rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2010, ഏപ്രിൽ 24, ശനിയാഴ്‌ച

ഭ്രാന്തന്‍ ........

യാത്രയിലായിരുന്നു എന്‍റെ മനസ്സ്,
സ്വപ്നങ്ങളുടെ ലോകത്തേക്ക്............
സുന്ദര പ്രതീക്ഷകളുടെ തീരത്തേക്ക്.......
അവസാനമില്ലാത്ത യാത്ര............................
ഇതിനിടയില്‍ എപ്പഴോ ആണ് അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്,
ഒരു പാട് സംഭവങ്ങള്‍..........
ചില സംഭവങ്ങള്‍ എന്‍റെ ജീവിതത്തെ പാടെ മാറ്റി മറച്ചു,
ചിലത് എന്നെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ പ്രേരിപ്പിച്ചു............
എന്നില്‍ എന്തൊക്കയോ മാറ്റങ്ങള്‍ സംഭവിക്കുന്നതായി തോന്നി എനിക്ക്,
വെളിച്ചങ്ങളുടെ ലോകത്ത് നിന്ന് ഞാന്‍ ഉള്‍ വലിയുകയായിരുന്നു ,
എന്‍റെ കൂട്ടുകാരെ ഞാന്‍ മറന്നു.........
ഇന്ന് ഞാന്‍ ഏകനാണ്..................................
ഒരായിരം വിളക്കുകള്‍ തെളിഞ്ഞു നിന്നിരുന്ന എന്‍റെ മനസിന്‍റെ കോവിലില്‍ ഇന്ന് ഇരുട്ടാണ്‌,
ഹൃദയം വിണ്ടു കീറുന്ന പോലെ..........
എന്‍റെ രണ്ടു കൈകളും വിരിഞ്ഞു കെട്ടിയിരുന്നു,
ഓര്‍മ്മകള്‍ ഒച്ചിനെ പോലെ ഇഴയുന്നു,
റൂമിലെ ക്ലോകിന്റെ ശബ്ദം പോലും എന്നെ വല്ലാതെ അലോരസപ്പെടുത്തുന്നു.....
മനസ്സിനകത്ത് കടലിരമ്പുന്നത്‌ പോലെ..........
തലയ്ക്കകത്ത് കടന്നല്‍ കൂടിളകിയത് പോലെ.....
വല്ലാത്ത ഭ്രാന്തന്‍ അവസ്ഥയിലേക്ക് മാറിപ്പോകയാണോ ഞാന്‍?
ഇടയ്ക്ക് ഇടനാഴിയിലൂടെ ആരോ നടന്നു പോയപ്പോള്‍ എന്‍റെ മനസ്സ് പിടഞ്ഞു,
ഒരു പക്ഷെ അതെന്‍റെ മരണമാനെങ്കിലോ?
ഓര്‍ത്തു ഞാന്‍ സന്ധ്യ നേരങ്ങളില്‍ കുന്നിന്‍ ചെരുവില്‍ കഥ പറഞ്ഞിരുന്നതും,
തല്ലു കൂടിയതും,
മരണത്തിലെക്കാണ്ടുപോയ്ക്കോണ്ടിരുന്ന സായം സൂര്യനെ നോക്കിയിരുന്നതും.................
എന്തിനവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു?
എന്റേത് മാത്രമായ ലോകത്ത് ജീവിച്ചിരുന്ന എന്നെ ,,
എന്തിനവള്‍ എനിക്കഞാതമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.............
എന്തിനെന്‍ പ്രാണന്‍ പറിച്ചെടുത്തു..........
എന്തിനെന്‍ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു.................
വീണ്ടും ആ ശബ്ദം ഞാന്‍ കേട്ടു,
അത് എന്‍റെ അടുത്തേക്ക് വരികയായിരുന്നു...
ഓരോ നിമിഷം കഴിയുന്തോറും അതിരട്ടിച്ചു വരുന്നതായി തോന്നി എനിക്ക്,
എന്‍റെ ശരീരമാകെ മുള്‍ വള്ളികള്‍ കൊണ്ട് വിരിഞ്ഞു മുറുകിയ പോലെ.....
എന്‍റെ ഹൃദയം തകര്‍ന്നിരുന്നു,
അതില്‍ നിന്നും ഒലിക്കുന്നതു ചോരയല്ല സഖി നിന്നോടുള്ള എന്‍റെ സ്നേഹമാണ്.......
വയ്യ,,,,,
ഞാന്‍ പറന്നുയരാന്‍ ശ്രമിച്ചു,സ്വസ്ഥമായ ഒരിടത്തേക്ക്,
പക്ഷെ എനിക്കതിനു കഴിയില്ലായിരുന്നു ,കാരണം,
എന്‍റെ ചിറകുകള്‍ രണ്ടും ഞാന്‍ അവള്‍ക്കു നല്‍കിയിരുന്നു.......
ഒന്ന് ഇഴഞ്ഞു നീങ്ങാന്‍ നോക്കി ഞാന്‍,വയ്യ കാരണം,
എന്‍റെ ശരീരം മുഴുവനും വ്രണങ്ങള്‍ ആയിരുന്നു.................
കനമുള്ള ചങ്ങലകള്‍ കൊണ്ട് എന്‍റെ കാലുകള്‍ രണ്ടും ബന്ധിച്ചിരുന്നു......
"ഭ്രാന്തന്‍" ആരോ പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു,
അപ്പഴേക്കും ആര്‍ക്കും വേണ്ടാത്ത ഒരു മാംസ പിണ്‍ടമായി മാറിക്കഴിഞ്ഞിരുന്നു ഞാന്‍ ......
ജീവിതം നശിപ്പിച്ച വിഡ്ഢി............ .....................................................................

2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

ശാപം..

നിലാവിന് നിന്‍റെ മുഖമായിരുന്നു,,
നക്ഷത്രങ്ങള്‍ക്ക് നിന്‍റെ ശോഭയയിരുന്നു,
മേഘങ്ങള്‍ എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു,
ആകാശം എന്‍റെ മനസ്സും....

തെന്നല്‍ നിന്‍റെ തലോടലായിരുന്നു
ചിലപ്പോള്‍ നിന്‍റെ നിശ്വാസവും...
മഴ,മഴ നിന്‍റെ സങ്കടമയിരുന്നോ ?
അതോ നിന്‍റെ ആനന്ദമോ?

ഇടി മിന്നലുകള്‍ എന്‍റെ പ്രതിഷേധമായിരുന്നു,
പ്രളയം നിന്‍റെ ശാപവും.....
നിര്താടെയുള്ള നിലവിളി,
എന്‍റെ ആത്മാവിന്‍റെതായിരുന്നു.....

മഴ പെയ്തുകൊണ്ടെയിരുന്നു....
ഇടി മിന്നലുകള്‍ മഴയ്ക്ക്‌ കൂട്ട് കൂടി,
എന്‍റെ ആത്മാവ് നിലവിളിച്ചു കൊണ്ടേയിരുന്നു,
ഒടുവില്‍ നിന്‍റെ ശാപമാം പ്രളയവും........
...........................................................
..........................................................

ശശിയുടെ ഇര .....

"കുത്തി മലര്തികകളയും പന്നി"ശശി ആരോടോ ദേഷ്യപ്പെടുകയാണ്,ഞാന്‍ ശ്രദിച്ചു നോക്കി ,എനിക്ക് ചിരിയാണ് വന്നത്,കാരണം ഇത് അവന്‍റെ സ്ഥിരം പരിപാടിയാണ്.എന്‍റെ കൂട്ടുകാരന്‍ അഭിലാഷുമായാണ് അടി .അഭിലാഷിനെ പരിചയപ്പെടെണ്ടേ?
വെറും അഭിലാഷ് അല്ല അവന്‍ ,ആശാഭിലാഷങ്ങള്‍ ഇല്ലാത്ത എച്ചി അഭിലാഷ്,അപ്പന് സ്വന്തമായി ഒരു ബാര്‍ ,രണ്ടു സിനിമ തിയേറ്റര്‍ ഇതെല്ലം ഉണ്ടായിട്ടും ആളൊരു എച്ചിയാനേ ...ഒരു നല്ല ഡ്രസ്സ്‌ പോലും ധരിക്കില്ല,എന്തോ ശശിക്ക് അവനെ കണ്ടുകൂടാ.എന്നും അവര്‍ തമ്മില്‍ അടി തന്നെ,കണ്ടു നില്‍ക്കുന്നാല്‍ ചോദിക്കും"എന്താ ഇവര്‍ ഇങ്ങനെ?"
ഞാന്‍ പറയും"അവര്‍ തമ്മില്‍ കടുത്ത പ്രണയത്തില്‍ ആണെന്ന്"
ശശി സ്ഥിരം പരിപാടി തുടങ്ങി,ആ ബസ് സ്റ്റോപ്പില്‍ കാണുന്ന മുഴുവന്‍ പെണ്‍ കുട്ടികളും അവന്‍റെ ഫ്രെണ്ട്സ് ആണ്.അവരോടൊക്കെ അവന്‍ രാവിലെ ഒരു ഗുഡ് മോണിംഗ് പറയും , വൈകുന്നേരം ഗുഡ് ഇവെനിംഗ്,അല്ലെങ്കില്‍ അവനു ഉറക്കം വരില്ല.
എന്നെയും അവന്‍ കൂടെ കൊണ്ട് പോകും,പക്ഷേ എന്നോട് ഒരു നിബന്ദന വെക്കും ഞാന്‍ ഒരു പെണ്ണിനോടും സംസാരിക്കരുത്,അവന്‍റെ കൂടെ നില്‍ക്കണം,വല്ലവരും തല്ലിയാല്‍ അല്ലെങ്കില്‍ തെറി വിളിച്ചാല്‍ അത് ഷെയര്‍ ചെയ്യണം..
ശശിയെ കാണാന്‍ ആണെങ്ങില്‍ എന്നെപ്പോലെ രണ്ടു പേരുടെ തടി,രണ്ടാളുടെ ഉയരം,ആകെക്കൂടി ഒരു ആധുനിക ഭീമന്‍.അവനെ കണ്ടാ ഏതു പെണ്ണും ഒന്ന് പേടിക്കും ,പ്രേമിക്കില്ല.......
ഉള്ളത് പറയാലോ?എന്‍റെ അഹങ്കാരംമാണ് എന്ന് തോന്നരുത്,അവന്‍റെ കൂടെ നടക്കുമ്പോള്‍ ഞാന്‍ അവനെക്കളും ഇത്തിരി സുന്ദരനാണ്... ..
അങ്ങനെയിരിക്കെ ആ ബസ് സ്റ്റാന്‍ഡില്‍ ഒരു പുതിയ സുന്ദരി വന്നു,ശശി അവളെയും പരിചയപ്പെട്ടു,എന്നും രാവിലെ എന്നെയും കൊണ്ട് പോവും,ഗുഡ് മോണിംഗ് പറയും,ചിരിക്കും, വൈകുന്നേരം ഒരു ഗുഡ് ഇവെനിംഗ് പറയും.
എനിക്കെന്തോ അവളോട്‌ വല്ലാത്ത ഇഷ്ട്ടം തോന്നി,എപ്പഴും കാണണം എന്ന് തോന്നും,സംസാരിക്കണം എന്ന് തോന്നും ,പക്ഷെ എന്ത് ചെയ്യാന്‍ ഞാന്‍ അവളോട്‌ സംസാരിക്കാന്‍ പാടില്ല.അങ്ങനെ സംഭവിച്ചാല്‍ ശശി എന്നെ കൊല്ലും,കാരണം ശശിക്കും അവളോട്‌ ഒടുക്കത്തെ പ്രേമമായിരുന്നു.
ഒടുവില്‍ അവന്‍ അത് തീരുമാനിച്ചു ,അവളോട്‌ അവന്‍റെ ഇഷ്ട്ടം തുറന്നു പറയുക.എനിക്ക് സങ്കടം തോന്നി,എന്നാലും ഞാന്‍ സ്വയം ആശ്വസിച്ചു ഇനി ഒരുപക്ഷെ അവള്‍ക്കു എന്നെ ഇഷ്ടമാല്ലെങ്കിലോ?
അന്ന് വൈക്കുന്നേരം ഞങ്ങള്‍ രണ്ടുപേരും കൂടി വാളേ കാണാന്‍ ചെന്നു,ശശി സ്ഥിരം ടയലോഗ് തന്നെ ,"ഗുഡ് ഇവനിംഗ് " വേറെ ഒന്നും പറയുന്നില്ല.ഇങ്ങനെ നിന്നാല്‍ ഒന്നും നടക്കില്ല എന്ന് തോന്നി എനിക്ക്,രണ്ടാളും ഒന്നും മിണ്ടുന്നില്ല.ഒടുവില്‍ ഞാന്‍ എന്‍റെ മൌനം ബേധിച്ചു
"നമുക്ക് ഒരു ചായ കുടിച്ചാലോ" അവള്‍ എന്നെ നോക്കി ചിരിച്ചു.
ഞങ്ങള്‍ മെല്ലെ ചായയുമായി തണലിലേക്ക്‌ നീങ്ങി നിന്നു..
"എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു" ശശി പതുക്കെ തുടങ്ങി വെച്ചു.അവളുടെ ശ്രദ്ധ മുഴുവന്‍ എന്‍റെ മുഖത്തേക്കായിരുന്നു.
"എനിക്കറിയാം" അത് പറഞ്ഞുകൊണ്ടവള്‍ ബാഗില്‍ നിന്നു ഒരു കവര്‍ എന്‍റെ നേരെ നീട്ടി.ശശി ഒരു ദീനമായ നോട്ടം എന്‍റെ നേരെ നോക്കി.ഞാന്‍ ആ കവര്‍ വാങ്ങി.അപ്പഴേക്കും അവള്‍ ഓടി ബസ്സില്‍ കയറി,സീറ്റില്‍ ഇരുന്നു കൊണ്ട് അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു .
ബസ്സ്‌ പോയ ഉടനെ ശശി ആ കവര്‍ എന്‍റെ കയ്യില്‍ നിന്നും തട്ടി പറിച്ചു വാങ്ങി തുറന്നു വായിച്ചു.മനോഹരമായ ഒരു ഗ്രീടിംഗ് കാര്‍ഡ്‌ ,അതിനകത്ത് വടിവൊത്ത അക്ഷരത്തില്‍ എഴുതി വെച്ചിരുന്നു"എനിക്ക് ഇഷ്ട്ടമാണ്".ഇത് കണ്ട ശശിയുടെ കാര്യം പറയണ്ടല്ലോ.അവന്‍ ഒരു ഭ്രാന്തനെ പോലെ ആയി.എന്‍റെ കഴുത്തിന്‌ കുത്തിപ്പിടിച്ചു ചോദിച്ചു.
"നീ എന്തിനാടാ അവളെ പ്രേമിച്ചേ?'
എനിക്കറിയില്ല, ഞാന്‍ എന്തിനാ അവളെ പ്രേമിച്ചേ?എങ്ങനാ പ്രേമിച്ചേ?ഒരിക്കല്‍ പോലും ഞാന്‍ അവളോട്‌ സംസാരിച്ചിട്ടില്ല,പിന്നെ.....സ്നേഹിക്കാന്‍ ഭാഷയുടെ ആവിശ്യം ഉണ്ടോ?സ്വപ്നം കാണാന്‍ ഭാഷയുടെ ആവിശ്യം ഉണ്ടോ?മനസ്സ്,നല്ല മനസ്സുണ്ടായാല്‍ പോരെ..ശശിക്ക് എന്‍റെ വായ മൂടിക്കെട്ടാം , എന്‍റെ മനസ്സിനെ മൂടിക്കെട്ടാന്‍ പറ്റുവോ?അങ്ങനെ മനസ്സിനെയും സ്വപ്നങ്ങളെയും ആര്‍ക്കെങ്കിലും പിടിച്ചു കെട്ടാന്‍ പറ്റുമായിരുന്നെങ്ങില്‍ ഈ ലോകം തലകുത്തി നില്‍ക്കില്ലേ?ഞാന്ങ്ങളുടെ മനസ്സുകള്‍ തമ്മില്‍ അടുത്തുപോയി ശശി ഇനി എന്താ ചെയ്യാ?
ഒടുവില്‍ അവന്‍ എന്നോടും ആ ടയലോഗ് പറഞ്ഞു"കുത്തി മലര്തികകളയും പന്നി"എനിക്ക് വിഷമം തോന്നി ,പിന്നെ സന്തോഷവും.കേട്ട് നിന്ന ആള്‍ക്കാര്‍ ചോദിച്ചു"നിങ്ങള്‍ തമ്മില്‍ എന്താ പ്രശ്നം"ഞാന്‍ പറഞ്ഞു "ഞങ്ങള്‍ തമ്മില്‍ കടുത്ത പ്രണയത്തില്‍ ആണ്".
അപ്പോള്‍ അഭിലാഷ് പറഞ്ഞു"അളിയാ ഞങ്ങള് തമ്മിലും ഇതാണ് പ്രശ്നം"
പാവം ശശി അപ്പഴേക്കും ബസ്‌ സ്റ്റോപ്പില്‍ അടുത്ത ഇരയെയും കാത്തു നില്‍ക്കയായിരുന്നു............................................................................................