ഹിമ കണങ്ങള്‍ മുടിയ അന്തരീക്ഷം പോല്‍
എന്‍ ഓര്‍മ്മകള്‍ മായവേ
മായാതെ എന്നും ഞാന്‍ ഓര്‍ക്കും എന്‍ സൌഹൃദങ്ങളെ
ഓര്മ തന്‍ പടി വാതില്‍ മെല്ലെ തുറക്കാന്‍ മോഹിച്ചു ഞാന്‍
എവിടെയും പ്രിയ സുഹൃത്തുക്കള്‍ മാത്രം
കാലങ്ങള്‍ മായവേ പറന്നകലും പറവകള്‍ പോല്‍
എന്നില്‍ നിന്നും പറന്നകന്നു എന്‍ പ്രിയ സുഹൃത്തുക്കള്‍
ആടിയും പാടിയും കാലങ്ങള്‍ മാഞ്ഞതറിഞ്ഞില്ല
പുസ്തകതാളിലെ മയില്‍ പീലി പോലെ
എന്നും ഓര്‍ക്കാം ആ സൌഹൃദങ്ങള്‍
നീറുന്ന വേദന ബാക്കി നില്‍ക്കെ
എല്ലാം ഓര്‍മകളായി എരിഞ്ഞടങ്ങി
മനസ്സില്‍ ഏകാന്തമാം വീഥികള്‍
കണ്ണീര്‍ കണങ്ങള്‍ ആയി നിറയവേ
എങ്ങോ നഷ്‌ടമായ എന്റെ സൌഹൃദങ്ങളുടെ
ഓര്‍മ്മകള്‍ മാത്രം ബാക്കി നില്‍പ്പു മായാതെ
ആ ഓര്‍മകളില്‍ ജീവിക്കാന്‍ ആണ് എനിക്കു
ഇപ്പോള്‍ ഏറെ ഇഷ്ടം ................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ