റെ പേര് "ഗോസ്റ്റ് " എന്നായിരുന്നു.മുടങ്ങാതെ രാജുവിന് മെസ്സേജ് അയക്കുന്ന ഫോണ്‍ വിളിക്കുന്ന ആ പ്രേതത്തെ ഒന്ന് പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചു ഞാന്‍.
ആ നമ്പര്‍ അതെ പേരില്‍ തന്നെ സേവ് ചെയ്തു ഞാന്‍,ആദ്യമൊക്കെ ഇത്തിരി ചവിട്ടും തൊഴിയും കിട്ടിയെങ്കിലും ഒരു വിധം ആ ഗോസ്റിനെ ഞാന്‍ വളച്ചെടുത്തു.കൂടുതല്‍ പരിച്യപ്പെട്ടപ്പോഴാനു അവള്‍ ആ സത്യം എന്നോട് പറഞ്ഞത്,അവള്‍ വിവാഹിത ആയിരുന്നു,ഒരു കുട്ടിയുടെ അമ്മയും.അവളുടെ ഭര്‍ത്താവ് ഗള്‍ഫു കാരനും,ദൈവമേ എന്നെ പോലെ ഒരു പ്രവാസി......
എന്നാലും ഒരു രസം,അവിവാഹിതനായ ചെറുപ്പക്കാരന്റെ തമാശ.പക്ഷെ ഇതിനിടയില്‍ രാജുവിന് കാര്യമായ മാറ്റം വന്നു.പഴയ പോലെ ഫോണ്‍ വിളി ഇല്ല,എന്താ അവനു സംഭവിച്ചേ?എന്‍റെ കാര്യം നേരെ തിരിച്ചും,ഇതു സമയവും ഫോണില്‍ തന്നെ....
ഒരു ദിവസം ഞാന്‍ അവനോടു ചോദിച്ചു"നീ എന്താ ഇങ്ങനെ വിഷമിചിരിക്കുന്നെ?"
"ഭാര്യയുമായി ചെറിയ പ്രശ്നം"അവന്‍ പറഞ്ഞു,"എന്തോ അവള്‍ ഇപ്പൊ എന്നെ വിളിക്കാറില്ല,വിളിച്ച തന്നെ പെട്ടന്ന് എന്തേലും പറഞ്ഞു കട്ട്‌ ചെയ്യും"പാവം രാജു അവന്‍റെ ഭാര്യക്ക്‌ ഏതോ ഒരാളുമായി പ്രേമബന്ധം പോലും.
"നിനക്ക് എന്താ പറ്റിയെ,നീ ഇപ്പൊ പഴയ പോലെ അല്ലല്ലോ എപ്പോ നോക്കിയാലും ഫോണില്‍ തന്നെ"അവന്‍ എന്നോട് ചോദിച്ചു..
"എന്താ നിന്നോട് പറയ,എനിക്കും കിട്ടിയെടാ ഒരു നമ്പര്‍ ഞങ്ങള്‍ തമ്മില്‍ ഇപ്പൊ ഭയങ്കര ഇഷ്ട്ടത്തിലാ"
"എവിടന്നു സംഘടിപ്പിച്ചു നീ നമ്പര്‍?"
"നിന്റെ ഫോണില്‍ നിന്നാട "ഞാന്‍ പറഞ്ഞു..
"ഏതു നമ്പര്‍? "
"നിന്‍റെ ഫോണില്‍ ഗോസ്റ്റ് എന്നാ നമ്പര്‍ ഇല്ലേ അതാ .........
പറഞ്ഞു തീരുന്നതിനു മുന്‍പ് ഒരു വിലാപം പോലെ രാജുവിന്റെ ശബ്ദം ഞാന്‍ കേട്ടു"മഹാ പാപി അത് എന്‍റെ ഭാര്യ ആണെടാ"
തലയ്ക്കു അടി കിട്ടിയ പോലെയായി ഞാന്‍ ,പിന്നെ അവന്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല .സ്വന്തം ഭാര്യ ആണോ "ഗോസ്റ്റ്".കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ,ഞാന്‍ എണീറ്റ്‌ നടന്നു.അപ്പഴേക്കും എന്‍റെ ഫോണ്‍ നിര്‍ത്താതെ കരയാന്‍ തുടങ്ങി,ഒരു ഞെട്ടലോടെ ഞാന്‍ അത് കണ്ടു"ഗോസ്റ്റ് കോളിംഗ് ".............................