rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

ഒരു മാര്‍ച്ച്‌ മാസം ............



വീണ്ടും ഒരു മാര്‍ച്ച്‌ മാസം കു‌ടി. ആ മാസത്തില്‍ വല്ലാത്ത ഒരു വേദനയാണ് മനസ്സിന് ,ക്യാമ്പസ്‌ മുറ്റങ്ങള്‍ ശാന്തമാകുന്നത് ഈ മാര്‍ച്ചിന്റെ വിട വാങ്ങലിലൂടെയാണ്‌. ഇത് പോലെ ഒരു മാര്‍ച്ച്‌ മാസം ആര്‍പ്പുവിളികളും, വെടിവട്ടങ്ങളും , കുറുമ്പും ,കുന്നായ്മകളും നിറഞ്ഞു നിന്നിരുന്ന എന്റെ കലാലയം ,പഠിപ്പും സംവാദങ്ങളും കശപിശയും പ്രണയവും സൌഹൃദവും ഒക്കെ നിറഞ്ഞു നിന്നിരുന്ന എന്റെ ക്ലാസ്സ്‌ മുറി എല്ലാം ഓര്‍മയില്‍ തെളിയുന്നു .പഠിപ്പിക്കാനും ശകാരിക്കാനും ഞങ്ങള്‍ക്ക് കരയിപ്പിക്കാനും ക്ലാസ്സ്‌ മുറിയിലേക്ക് കടന്നു വരുന്ന ഞങ്ങളുടെ അധ്യാപകര്‍ അവരുടെ ക്ലാസുകള്‍ ,സ്വരം ,കരച്ചില്‍ ഒക്കെ ഓര്മയാവുകയാണ്.അവിടുത്തെ ഓരോ മരത്തിനോടും സംസാരിച്ച് ഓരോ മണ്‍ തരിയെയും സ്പര്‍ശിച്ച് അവിടുത്തെ കാറ്റിനെ പ്രണയിച്ച് കഴിഞ്ഞ ഞങ്ങളുടെ കലാലയ ജീവിതം .സൌഹൃദ മുല്യങ്ങള്‍ പഠിപ്പിച്ച എന്റെ ക്ലാസ്സ്‌ മുറി എല്ലാം എന്നെന്നേക്കുമായി പടിയിറങ്ങി .വരുമ്പോള്‍ ആഘോഷങ്ങളും ആരവങ്ങളും ഞങ്ങളെ വരവേല്‍ക്കാന്‍ ഉണ്ടെങ്കിലും മാര്‍ച്ച്‌ വിട വാങ്ങുമ്പോള്‍ ഞങ്ങള്‍ ആ പടി ഇറങ്ങിയപ്പോള്‍ ഉള്ള മനസ്സിന്റെ വിങ്ങല്‍ ,ആരും കാണാതെ ആരോടും പറയാതെ ഒറ്റയ്ക്ക് പുറം തിരിഞ്ഞു പോകുമ്പോള്‍ ഉള്ള നൊമ്പരം എല്ലാം പിന്നീട് വേദനിക്കുന്ന ഓര്‍മകളായി മാറി .പല വഴിക്ക് ആ മുറ്റത്തേക്ക് വന്നവര്‍ ഒരുമിച്ചു കൈകോര്‍ത്തു നടന്നവര്‍ മാര്‍ച്ചിന്റെ മടക്കത്തോടെ പടിയിറങ്ങുന്നു ...........................................

" ഇനിയുമുണ്ടാകുമോ ഓര്‍മയില്‍ മാത്രം
തങ്ങി നില്‍ക്കുമാ വസന്തകാലം
ഇനിയുമുണ്ടാകുമോ പക്ഷികളായ്
ആടിപാടി ആനന്ദിച്ച ആ വര്‍ണ്ണകാലം
തേങ്ങുന്നു എന്‍ ഹൃദയമതോര്‍ക്കുമ്പോള്‍
അറിയാതെ എന്‍ മിഴികള്‍ ഈറനണയുന്നു "..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ