rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

മടക്ക യാത്ര



റിംഗ് റിംഗ് ,ഫോണ്‍ ബെല്ലടിയുന്നു,,, അവര്‍ പതുക്കെ നടന്നു വന്നു ആ ഫോണെടുത്തു തന്റെ ചെവിയിലേക്ക് വെച്ചു.അമ്മെ ഇത് ഞാനാ .ഗോപി എന്താ മോനെ,ഇത്ര നേരായിട്ടും വിളിക്കാനെ .അമ്മ എത്ര നേരയെന്നോ കാക്കണേ, എന്തായി കാര്യങ്ങള് ,,അമ്മ എപ്പോയ വരേണ്ടേ ,,,

ഗോപി എല്ലാം കേള്കുകയായിരുന്നു,അമ്മ വരാനുള്ള തയരെടുപ്പിലും ഉത്സാഹത്തിലും ആണ് ,അമ്മ ഒറ്റയ്ക്ക് എങ്ങനെ വരുമെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല,ഗോപീ ,അമ്മയുടെ വിളി കേട്ടപ്പോയ ഗോപി ഫോണിന്റെ കാര്യം പോലും ഓര്‍ത്തത്‌,,


ആ അമ്മെ എല്ലാം റെഡി ആണ് .അമ്മ ഈ തിങ്കളയ്ച്ച തന്നെ അവിടുന്ന് പുറപെട്ടോളൂ .ഇവിടെ എയര്‍പോര്‍ട്ടില്‍ ഞാന്‍ ഉണ്ടാവും,ശരി മോനെ,അമ്മ ദീര്ഖനിശ്വസമീട്ടു .ഇനി രണ്ടു ദിവസം കൂടി,

എന്റെ നാട്‌, തൊടിയും വയലും നാലു കെട്ടിലെ കുളവും കാവും ഒക്കെ ഉള്ള വീട്ടിലാണ്‌ അവര്‍ ജനിച്ചു വളര്‍ന്നത്‌, ഭര്‍ത്താവു നേരത്തെ മരിച്ചു പോയി,മക്കളൊക്കെ അമേരിക്കയിലാണ് ,അവിടേക്ക് പോകാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല,മക്കളുടെ നിര്‍ബന്ധനതിനു വഴങ്ങിയാണ് ഒടുവില്‍ പോയത്.ഇപ്പൊ വന്നിട്ടു രണ്ടു മാസമായി,ഇനി വയ്യ,തന്റെ കാവും വീടും തറവാട്ട്‌ ദൈവങ്ങളെയും ഇനിയും കാണാതിരുന്നൂട,പോകണം,കാവില്‍ വിളക്കു വെക്കാതിരുന്നാല്‍ ദൈവങ്ങള്‍ കോപിക്കും,,

അങ്ങനെയാണ് ഗോപി തന്നെ ഒടുവില് സമ്മധിച്ചത് പോകാമെന്ന്,അവനെന്തോ അത്യാവശ്യമുള്ളതു കൊണ്ട് രണ്ടു ദിവസം മുമ്പ് തന്നെ പോയി,അപോ എന്നെയും കൂടെ കൊണ്ട് പോകാന്‍ അവന്‍ ശ്രമിച്ചതാ ,എന്ത് ചെയ്യാനാ ,പോകാനുള്ള പേപരുകളില്‍ ഒന്ന് ശരിയായില്ല,,,

അമ്മ അന്ന് സുഖമയിട്ടുറങ്ങി,തന്റെ നാടും കാവും വയലും തൊടിയും ഒക്കെ സ്വപ്നം കണ്ടു കിടന്നുറങ്ങി, പുലര്‍ച്ചെ എന്തോ ഒച്ചകേട്ടാണ് മധു,(ഇളയ മകന്‍ )വന്നു നോക്കിയത്,എന്താ അമ്മെ,,എന്ത് പറ്റി,,എനിക്കെന്തോ വയ്യ മോനെ,, എന്തോ ഒരു ആധി,,നമ്മുക്ക് ഡോക്റെരെ കാണാം അമ്മെ , വേണ്ടെടാ, ഇന്ന് നടിലേക്ക് പോകനുല്ലതല്ലേ,നാട്ടില്‍ ചെന്നിടാവം ഡോക്റെരെ കാണല്‍,,മധു കുറെ പറഞ്ഞു നോക്കി അമ്മ വഴങ്ങിയില്ല,,,

എയര്‍പോര്‍ട്ടില്‍ പോകുന്ന വഴിക്ക് അമ്മക്ക് വീണ്ടും അസ്വസ്ഥത അനുഭവപെട്ടു,മധു അമ്മയുടെ ശാസന വകവെക്കാതെ നേരെ ആശുപത്രിയിലോട്ടു വിട്ടു,അമ്മ മധുവിന്റെ മടിയില്‍ കിടന്നു ,,,മോനെ എനിക്ക്..... എനിക്ക്.....എന്റെ മണ്ണ് എനിക്ക് , ,,വാക്കുകള്‍ മുറിഞ്ഞു പോകുന്ന്ടയിരുന്നു,,,എന്റെ കാവിലെ.... എന്റെ കാവിലെ ദൈവങ്ങള്‍,എന്റെ വീട്,എന്റെ നാട് എനിക്ക് കാണാ പറ്റുമോടാ മോനെ ? അമ്മയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചാലിറ്റൊഴുക്കുന്നുണ്ടായിരുന്നു ...മോന്റെയും ...അയാള്‍ ഒന്നും പറഞ്ഞില്ല,ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ ആ അമ്മ തന്റെ നാടിനെയും കാവിലെ ദൈവങ്ങളെയും വീടിനെയും ഒക്കെ തനിച്ചാക്കി യാത്ര ആയിരുന്നു,,,,ആരോരുമില്ലാത്ത ലോകത്തേക്ക് ,സ്വപ്ഞ്ഞങ്ങളും ആശകളും ബാക്കിയാക്കി .................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ