rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2010, ഡിസംബർ 28, ചൊവ്വാഴ്ച

ഇരുട്ടിനെ എനിക്ക് പേടിയാണ്....



കിടന്നിട്ടു ഉറക്കം വന്നില്ല.ഒരു തരം ഭ്രാന്തു പിടിച്ച ചിന്തകള്‍....എത്ര ഉറക്ക ഗുളിക കഴിച്ചു എന്ന് നിശ്ചയം ഇല്ല.തല പൊളിയുന്ന പോലെ ..................."നാശം പിടിക്കാന്‍ എനിക്ക് എന്താ പറ്റിയെ"മേശപ്പുറത്തു ഒന്ന് തപ്പി നോക്കി ,എപ്പഴോ വായിച്ചു പകുതിയാക്കി വെച്ച പുസ്തകം.മുറിയിലെ നേരിയ വെളിച്ചത്തില്‍ വായിച്ചു തുടങ്ങി......ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "ഓര്‍മ്മകളുടെ ഓണം "
"ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ

പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍

വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-

നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,

വാശിപിടിച്ചു കരയവേ ചാണകം

വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,

പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍

കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,

പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ

നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,"
ഹോ വയ്യ വട്ടു പിടിക്കും ..................ഈ അവസ്ഥ തുടര്‍ന്നാല്‍.

നാശം അപ്പഴേക്കും കറണ്ടും പോയി. തപ്പിപ്പിടിച്ചു ഒരു മെഴുകുതിരി കത്തിച്ചു.......

വല്ലാത്ത ക്ഷീണം.........

വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.തലയ്ക്കകാതെ മൂളല്‍ കൂടി കൂടി വരുന്ന പോലെ.തൊട്ടു മുമ്പ് ചെയ്യണം എന്ന് വിചാരിച്ച കാര്യങ്ങള്‍ പോലും

മറന്നിരിക്കുന്നു. ആരൊക്കെയോ എന്നോട് സംസാരിക്കുന്ന പോലെ.

"എന്താ നീ അവിടെ നിന്ന് കളഞ്ഞത് വാ ,എന്നെ കൊല്ലെണ്ടേ നിനക്ക്? ഈ രാത്രി നിനക്കുള്ളതാണ്.ഇനിയും വൈകിക്കേണ്ട നീ വാ എന്നെ കൊല്ല്" എവിടെ പോയി അയാള്‍?

മരണം........അതാണ്‌ വിഷയം................

ആരാ പറഞ്ഞെ മരണം രംഗ ബോധമില്ലാത്ത കോമാളി ആണെന്ന്?

ഇനിയും എത്ര സമയം കാത്തിരിക്കണം നിങ്ങള്‍ എന്നെ കൊല്ലാന്‍?

പെട്ടന്ന് കൊല്ലണം.നിങ്ങള്‍ ഒരു കാര്യം ചെയ്യ്.എന്റെ രണ്ടു കൈയും ഒന്ന് കെട്ടിയിടാമോ?ഒരു പക്ഷെ എനിക്ക് വട്ടിളകിയാല്‍ ഞാന്‍ നിങ്ങളെ എന്തെങ്കിലും ചെയ്താലോ?

അല്ലെങ്കില്‍ വേണ്ട അവിടെ തന്നെ ഇരിക്ക്.എനിക്ക് കാണേണ്ട എന്റെ ഗാതകന്റെ മുഖം.

വായിച്ചു തീരാത്ത ആ കവിത ഞാന്‍ പിന്നെയും തുറന്നു.....................

"ആദ്യാനുരാഗപരവശനായി ഞാന്‍

ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍

ചുറ്റുമിരിക്കും സഖികളെക്കാണിച്ചു

പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,"

വേണ്ട ,ഇനിയും വായിക്കേണ്ട............

നിങ്ങള്ക്ക് ബുദ്ടിമുട്ടവില്ലെങ്കില്‍ ആ സിഗരറ്റ് ഒന്ന് എടുത്തു തരാമോ?

ഞാന്‍ സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ച്.തീ അയാള്‍ കൊളുത്തി തന്നു.മിന്നായം പോലെ അയാളുടെ വൃത്തികെട്ട മുഖം കണ്ടു ഞാന്‍.

പിശാചു.................

പിശാചാണ് അയാള്‍ .............

എന്റെ മരണത്തിന്റെ മുഖം

ചിരിക്കട്ടെ ഞാന്‍ ഇപ്പഴെങ്കിലും......ചിരിക്കട്ടെ.........ദൂരെ ആരോ ആ കവിത പിന്നേം ചൊല്ലുന്നുണ്ടല്ലോ......

"തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍

എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,

ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല

പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,"

എന്തിനാ ചിരിക്കുന്നെ?ഏതോ ഗുഹയില്‍ നിന്നെന്ന പോലെ അയാളുടെ ശബ്ദം ഞാന്‍ കേട്ടു......

വയ്യ കണ്ണ് തുറക്കാന്‍ പറ്റണില്ല.

എന്താ എനിക്ക് സംഭവിക്കുന്നത്‌?

അയാള്‍ എന്റെ അടുത്തേക്ക് പതുക്കെ നടന്നു വരാന്‍ തുടങ്ങി.........

മരണത്തിന്റെ മണം...........

ഹാ ........ഒരു നിമിഷം.........


"ദയവു ചെയ്തു ഞാന്‍ മരിക്കുന്നത് വരെയെങ്കിലും വിളക്ക് അണക്കരുത്. കാരണം ഇരുട്ടിനെ എനിക്ക് പേടിയാണ്".



ഇനിയും ചോദ്യങ്ങള്‍ ഉണ്ടാവരുത്......


ഞാന്‍ ഒരു യാത്ര പോവുകയാണ്
ഒന്നും കൊണ്ട് പോകുന്നില്ല
ആരെയും കൂടെ കൂട്ടുന്നില്ല
തിരിച്ചു വരാമെന്ന് ആര്‍ക്കും
വാക്ക് കൊടുക്കുന്നുമില്ല

ഇതെന്റെ സ്വപ്നങ്ങളുടെ കൂടെയുള്ള യാത്രയാണ്
ഒരുപക്ഷെ ഞാന്‍ അറിയാതെ എന്റെ കൂടെ ...............
ഇല്ല എന്റെ കൂടെ ആരും വരില്ല
കാരണം എന്റെ യാത്രകള്‍ ഒക്കെ അപകടം നിറഞ്ഞതാണ്‌

എന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ തോന്നുന്നു
കാരണം യാത്രക്കിടയിലെ കാഴ്ചകള്‍ അസഹനീയം
ഇതൊക്കെ മനുഷ്യരോ അതോ മൃഗങ്ങളോ?
മനുഷ്യരാവാന്‍ വഴിയില്ല..............

ഞാനും ഒരു മനുഷ്യന്‍ അല്ലെ?
ഇവര്‍ക്ക് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ ആരുമില്ലേ?
ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍-
കിടക്കാന്‍ ഒരിടം ........................?

ഈ കൊടും തണുപ്പിനെ അകറ്റാന്‍
കുറച്ചു തീകായുവാന്‍ വിറകേന്കിലും ......
ഇവരാണോ ഭൂമിയിലെ അഭയാര്‍ഥികള്‍ ?
ഇവരാണോ ദൈവത്തിന്റെ മക്കള്‍?

ഈ ഭൂമിയില്‍ ഇവര്‍ക്ക് അവകാശമില്ലേ?
ഇവര്‍ക്ക് മാത്രം സമരമില്ലേ?
കൊടികള്‍ ഇല്ലേ?പാര്‍ട്ടിയില്ലേ?
ഇവര്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ആരുമില്ലേ?

ഹേയ് ഞാന്‍ എന്താ കാണിക്കുന്നത്....
യാത്രക്കിടയില്‍ ചോദ്യമോ?
യാത്രക്കിടയില്‍ ചോദ്യങ്ങള്‍ പാടില്ല.............
കാഴ്കള്‍ കണ്ടു രസിക്കണം.

കാരണം ചോദ്യങ്ങള്‍ ഒന്നില്‍ കൂടുതല്‍ വരും
ഉത്തരം ഒന്ന് മാത്രം ആണെങ്കിലോ?
വീണ്ടും ചോദ്യം വരാന്‍ പാടില്ല
ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ആര്‍ക്കും ഇഷ്ട്ടമല്ല.................

ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലതവര്‍ക്ക് വേണ്ടി
ഇനിയും ചോദ്യങ്ങള്‍ ഉണ്ടാവരുത്
എന്റെ യാത്ര അപകടം നിറഞ്ഞതാണ്‌
ഇനിയും ചോദ്യങ്ങള്‍ വന്നാല്‍ ????

2010, മേയ് 12, ബുധനാഴ്‌ച

അവള്‍

"നിന്‍റെ ഒടുക്കത്തെ ഓട്ടം" പിന്നില്‍ നിന്ന് ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.എന്താ അയാള്‍ക്ക്‌ പറ്റിയെ?അറിയില്ല.ഓടുന്നതിനിടയില്‍ തട്ടിക്കാനും.ഓര്‍മ്മ കിട്ടുന്നില്ല,പത്തു മണി ആവുന്നതിനു മുന്‍പ് പാര്‍ട്ടി ഓഫീസില്‍ എത്തണം,ചുമ്മാ ഒരു കഷ്ണം പേപ്പറും പിടിച്ചു ഇരിക്കണം,അത്രേ ഉള്ളു.അല്ല,പത്തു മണിയുടെ ബസ്സില്‍ അവള്‍ വരും.ആ ബസ്സ്‌ മിസ്സാവരുത്.
വലിയ കണ്ണുകള്‍ ആയിരുന്നു അവള്‍ക്കു,കഥ പറയാന്‍ വെമ്പുന്ന ചുണ്ടുകള്‍,എന്നും സൈഡിലെ സീറ്റില്‍ അവള്‍ ഉണ്ടാവും.അവളുടെ ഒരു ചിരി അത് കാണാന്‍ വേണ്ടിയാണ് ഇത്രയും കഷ്ട്ടപ്പെട്ടു ഓടി വന്നത്.ചില്ലറ രാഷ്ട്രീയവും തുടങ്ങി ഇപ്പോള്‍,എല്ലാം അവള്‍ കാരണം ആണ്.
കുറച്ചു ദിവസമേ ആയുള്ളൂ അവളെ ആ ബസ്സില്‍ കാണാന്‍ തുടങ്ങിയിട്ട്,അന്ന് മുതല്‍ അവള്‍ ഷാഫിയുടെ മനസ്സില്‍ ഉണ്ട്.മുടങ്ങാതെ അവന്‍ അവളെയും കാത്തു പാര്‍ട്ടി ഓഫീസില്‍ ഇരിക്കും.അതോടെ ഒരു കൊച്ചു സഖാവും ആയി.പാര്‍ട്ടി പ്രവര്‍ത്തനവും ചില്ലറ ഗുണ്ടായിസവും നാള്‍ക്കു നാള്‍ വര്‍ധിച്ചു വന്നപ്പോള്‍ വീട്ടുകാര്‍ വിവാഹാലോചനയും തുടങ്ങി.തല തെറിച്ച അവനെ നന്നാക്കാന്‍ അവര്‍ കണ്ടു പിടിച്ച മാര്‍ഗം.
അതോടെ അവളെ കുറിച്ച് അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു അവന്‍.അവള്‍ക്കു അവനെ ഇഷ്ട്ടമാനെങ്കില്‍ അവളെ തന്നെ കെട്ടാം.ഇതുവരെ അവളോട്‌ ഒന്ന് സംസാരിച്ചിട്ടു കൂടി ഇല്ല.എന്തായാലും രണ്ടും കല്പിച്ചു ഇറങ്ങി അവന്‍.പിറ്റേ ദിവസം രാവിലെ വിവേകിനെയും കൂട്ടി ആ ബസ്സിന്റെ പിന്നാലെ വിട്ടു .
ഓരോ ബസ് സ്ടോപും നോക്കും അവര്‍ ,അവള്‍ ഇറങ്ങുന്നുണ്ടോ എന്ന് .അവസാനം ബസ് മ്യുസിക് സ്കൂളിനു മുന്‍പിലുള്ള സ്റ്റോപ്പില്‍ നിര്‍ത്തി.ഒരു പാട് കുട്ടികള്‍ ഉണ്ടായിരുന്നു അവിടെ,കൂട്ടത്തില്‍ അവളും ഇറങ്ങി.അവള്‍ സ്കൂളിനകതെക്ക് കയറിപ്പോയി.അവര്‍ വണ്ടി സൈഡില്‍ ഒതുക്കി സ്കൂളിലേക്ക് ചെന്നു.ക്ലാസ് തുടങ്ങരാവുന്നതെയുല്ലു. കൂട്ടം തെറ്റി നില്‍കുന്ന കുട്ടികള്‍.അവര്‍ ഓഫിസ് റൂമിലേക്ക്‌ കയറി.പ്രിന്സിപ്പളിനോട് അന്വേഷിച്ചു.
"നിങ്ങള്‍ ഷാഹിന ടീച്ചറിനെ ആണോ അന്വേഷിക്കുന്നെ? സ്റ്റാഫ്‌ റൂമില്‍ കാണും"അദ്ദേഹം പറഞ്ഞു.
"നീ പുറത്തു നില്‍ക്കു ഞാന്‍ പോയി നോക്കാം" വിവേക് പറഞ്ഞു.അവന്‍ അകത്തു കയറി പെട്ടന്ന് തന്നെ തരിച്ചു വന്നു.
" വാ നമുക്ക് പോവാം" വിവേക് അവന്‍റെ കൈ പിടിച്ചു വലിച്ചു.
"എന്താ പറ്റിയെ?"
"അവള്‍ ഇവുടത്തെ മ്യുസിക് ടീച്ചറാ" അവന്‍ പറഞ്ഞു.
"അതിനു,അതിനെന്താ പ്രശ്നം"
"എടാ അവള്‍ക്കു കണ്ണ് കാണില്ല" അവന്‍ പറഞ്ഞു.
കാലുകള്‍ രണ്ടും തളരുന്ന പോലെ തോന്നി അവനു ,ജനാലയിലൂടെ അവന്‍ കണ്ടു അവളെ ,എത്ര സുന്ദരി ആനവള്‍ ,അവളുടെ ആ വലിയ കണ്ണുകള്‍ രണ്ടിലും ഇരുട്ടാണെന്ന് അവനു വിശ്വസിക്കാന്‍ പറ്റിയില്ല "കണ്ണ് കാനില്ലെങ്കിലെന്താ എന്‍റെ കണ്ണിലൂടെ അവള്‍ക്കു ലോകത്തെ കണ്ടു കൂടെ?എന്‍റെ മനസ്സില്ലുടെ അവള്‍ക്കു സ്വപ്നം കണ്ടു കൂടെ?കണ്ണ് കാണാത്തവരെ ആരും കല്യാണം കഴിക്കാരില്ലേ?അവര്‍ക്കുമില്ലേ ജീവിതം?അവന്‍റെ ചിന്തകള്‍ കാട് കയറാന്‍ തുടങി...
അപ്പോഴേക്കും വിവേക് അവനെയും പിടിച്ചു വലിച്ചു സ്കൂളിനു പുറത്തു എത്തിയിരുന്നു....................................................

ആത്മാവ്

ദുര്‍ഗന്ധം വമിക്കുന്ന റെയില്‍വേ ട്രാക്കിലൂടെ നടന്നു പോവുമ്പോള്‍ ഒരൊറ്റ ലക്‌ഷ്യം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളു.ആദ്യം വരുന്ന ട്രെയിനിനു ചാടി മരിക്കുക.അത്രയ്ക്ക് വെറുത്തു പോയിരുന്നു ജീവിതം.എന്നും നഷ്ട്ടങ്ങള്‍ മാത്രം നേടിയവന്‍,ജീവിതത്തില്‍ രാശി ഇല്ലാത്തവന്‍,ആരാലും സ്നേഹിക്കപ്പെടാന്‍ അര്‍ഹാതയില്ലത്തവന്‍,കുടുംബത്തിനു ഉപകാരമില്ലത്തവന്‍, അങ്ങനെ എത്രയെത്ര വിശേഷണങ്ങള്‍.......................
സര്‍വ ചരാചരങ്ങളെയും സ്നേഹിച്ചു പോയി എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തുള്ളൂ .ആരെയും വെറുക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.പിന്നീടു ഇപ്പഴാണ് ഞാന്‍ എല്ലാവരാലും വെറുക്കപ്പെട്ടവനായി മാറിയത്....
കാലിനു ചെറിയ വിറയല്‍ അനുഭവപ്പെട്ടു.ദൂരെ നിന്നും എന്‍റെ മരണം ചൂളം വിളിച്ചു കൊണ്ട് വരുന്നത് ഞാന്‍ കണ്ടു.ഒരു നിമിഷം...........................................
എന്‍റെ മരണത്തെ ഒന്ന് വിശകലനം ചെയ്യാന്‍ തീരുമാനിച്ചു ഞാന്‍.എന്തായാലും ട്രാക്ക് മാറി നടക്കാം,ഇനിയും വരുമല്ലോ ട്രെയിന്‍.മരണം എന്നെ തൊട്ടുരുംമിക്കൊണ്ട് കടന്നു പോയി.
വീണ്ടും നടത്തം തുടങ്ങി ഞാന്‍.കണ്ണെത്താ ദൂരം വരെ നീണ്ടു കിടക്കുന്ന രണ്ടു ഇരുമ്പ് പാളങ്ങള്‍,എത്രയെത്ര ജീവിതങ്ങള്‍ ഒരു ദിവസം ഇതിന്റെ മേലെ കൂടി കടന്നു പോവുന്നു,ഒന്ന് പിഴചെങ്കില്‍ ഇശ്വരാ.......ഹോ ഓര്‍ക്കാന്‍ കൂടി വയ്യ...
ഇരുട്ടിനു കനം കൂടി വന്നപോലെ ,മഴ തകര്‍ത്തു പെയ്തു തുടങ്ങി,എന്‍റെ മനസ്സും ശരീരവും ഒരു പോലെ നനഞ്ഞു.ചിന്തകള്‍ കുരുക്കഴിഞ്ഞു പോകുന്ന പോലെ.
ഒരു നേരിയ വെട്ടം ദൂരെ നിന്ന് എന്‍റെ നേരെ നടന്നു വരുന്നുണ്ടായിരുന്നു.എന്‍റെ അടുത്ത് വന്നു നിന്നു ആ രൂപം.ഒരു വൃദ്ധനായ മനുഷ്യന്‍.എന്നെപ്പോലെ നനഞ്ഞു ഒലിക്കുന്നുണ്ടായിരുന്നു അയാള്‍.റെയില്‍വേ സ്റെഷനോട്‌ ചേര്‍ന്ന് നില്‍ക്കുന്ന ഒരു പഴയ കാവിലേക്കു അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയി....
എന്തോ എനിക്കയാളെ ധിക്കരിക്കാന്‍ തോന്നില്ല,ഒരു മായ വലയത്തില്‍ പെട്ട പോലെ ഞാന്‍ അയാളെ അനുഗമിക്കുകയായിരുന്നു.ഒരു വിളക്ക് മാത്രം തെളിയുന്നുണ്ടായിരുന്നു കാവില്‍.കാറ്റത്ത്‌ കെടാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ വിളക്ക്,എന്നെ പോലെ...
"എങ്ങോട്ടാ നീ? "
അയാള്‍ എന്നോട് ചോദിച്ചു.
"മരിക്കാന്‍,ജീവിച്ചു മടുത്തു എനിക്ക്" ഞാന്‍ പറഞ്ഞു..
പൊട്ടിച്ചിരിച്ചു അയാള്‍,എത്ര ക്രൂരമാണ് അയാളുടെ മുഖം,ശരിക്കും പിശാചിനെ പോലെ ,വെറുപ്പ്‌ തോന്നി എനിക്കയാളോട്..
"മരിച്ചാല്‍ നിന്‍റെ പ്രശ്നങ്ങള്‍ ഒക്കെ തീരുമോ? അയാള്‍ എന്നോട് ചോദിച്ചു.
മരിച്ചാല്‍ എന്‍റെ പ്രശ്നങ്ങള്‍ ഒക്കെ തീരുമോ?ഞാന്‍ ആലോചിച്ചു.വിഡ്ഢിയല്ലേ ഞാന്‍ മരിച്ചാല്‍ ഞാന്‍ തോറ്റു പോവില്ലേ,വെറും ഒരു നിമിഷം കൊണ്ട് ഈ ജീവന്‍ ഞാന്‍ കളിഞ്ഞാല്‍ എത്ര സുന്ദരമായ ലോകത്തേക്ക് എനിക്കിനി തിരിച്ചു വരാന്‍ പറ്റുമോ?ഈ മഴയും മഴയുടെ സംഗീതവും ,നനുത്ത കാറ്റും,മണ്ണിന്റെ കൊതിപ്പിക്കുന്ന മണവും എനിക്ക് നഷ്ട്ടമാവില്ലേ?
"വേണ്ട മരിക്കണ്ട,എനിക്ക് ജീവിക്കണം" എന്നെ വേണ്ടത്തവര്‍ക്ക് മുന്നില്‍ എനിക്ക് ജീവിച്ചു കാണിക്കണം,ഒരാണിനെ പോലെ"ഞാന്‍ അയാളോട് പറഞ്ഞു.
"എനിക്ക് ജീവിക്കണം"
അയാളപ്പഴും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.ദൂരെ എവിടെയോ കാലന്‍ കോഴികള്‍ നീട്ടി കൂവുന്നത് ഞാന്‍ കേട്ടു.
"ഇല്ല ,എനിക്ക് ജീവിക്കണം"ഞാന്‍ എണീറ്റ്‌ ഓടി.മരിക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട നശിച്ച നേരത്തെ ശപിച്ചു കൊന്ണ്ട്....
കുറച്ചു ദൂരെ റെയില്‍വേ ട്രാക്കില്‍ നാലഞ്ചു പേര്‍ കൂടി നില്‍ക്കുന്നത് ഞാന്‍ കണ്ടു.അത് വഴി സ്ഥിരം നടന്നു പോകുന്ന ആള്‍ക്കാര്‍ ആയിരിക്കും.
"നേരത്തെ വന്ന ട്രെയിനിനു ചാടി ചത്തതാ " ആള്‍ക്കാര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. ഞാന്‍ ചെന്ന് നോക്കി.
"ചിന്നി ചിതറിക്കിടക്കുന്ന എന്‍റെ ശരീരം"അപ്പോഴും കാവിലെ വിളക്ക് അണഞ്ഞിരുന്നില്ല.................................................................................................................

ഗോസ്റ്റ് കോളിംഗ് ...............

പിറ്റേ ദിവസം ലീവ് ആയതു കൊണ്ടായിരിക്കണം ഓഫീസില്‍ നല്ല തിരക്കുണ്ടായിരുന്നു.
ഞാന്‍ നോക്കിയപ്പോള്‍ രാജു സാധനവുമായി വന്ന ഏതോ വണ്ടിക്കാരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി അതില്‍ എന്തോ കണ്ടു കൊണ്ടിരിക്കയാണ്,അവന്റെ ഒരു ശീലമാണ് അത്,ആരുടെ ഫോണ്‍ കണ്ടാലും അവന്‍ വങ്ങും,പിന്നെ അതില്‍ ഞെക്കി കളിച്ചു കൊണ്ടേയിരിക്കും,ഒരു പ്രാവിശ്യം ഞാന്‍ അത് അവനോടു ചോദിച്ചു,ഫോണ്‍ കാണുകയായിരുന്നില്ല അവന്‍റെ ഉദ്ദേശ്യം ,അതില്‍ വല്ല പെണ്‍കുട്ടികളുടെയും നമ്പര്‍ ഉണ്ടെങ്കില്‍ അവന്‍ അത് അവരറിയാതെ ചോര്‍ത്തി എടുക്കും.പിന്നെ ആ നമ്പരില്‍ വിളിക്കുക അവരോടു കമ്പനി കൂടുക ,ഇതാണ് അവന്‍റെ ഹോബി .എന്‍റെ ഫോണും പല പ്രാവിശ്യം അവന്‍ വാങ്ങിയിട്ടുണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം അവന്‍ അവന്‍റെ ഫോണ്‍ ഓഫീസില്‍ വെച്ച്,പുറത്തു ചായ കുടിക്കാന്‍ പോയി.എനിക്കെന്തോ ഒരാഗ്രഹം അവന്‍റെ ഫോണ്‍ ഒന്ന് കണ്ടാലെന്താ?എത്ര സുന്ദരിമാരുടെ നമ്പര്‍ ഉണ്ടാകും അതില്‍,എന്‍റെ ഉള്ളിലെ ചെകുത്താന്‍ ഉണര്‍ന്നു,അവന്‍റെ ഫോണില്‍ ഒരു വിളയാട്ടം നടത്താന്‍ തന്നെ തീരിമാനിച്ചു ഞാന്‍.പക്ഷെ എന്‍റെ പ്രതീക്ഷ മുഴുവന്‍ തെറ്റായിരുന്നു.ഒരൊറ്റ നമ്പര്‍ പോലും പേര് വെച്ച് സേവ് ചെയ്തിരുന്നില്ല അവന്‍,മുഴുവന്‍ കോഡ് ലാംഗ്വേജ് .ഞാന്‍ പതുക്കെ അവന്‍റെ ഇന്‍ബോക്സില്‍ കയറി.ഇപ്രാവിശ്യം ഭാഗ്യം എന്‍റെ കൂടെ ആയിരുന്നു.ഒരു നമ്പര്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടു,കാരണം ആ നമ്പറിന്റെ പേര് "ഗോസ്റ്റ് " എന്നായിരുന്നു.മുടങ്ങാതെ രാജുവിന് മെസ്സേജ് അയക്കുന്ന ഫോണ്‍ വിളിക്കുന്ന ആ പ്രേതത്തെ ഒന്ന് പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചു ഞാന്‍.
ആ നമ്പര്‍ അതെ പേരില്‍ തന്നെ സേവ് ചെയ്തു ഞാന്‍,ആദ്യമൊക്കെ ഇത്തിരി ചവിട്ടും തൊഴിയും കിട്ടിയെങ്കിലും ഒരു വിധം ആ ഗോസ്റിനെ ഞാന്‍ വളച്ചെടുത്തു.കൂടുതല്‍ പരിച്യപ്പെട്ടപ്പോഴാനു അവള്‍ ആ സത്യം എന്നോട് പറഞ്ഞത്,അവള്‍ വിവാഹിത ആയിരുന്നു,ഒരു കുട്ടിയുടെ അമ്മയും.അവളുടെ ഭര്‍ത്താവ് ഗള്‍ഫു കാരനും,ദൈവമേ എന്നെ പോലെ ഒരു പ്രവാസി......
എന്നാലും ഒരു രസം,അവിവാഹിതനായ ചെറുപ്പക്കാരന്റെ തമാശ.പക്ഷെ ഇതിനിടയില്‍ രാജുവിന് കാര്യമായ മാറ്റം വന്നു.പഴയ പോലെ ഫോണ്‍ വിളി ഇല്ല,എന്താ അവനു സംഭവിച്ചേ?എന്‍റെ കാര്യം നേരെ തിരിച്ചും,ഇതു സമയവും ഫോണില്‍ തന്നെ....
ഒരു ദിവസം ഞാന്‍ അവനോടു ചോദിച്ചു"നീ എന്താ ഇങ്ങനെ വിഷമിചിരിക്കുന്നെ?"
"ഭാര്യയുമായി ചെറിയ പ്രശ്നം"അവന്‍ പറഞ്ഞു,"എന്തോ അവള്‍ ഇപ്പൊ എന്നെ വിളിക്കാറില്ല,വിളിച്ച തന്നെ പെട്ടന്ന് എന്തേലും പറഞ്ഞു കട്ട്‌ ചെയ്യും"പാവം രാജു അവന്‍റെ ഭാര്യക്ക്‌ ഏതോ ഒരാളുമായി പ്രേമബന്ധം പോലും.
"നിനക്ക് എന്താ പറ്റിയെ,നീ ഇപ്പൊ പഴയ പോലെ അല്ലല്ലോ എപ്പോ നോക്കിയാലും ഫോണില്‍ തന്നെ"അവന്‍ എന്നോട് ചോദിച്ചു..
"എന്താ നിന്നോട് പറയ,എനിക്കും കിട്ടിയെടാ ഒരു നമ്പര്‍ ഞങ്ങള്‍ തമ്മില്‍ ഇപ്പൊ ഭയങ്കര ഇഷ്ട്ടത്തിലാ"
"എവിടന്നു സംഘടിപ്പിച്ചു നീ നമ്പര്‍?"
"നിന്റെ ഫോണില്‍ നിന്നാട "ഞാന്‍ പറഞ്ഞു..
"ഏതു നമ്പര്‍? "
"നിന്‍റെ ഫോണില്‍ ഗോസ്റ്റ് എന്നാ നമ്പര്‍ ഇല്ലേ അതാ .........
പറഞ്ഞു തീരുന്നതിനു മുന്‍പ് ഒരു വിലാപം പോലെ രാജുവിന്റെ ശബ്ദം ഞാന്‍ കേട്ടു"മഹാ പാപി അത് എന്‍റെ ഭാര്യ ആണെടാ"
തലയ്ക്കു അടി കിട്ടിയ പോലെയായി ഞാന്‍ ,പിന്നെ അവന്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല .സ്വന്തം ഭാര്യ ആണോ "ഗോസ്റ്റ്".കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ,ഞാന്‍ എണീറ്റ്‌ നടന്നു.അപ്പഴേക്കും എന്‍റെ ഫോണ്‍ നിര്‍ത്താതെ കരയാന്‍ തുടങ്ങി,ഒരു ഞെട്ടലോടെ ഞാന്‍ അത് കണ്ടു"ഗോസ്റ്റ് കോളിംഗ് ".............................

2010, ഏപ്രിൽ 24, ശനിയാഴ്‌ച

ഭ്രാന്തന്‍ ........

യാത്രയിലായിരുന്നു എന്‍റെ മനസ്സ്,
സ്വപ്നങ്ങളുടെ ലോകത്തേക്ക്............
സുന്ദര പ്രതീക്ഷകളുടെ തീരത്തേക്ക്.......
അവസാനമില്ലാത്ത യാത്ര............................
ഇതിനിടയില്‍ എപ്പഴോ ആണ് അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്,
ഒരു പാട് സംഭവങ്ങള്‍..........
ചില സംഭവങ്ങള്‍ എന്‍റെ ജീവിതത്തെ പാടെ മാറ്റി മറച്ചു,
ചിലത് എന്നെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ പ്രേരിപ്പിച്ചു............
എന്നില്‍ എന്തൊക്കയോ മാറ്റങ്ങള്‍ സംഭവിക്കുന്നതായി തോന്നി എനിക്ക്,
വെളിച്ചങ്ങളുടെ ലോകത്ത് നിന്ന് ഞാന്‍ ഉള്‍ വലിയുകയായിരുന്നു ,
എന്‍റെ കൂട്ടുകാരെ ഞാന്‍ മറന്നു.........
ഇന്ന് ഞാന്‍ ഏകനാണ്..................................
ഒരായിരം വിളക്കുകള്‍ തെളിഞ്ഞു നിന്നിരുന്ന എന്‍റെ മനസിന്‍റെ കോവിലില്‍ ഇന്ന് ഇരുട്ടാണ്‌,
ഹൃദയം വിണ്ടു കീറുന്ന പോലെ..........
എന്‍റെ രണ്ടു കൈകളും വിരിഞ്ഞു കെട്ടിയിരുന്നു,
ഓര്‍മ്മകള്‍ ഒച്ചിനെ പോലെ ഇഴയുന്നു,
റൂമിലെ ക്ലോകിന്റെ ശബ്ദം പോലും എന്നെ വല്ലാതെ അലോരസപ്പെടുത്തുന്നു.....
മനസ്സിനകത്ത് കടലിരമ്പുന്നത്‌ പോലെ..........
തലയ്ക്കകത്ത് കടന്നല്‍ കൂടിളകിയത് പോലെ.....
വല്ലാത്ത ഭ്രാന്തന്‍ അവസ്ഥയിലേക്ക് മാറിപ്പോകയാണോ ഞാന്‍?
ഇടയ്ക്ക് ഇടനാഴിയിലൂടെ ആരോ നടന്നു പോയപ്പോള്‍ എന്‍റെ മനസ്സ് പിടഞ്ഞു,
ഒരു പക്ഷെ അതെന്‍റെ മരണമാനെങ്കിലോ?
ഓര്‍ത്തു ഞാന്‍ സന്ധ്യ നേരങ്ങളില്‍ കുന്നിന്‍ ചെരുവില്‍ കഥ പറഞ്ഞിരുന്നതും,
തല്ലു കൂടിയതും,
മരണത്തിലെക്കാണ്ടുപോയ്ക്കോണ്ടിരുന്ന സായം സൂര്യനെ നോക്കിയിരുന്നതും.................
എന്തിനവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു?
എന്റേത് മാത്രമായ ലോകത്ത് ജീവിച്ചിരുന്ന എന്നെ ,,
എന്തിനവള്‍ എനിക്കഞാതമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.............
എന്തിനെന്‍ പ്രാണന്‍ പറിച്ചെടുത്തു..........
എന്തിനെന്‍ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു.................
വീണ്ടും ആ ശബ്ദം ഞാന്‍ കേട്ടു,
അത് എന്‍റെ അടുത്തേക്ക് വരികയായിരുന്നു...
ഓരോ നിമിഷം കഴിയുന്തോറും അതിരട്ടിച്ചു വരുന്നതായി തോന്നി എനിക്ക്,
എന്‍റെ ശരീരമാകെ മുള്‍ വള്ളികള്‍ കൊണ്ട് വിരിഞ്ഞു മുറുകിയ പോലെ.....
എന്‍റെ ഹൃദയം തകര്‍ന്നിരുന്നു,
അതില്‍ നിന്നും ഒലിക്കുന്നതു ചോരയല്ല സഖി നിന്നോടുള്ള എന്‍റെ സ്നേഹമാണ്.......
വയ്യ,,,,,
ഞാന്‍ പറന്നുയരാന്‍ ശ്രമിച്ചു,സ്വസ്ഥമായ ഒരിടത്തേക്ക്,
പക്ഷെ എനിക്കതിനു കഴിയില്ലായിരുന്നു ,കാരണം,
എന്‍റെ ചിറകുകള്‍ രണ്ടും ഞാന്‍ അവള്‍ക്കു നല്‍കിയിരുന്നു.......
ഒന്ന് ഇഴഞ്ഞു നീങ്ങാന്‍ നോക്കി ഞാന്‍,വയ്യ കാരണം,
എന്‍റെ ശരീരം മുഴുവനും വ്രണങ്ങള്‍ ആയിരുന്നു.................
കനമുള്ള ചങ്ങലകള്‍ കൊണ്ട് എന്‍റെ കാലുകള്‍ രണ്ടും ബന്ധിച്ചിരുന്നു......
"ഭ്രാന്തന്‍" ആരോ പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു,
അപ്പഴേക്കും ആര്‍ക്കും വേണ്ടാത്ത ഒരു മാംസ പിണ്‍ടമായി മാറിക്കഴിഞ്ഞിരുന്നു ഞാന്‍ ......
ജീവിതം നശിപ്പിച്ച വിഡ്ഢി............ .....................................................................

2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

ശാപം..

നിലാവിന് നിന്‍റെ മുഖമായിരുന്നു,,
നക്ഷത്രങ്ങള്‍ക്ക് നിന്‍റെ ശോഭയയിരുന്നു,
മേഘങ്ങള്‍ എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു,
ആകാശം എന്‍റെ മനസ്സും....

തെന്നല്‍ നിന്‍റെ തലോടലായിരുന്നു
ചിലപ്പോള്‍ നിന്‍റെ നിശ്വാസവും...
മഴ,മഴ നിന്‍റെ സങ്കടമയിരുന്നോ ?
അതോ നിന്‍റെ ആനന്ദമോ?

ഇടി മിന്നലുകള്‍ എന്‍റെ പ്രതിഷേധമായിരുന്നു,
പ്രളയം നിന്‍റെ ശാപവും.....
നിര്താടെയുള്ള നിലവിളി,
എന്‍റെ ആത്മാവിന്‍റെതായിരുന്നു.....

മഴ പെയ്തുകൊണ്ടെയിരുന്നു....
ഇടി മിന്നലുകള്‍ മഴയ്ക്ക്‌ കൂട്ട് കൂടി,
എന്‍റെ ആത്മാവ് നിലവിളിച്ചു കൊണ്ടേയിരുന്നു,
ഒടുവില്‍ നിന്‍റെ ശാപമാം പ്രളയവും........
...........................................................
..........................................................

ശശിയുടെ ഇര .....

"കുത്തി മലര്തികകളയും പന്നി"ശശി ആരോടോ ദേഷ്യപ്പെടുകയാണ്,ഞാന്‍ ശ്രദിച്ചു നോക്കി ,എനിക്ക് ചിരിയാണ് വന്നത്,കാരണം ഇത് അവന്‍റെ സ്ഥിരം പരിപാടിയാണ്.എന്‍റെ കൂട്ടുകാരന്‍ അഭിലാഷുമായാണ് അടി .അഭിലാഷിനെ പരിചയപ്പെടെണ്ടേ?
വെറും അഭിലാഷ് അല്ല അവന്‍ ,ആശാഭിലാഷങ്ങള്‍ ഇല്ലാത്ത എച്ചി അഭിലാഷ്,അപ്പന് സ്വന്തമായി ഒരു ബാര്‍ ,രണ്ടു സിനിമ തിയേറ്റര്‍ ഇതെല്ലം ഉണ്ടായിട്ടും ആളൊരു എച്ചിയാനേ ...ഒരു നല്ല ഡ്രസ്സ്‌ പോലും ധരിക്കില്ല,എന്തോ ശശിക്ക് അവനെ കണ്ടുകൂടാ.എന്നും അവര്‍ തമ്മില്‍ അടി തന്നെ,കണ്ടു നില്‍ക്കുന്നാല്‍ ചോദിക്കും"എന്താ ഇവര്‍ ഇങ്ങനെ?"
ഞാന്‍ പറയും"അവര്‍ തമ്മില്‍ കടുത്ത പ്രണയത്തില്‍ ആണെന്ന്"
ശശി സ്ഥിരം പരിപാടി തുടങ്ങി,ആ ബസ് സ്റ്റോപ്പില്‍ കാണുന്ന മുഴുവന്‍ പെണ്‍ കുട്ടികളും അവന്‍റെ ഫ്രെണ്ട്സ് ആണ്.അവരോടൊക്കെ അവന്‍ രാവിലെ ഒരു ഗുഡ് മോണിംഗ് പറയും , വൈകുന്നേരം ഗുഡ് ഇവെനിംഗ്,അല്ലെങ്കില്‍ അവനു ഉറക്കം വരില്ല.
എന്നെയും അവന്‍ കൂടെ കൊണ്ട് പോകും,പക്ഷേ എന്നോട് ഒരു നിബന്ദന വെക്കും ഞാന്‍ ഒരു പെണ്ണിനോടും സംസാരിക്കരുത്,അവന്‍റെ കൂടെ നില്‍ക്കണം,വല്ലവരും തല്ലിയാല്‍ അല്ലെങ്കില്‍ തെറി വിളിച്ചാല്‍ അത് ഷെയര്‍ ചെയ്യണം..
ശശിയെ കാണാന്‍ ആണെങ്ങില്‍ എന്നെപ്പോലെ രണ്ടു പേരുടെ തടി,രണ്ടാളുടെ ഉയരം,ആകെക്കൂടി ഒരു ആധുനിക ഭീമന്‍.അവനെ കണ്ടാ ഏതു പെണ്ണും ഒന്ന് പേടിക്കും ,പ്രേമിക്കില്ല.......
ഉള്ളത് പറയാലോ?എന്‍റെ അഹങ്കാരംമാണ് എന്ന് തോന്നരുത്,അവന്‍റെ കൂടെ നടക്കുമ്പോള്‍ ഞാന്‍ അവനെക്കളും ഇത്തിരി സുന്ദരനാണ്... ..
അങ്ങനെയിരിക്കെ ആ ബസ് സ്റ്റാന്‍ഡില്‍ ഒരു പുതിയ സുന്ദരി വന്നു,ശശി അവളെയും പരിചയപ്പെട്ടു,എന്നും രാവിലെ എന്നെയും കൊണ്ട് പോവും,ഗുഡ് മോണിംഗ് പറയും,ചിരിക്കും, വൈകുന്നേരം ഒരു ഗുഡ് ഇവെനിംഗ് പറയും.
എനിക്കെന്തോ അവളോട്‌ വല്ലാത്ത ഇഷ്ട്ടം തോന്നി,എപ്പഴും കാണണം എന്ന് തോന്നും,സംസാരിക്കണം എന്ന് തോന്നും ,പക്ഷെ എന്ത് ചെയ്യാന്‍ ഞാന്‍ അവളോട്‌ സംസാരിക്കാന്‍ പാടില്ല.അങ്ങനെ സംഭവിച്ചാല്‍ ശശി എന്നെ കൊല്ലും,കാരണം ശശിക്കും അവളോട്‌ ഒടുക്കത്തെ പ്രേമമായിരുന്നു.
ഒടുവില്‍ അവന്‍ അത് തീരുമാനിച്ചു ,അവളോട്‌ അവന്‍റെ ഇഷ്ട്ടം തുറന്നു പറയുക.എനിക്ക് സങ്കടം തോന്നി,എന്നാലും ഞാന്‍ സ്വയം ആശ്വസിച്ചു ഇനി ഒരുപക്ഷെ അവള്‍ക്കു എന്നെ ഇഷ്ടമാല്ലെങ്കിലോ?
അന്ന് വൈക്കുന്നേരം ഞങ്ങള്‍ രണ്ടുപേരും കൂടി വാളേ കാണാന്‍ ചെന്നു,ശശി സ്ഥിരം ടയലോഗ് തന്നെ ,"ഗുഡ് ഇവനിംഗ് " വേറെ ഒന്നും പറയുന്നില്ല.ഇങ്ങനെ നിന്നാല്‍ ഒന്നും നടക്കില്ല എന്ന് തോന്നി എനിക്ക്,രണ്ടാളും ഒന്നും മിണ്ടുന്നില്ല.ഒടുവില്‍ ഞാന്‍ എന്‍റെ മൌനം ബേധിച്ചു
"നമുക്ക് ഒരു ചായ കുടിച്ചാലോ" അവള്‍ എന്നെ നോക്കി ചിരിച്ചു.
ഞങ്ങള്‍ മെല്ലെ ചായയുമായി തണലിലേക്ക്‌ നീങ്ങി നിന്നു..
"എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു" ശശി പതുക്കെ തുടങ്ങി വെച്ചു.അവളുടെ ശ്രദ്ധ മുഴുവന്‍ എന്‍റെ മുഖത്തേക്കായിരുന്നു.
"എനിക്കറിയാം" അത് പറഞ്ഞുകൊണ്ടവള്‍ ബാഗില്‍ നിന്നു ഒരു കവര്‍ എന്‍റെ നേരെ നീട്ടി.ശശി ഒരു ദീനമായ നോട്ടം എന്‍റെ നേരെ നോക്കി.ഞാന്‍ ആ കവര്‍ വാങ്ങി.അപ്പഴേക്കും അവള്‍ ഓടി ബസ്സില്‍ കയറി,സീറ്റില്‍ ഇരുന്നു കൊണ്ട് അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു .
ബസ്സ്‌ പോയ ഉടനെ ശശി ആ കവര്‍ എന്‍റെ കയ്യില്‍ നിന്നും തട്ടി പറിച്ചു വാങ്ങി തുറന്നു വായിച്ചു.മനോഹരമായ ഒരു ഗ്രീടിംഗ് കാര്‍ഡ്‌ ,അതിനകത്ത് വടിവൊത്ത അക്ഷരത്തില്‍ എഴുതി വെച്ചിരുന്നു"എനിക്ക് ഇഷ്ട്ടമാണ്".ഇത് കണ്ട ശശിയുടെ കാര്യം പറയണ്ടല്ലോ.അവന്‍ ഒരു ഭ്രാന്തനെ പോലെ ആയി.എന്‍റെ കഴുത്തിന്‌ കുത്തിപ്പിടിച്ചു ചോദിച്ചു.
"നീ എന്തിനാടാ അവളെ പ്രേമിച്ചേ?'
എനിക്കറിയില്ല, ഞാന്‍ എന്തിനാ അവളെ പ്രേമിച്ചേ?എങ്ങനാ പ്രേമിച്ചേ?ഒരിക്കല്‍ പോലും ഞാന്‍ അവളോട്‌ സംസാരിച്ചിട്ടില്ല,പിന്നെ.....സ്നേഹിക്കാന്‍ ഭാഷയുടെ ആവിശ്യം ഉണ്ടോ?സ്വപ്നം കാണാന്‍ ഭാഷയുടെ ആവിശ്യം ഉണ്ടോ?മനസ്സ്,നല്ല മനസ്സുണ്ടായാല്‍ പോരെ..ശശിക്ക് എന്‍റെ വായ മൂടിക്കെട്ടാം , എന്‍റെ മനസ്സിനെ മൂടിക്കെട്ടാന്‍ പറ്റുവോ?അങ്ങനെ മനസ്സിനെയും സ്വപ്നങ്ങളെയും ആര്‍ക്കെങ്കിലും പിടിച്ചു കെട്ടാന്‍ പറ്റുമായിരുന്നെങ്ങില്‍ ഈ ലോകം തലകുത്തി നില്‍ക്കില്ലേ?ഞാന്ങ്ങളുടെ മനസ്സുകള്‍ തമ്മില്‍ അടുത്തുപോയി ശശി ഇനി എന്താ ചെയ്യാ?
ഒടുവില്‍ അവന്‍ എന്നോടും ആ ടയലോഗ് പറഞ്ഞു"കുത്തി മലര്തികകളയും പന്നി"എനിക്ക് വിഷമം തോന്നി ,പിന്നെ സന്തോഷവും.കേട്ട് നിന്ന ആള്‍ക്കാര്‍ ചോദിച്ചു"നിങ്ങള്‍ തമ്മില്‍ എന്താ പ്രശ്നം"ഞാന്‍ പറഞ്ഞു "ഞങ്ങള്‍ തമ്മില്‍ കടുത്ത പ്രണയത്തില്‍ ആണ്".
അപ്പോള്‍ അഭിലാഷ് പറഞ്ഞു"അളിയാ ഞങ്ങള് തമ്മിലും ഇതാണ് പ്രശ്നം"
പാവം ശശി അപ്പഴേക്കും ബസ്‌ സ്റ്റോപ്പില്‍ അടുത്ത ഇരയെയും കാത്തു നില്‍ക്കയായിരുന്നു............................................................................................

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

ഒരു സ്വപ്നം...


പുറത്തു നല്ല തണുപ്പായിരുന്നു......
നിലാവുള്ള രാത്രി ,കാറ്റത്തു കരിയിലകള്‍ ഇളകുന്ന ശബ്ദം കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു..ഇടയ്ക്കു പേടിപ്പെടുത്തുന്ന കൂറ്റന്‍ വാഴകള്‍ ആരോ മുറ്റത്തു നില്‍കുന്ന പോലെ തോന്നിച്ചു.......
ഞാന്‍ മെല്ലെ വാതില്‍ തുറന്നു മുറ്റത്തേക്കിറങ്ങി,എന്തോ കിടന്നിട്ടു തീരെ ഉറക്കം വന്നില്ല,
മനസ്സു മുഴുവന്‍ വേറെ ഏതോ ലോകത്ത് ആയിരുന്നു.ആ പഴയ ചാരുകസേര മുറ്റത്തേക്ക് വലിച്ചിട്ടു അതില്‍ ഇരുന്നു ഞാന്‍......
പരന്നു കിടക്കുന്ന നീലാകാശം ,അവിടിവിടെയായി ചിന്നിച്ചിതരികിടക്കുന്ന നക്ഷത്രങ്ങള്‍ .
എന്തോ എന്നെ കണ്ടപ്പോള്‍ ചന്ദ്രന്‍ ഓടിയൊളിക്കാന്‍ തുടങ്ങി.അവനു നാണം വന്നുവോ,അതോ ഞാന്‍ അത്രയ്ക്ക് വിരൂപന്‍ ആയിരുന്നോ?അറിയില്ല...........
പിന്നെയും ഓര്‍മ്മകള്‍ എന്നെ വേട്ടയാടിക്കൊന്ടെയിരുന്നു , പിന്നെ എപ്പഴോ ഞാന്‍ ഉറക്കത്തിലേക്കു മടങ്ങി.....
വിജനമായ് റെയില്‍വേ സ്റ്റേഷന്‍ ,അവസാനത്തെ ട്രെയിനും കാത്തു ഇരിക്കയര്‍ന്നു ഞാന്‍.
സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞു കാണും ,കുറച്ചു ദൂരെ ബഞ്ചില്‍ ഒരാള്‍ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നു,അയാളെ ശ്രദിച്ചു കൊണ്ട് ഒഴിഞ്ഞു മാറി രണ്ടു പേരും...
ഞാന്‍ സൂക്ഷിച്ചു നോക്കി,അതൊരു പെണ്‍കുട്ടിയല്ലേ,അതെ പെണ്‍കുട്ടി തന്നെ.....
ഞാന്‍ കുറച്ചു കൂടി നീങ്ങിയിരുന്ന് ഒന്ന് കൂടി നോക്കി, ഒരു ഇരുപത്തിയഞ്ച് വയസ്സിനകത്ത്‌ പ്രായം വരുന്ന പെണ്‍കുട്ടി,അവളുടെ കയ്യില്‍ ഒരു ബാഗും ഉണ്ട്‌,അവള്‍ ആരെയോ കാത്തിരിക്കുന്നത് പോലെ തോന്നി എനിക്ക്....
അതുമല്ലങ്കില്‍ അവള്‍ ഒരു വേശ്യ ആയിരിക്കുമോ?എന്റെ ഉള്ളിലെ മൃഗം ഉണര്‍ന്നു,
അവള്‍ സുന്ദരിയല്ലേ,?അതെ സുന്ദരിയാണ്....അവള്‍ക്കു ചുറ്റും കഴുകന്‍ കണ്ണോടെ രണ്ടു പേര്‍ ചുറ്റുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.ഒരു തടിയന്‍ ചോര കണ്ണുള്ള വിരൂപനായ ,വിര്ത്തികെട്ട
വേഷം ധരിച്ചയാള്‍ അവളുടെ അടുത്ത് ചെന്നിരുന്നു.അവള്‍ പേടിചുവോ?അവള്‍ ചുറ്റുപാടും ഒന്ന് നോക്കി ,ഒടുവില്‍ അവളുടെ സുന്ദരമായ കണ്ണുകള്‍ എന്‍റെ കണ്ണുകളോട് സംസാരിച്ചു,,ഞാന്‍ അവളെ നോകി പുഞ്ചിരിച്ചു ,അവളും ചിരിച്ചുവോ? അവള്‍ മെല്ലെ അവിടെനിന്നും എണീറ്റ്‌ എന്‍റെ അടുത്ത് വന്നിരുന്നു ,,,,,,
ഒരു പക്ഷെ എന്നെ ഒരു മാന്യനായി അവള്‍ക്കു തോന്നിയിരിക്കാം,ഇപ്പഴാണ് ഞാന്‍ അവളെ വ്യക്തമായി കണ്ടത്,നീല കണ്ണുള്ള സുന്ദരി ,നന്നേ ക്ഷീണിതയായിരുന്നു അവള്‍ ......വല്ലാതെ പേടിക്കുന്ന പോലെ,
"എങ്ങോട്ടാ" അവള്‍ എന്നോട് ചോദിച്ചു
"ചെന്നൈ"
"നീ എങ്ങോട്ടാ?ഞാന്‍ ചോദിച്ചു " അറിയില്ല."......
പിന്നെ? അവളുടെ മറുപടി കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി ,ഈ പാതിരാത്രി നേരത്ത് ഇവിടേ തനിച്ചു...........
അവള്‍ കഥ പറയാന്‍ തുടങ്ങി........
എന്‍റെ ഊഹം ശരിയായിരുന്നു കാമുകനെയും കാത്തിരിക്കുകയായിരുന്നു അവള്‍,
ആ ട്രെയിനിന്‍റെ അവസാന കംപര്ടുമെന്റില്‍ അവളെയും കാത്തിരിക്കുന്നുണ്ടാവും അവളുടെ കാമുകന്‍,ഒരു പക്ഷെ അയാള്‍ വന്നില്ലെങ്കിലോ?
അവള്‍ക്കു പിന്നെയും എന്തൊക്കെയോ പറയാന്‍ ഉണ്ടായിരുന്നു....അപ്പഴേക്കും ട്രെയിന്‍ വന്നു.......
അവള്‍ അവസാന ബോഗി ലക്ശ്യമാക്കി നടന്നു,ഇടക്ക് എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു അവള്‍,അവള്‍ ട്രെയിനില്‍ കയറുന്നത് വരെ നോക്കി നിന്ന് ഞാന്‍.....
യാത്രയിലുടനീളം എന്‍റെ മനസ്സില്‍ അവളായിരുന്നു,ഇപ്പോള്‍ അവള്‍ എന്ത് ചെയ്യുകയായിരിക്കും ,അവള്‍ക്കു അവളുടെ കാമുകനെ കിട്ടിയിരിക്കുമോ?
പിറ്റേ ദിവസം ടി വി വാര്‍ത്തയില്‍ ഞാന്‍ കണ്ടു,റെയില്‍വേ ട്രാക്കില്‍ ഒരു അജ്ഞാത പെണ്‍കുട്ടിയുടെ ശവശരീരം ,അത് അവള്‍ ആയിരുന്നു,നീല കണ്ണുള്ള ആ സുന്ദരി...........
എന്താണ് അവള്‍ക്കു പറ്റിയത് ..എന്താണ് അവള്‍ എന്നോട് പറയാതെ ബാക്കി വെച്ചത്.....
..........................................................................................
കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ എന്‍റെ മുറിയില്‍ ആയിരുന്നു ...എപ്പോഴാണ് ഞാന്‍ മുറിയില്‍ വന്നു കിടന്നത്......ആരാ എന്നെ ഇവിടെ കൊണ്ട് വന്നു കിടത്തിയെ ...............................................
,
,
,

2010, ഏപ്രിൽ 14, ബുധനാഴ്‌ച

ഒരു ചെറിയ മറവി.....

രാജു നല്ല തിരക്കിലായിരുന്നു,എന്തോ പതിവില്‍ നിന്നും വെത്യസ്തമായി തോന്നി അവന്‍റെ ചെയ്തികള്‍ എനിക്ക്,വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു അവന്‍,ഇടക്ക് അവന്‍ സീറ്റില്‍ നിന്നും തല ഉയര്‍ത്തി എന്നെ നോക്കും, പിന്നെയും  പഴയ പോലെ തന്നെ.........
ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കാന്‍ തുടങ്ങി,അത് അവനുള്ള കാള്‍ ആയിരുന്നു,പക്ഷെ അവന്‍ ശ്രദ്ദിക്കുന്നെയില്ല... 
രാജു നിനക്കുള്ള ഫോണ്‍ ആണ്...ഞാന്‍ പറഞ്ഞു,
നീ എടുത്തു നോക്ക്,അവന്‍ പിന്നേം പഴയ പോലെ തന്നെ,
രാവിലെ ഫീല്‍ഡില്‍ പോവാനുള്ള വണ്ടികള്‍ രാജുവിന്റെ ബില്ലും കാത്തു നില്‍ക്കയാണ്‌..
പക്ഷെ അവനു യാതൊരു ഭാവമാറ്റവും ഇല്ല,പഴയപടി തന്നെ,ബോസ്സ് ദേഷ്യപ്പെട്ടു ഫോണ്‍ കട്ട്‌ ചെയ്തു...
ഞാന്‍ അവനോടു ചോദിച്ചു,"ഡാ സത്യം പറ എന്താ സംഭവിച്ചേ?"
ഒടുവില്‍ ചെറിയ ചമ്മലോടെ അവന്‍ ആ സത്യം എന്നോട് പറഞ്ഞു....
"അളിയാ ഞാന്‍ എന്‍റെ പവര്‍ ഗ്ലാസ്‌ എടുക്കാന്‍ മറന്നു"..........
പാവം കണ്ണ് കാണാതെ എങ്ങനെ invoice  പ്രിന്‍റ് ചെയ്യും......... ........................................................

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

എന്റെ മനസ്സ് ഒരു ഭ്രാന്താലയം...........

എന്റെ മനസ്സ് ഒരു ഭ്രാന്താലയം............
................................................................
അകലുന്നുവോ എന്മനം എന്നില്‍നിന്നും-
സംഭവ്യം അല്ലാത്ത കാലത്തിന്‍ പിറകെ
ആരെന്നരിയുന്നില്ല എന്മനം ന്രിതതിന്‍ വെതിയക്കിയവള്‍
നിഴാലയിതോന്നും വിധം പിന്തുടരുന്നതെന്നെ
അവസാനം ഇല്ലാത്ത നിന്‍ മൊഴി എന്‍ കത്തില്‍ ഭ്രമരം മുഴാക്കുന്നു....
അറിയുന്നു ഞാന്‍ എന്‍ മനസിടരുന്നത്..
കാല്‍പെരുമാറ്റം കണ്ടു ഞാന്‍ തിരിഞ്ഞപ്പോള്‍
കണ്ടു ഞാന്‍ നിന്‍ പൊട്ടിച്ചിരി എന്നുള്ളില്‍
അറിയുന്നില്ല എനിക്ക് സംഭവിക്കുന്നതെന്താണെന്ന്.......
അറിയുന്നില്ലെന്മാനം
ചന്ജലമാടുന്നതെന്തിനാണെന്ന്......
അറിയുന്നു ഞാന്‍ എന്‍ ചിന്ടകളിലെ വ്യതിയാനം...
എന്നില്നിന്നകലാതെ എന്നെ പിന്കൂടിയ സുന്ദരി-
നിന്‍ തലോടല്‍ ഞാനറിയുന്നു........
അറിയുന്നില്ലെനിക്ക് ഒന്ന് മാത്രം,
എന്തെ നിന്നെ തിരയുന്ന ഞാന്‍ ഭ്രാന്തനായി....
ഒക്കെ വെറും എന്‍ ഭ്രാന്തന്‍ സ്വപ്നമോ..
പറയുക സഖി പറയുക.....................
...........................................................................
............................................
,
,
,

എനിക്ക് ചുറ്റും നിശബ്ദതയാണ്....

എനിക്ക് ചുറ്റും നിശബ്ദതയാണ് .............
എത്ര ക്രൂരമാണ് ഈ രാത്രി
എന്തോ എന്നെ വിരിഞ്ഞു മുറുകുന്ന പോലെ .......
ഈ ഏകാന്തത എന്നെ എങ്ങോട്ടോ വിളിക്കുകയായിരുന്നു,
ഞാന്‍ എപ്പോഴാണ് ഏകാനായത്,ആരാണ് എനിക്ക് ഈ ക്രൂരമായ നിശബ്ദത സമ്മാനിച്ചത്‌?
ആരാണ് എന്നെ ഈ ക്രൂരമായ നിശബ്ദതയിലേക്ക് തള്ളി വിട്ടത്?
എന്റെ മനസ്സില്‍ വസന്ത കാലം വിരിയിച്ച സുന്ദരീ എന്നെ നീ വിട്ടകന്നതെന്തിനയിരുന്നു?
ക്രൂരമായ ഇരുട്ടില്‍ എന്നെ നോക്കി പുഞ്ചിരിക്കുനത് അവളയിരുന്നോ,അതോ എന്‍റെ ആത്മാവോ?
രാത്രിയുടെ പൊന്നോമനകളുടെ സംഗീതം പോലും നിലച്ചിരുന്നു...
എന്നും എന്‍റെ ഉറക്കം കെടുത്തുന്ന ആ ചാവാലി പട്ടിയും ഇന്നു നിശബ്ദതനയോ?
അവന്‍റെ ആ ദീന രോദനം ഇന്ന് ഞാന്‍ കേള്‍ക്കുന്നില്ല.......
എന്‍റെ മനസ്സ് ആ നിശബ്ദതയിലോട്ടു ആണ്ടു പോവുകയായിരുന്നു........
ഞാന്‍ കാതോര്‍ത്തിരുന്നു ........
എന്‍റെ മനസ്സിന്‍റെ ഇടനാഴിയില്‍ എങ്കിലും അവളുടെ കാലൊച്ച കേള്‍ക്കാന്‍...
ചിലപ്പോള്‍ തോന്നി എന്‍റെ ഭാരം മുഴുവന്‍ പോയോ?....
ഞാന്‍ ഇങ്ങനെ വായുവില്‍ ഒഴുകി നടക്കുവാണോ?അറിയില്ല............
എന്‍റെ നിശബ്ദതതയെ അറുത്തു മുറിച്ചു കൊണ്ട് പുറത്തു നേരിയ ചാറ്റല്‍ മഴ തുടങ്ങി ...
മഴതുള്ളികല്കൊപ്പം എന്‍റെ മനസ്സും മെല്ലെ മിടിച്ചു തുടങ്ങി .....
നേരിയ മിന്നല്‍ പിണരുകളില്‍ ഞാന്‍ അവളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടുവോ?
ഞാന്‍ എന്‍റെ കിളിവാതില്‍ മെല്ലെ തുറന്നു.....
ഒരു തണുത്ത കാറ്റു എന്നെ തലോടി കടന്നു പോയി.....അത് അവളായിരുന്നില്ലേ........
എന്‍റെ മനസ്സില്‍ വസന്ത കാലം വിരിയിച്ച ആ സുന്ദരി.......
അവള്‍ എന്നോട് സംസാരിച്ചു തുടങ്ങി.....എന്‍റെ മനസ്സ് പതുക്കെ-
അവള്‍ക്കൊപ്പം നടന്നു ....
ഇടക്ക് ഞാന്‍ കേട്ടു അതുവരെ നിശബ്ദതനായ അവന്‍റെ പേടിപ്പെടുത്തുന്ന ഓരിയിടല്‍..
അതെ ആ ചാവാലിപ്പട്ടി നിര്‍ത്താതെ ഓരിയിടാന്‍ തുടങ്ങി....
എന്തിനാ അവന്‍ ഇങ്ങനെ കരയുന്നെ...അവന്‍ വല്ലതും കണ്ടു പേടിച്ചോ?അല്ലെങ്കില്‍ ആരാ അവനെ വേദനിപ്പിച്ചേ .....
അവള്‍ പിന്നെയും സംസാരിച്ചു കൊണ്ടേയിരുന്നു............
അല്ല ,അവള്‍ എന്നെ വിളിക്കയായിരുന്നു ,അവളുടെ ലോകത്തേക്ക്......
ഞാന്‍ മനസ്സിലാക്കിയത്‌ ശരിയായിരുന്നു,
എന്‍റെ ശരീരം എനിക്ക് നഷ്ട്ടപെട്ടിരുന്നു,
എന്‍റെ മനസ്സ്,അതും എനിക്ക് നഷ്ട്ടപ്പെട്ടിരുന്നു ........
ഞാന്‍ അവള്‍ക്കൊപ്പം ഒഴുകി നടക്കയായിരുന്നു,
മഴയുടെ സുന്ദര സംഗീതത്തില്‍ ഞങ്ങള്‍ അലിഞ്ഞു ചേരുകയയിരുന്നോ?
അറിയില്ല....
നിശബ്ദതയുടെ ലോകത്ത് നിന്നും ഞാന്‍ പറന്നകന്നു,
അങ്ങ് ദൂരെ .....ദൂരെ...........
എന്‍റെ സുന്ദരിയുടെ കൂടെ.......അവളുടെ ലോകത്തേക്ക്......
സ്നേഹത്തിന്റെ ലോകത്തേക്ക്.....................................................
എന്നെന്നേക്കുമായി ......................................
.
,