rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011, ഏപ്രിൽ 30, ശനിയാഴ്‌ച

ആരും കാണാത്ത ഒരു പനിനീര്‍ പൂവ്....





ഒരിക്കലും  മറക്കില്ല  നിന്നെ
ഒരു  മഞ്ഞിന്‍  കണം  പോലെ,
ഒരു  മന്ധസ്മിതം  പോലെ ,
ഒരു  മാത്ര  നീ  വന്നു, എന്‍  മുന്നില്‍
ഒരു  മാത്ര  നീ  വന്നു 

വിടരുന്ന  സൂര്യനെ  കണ്ട  നേരം,
എനിക്ക്  നിന്‍  മുഖം  ഓര്മ  വന്നു
കുയിലിന്റെ  പാട്ടിന്റെ  രാഗമായ്  
നീ  എന്നും മനസ്സില്‍  നിറഞ്ഞു  നിന്നു , 
പുലരി  തന്‍  വര്‍ണ  പൂവ്  പോലെ
ഒടുവിലായ്‌  മലരിട്ട  വസന്തം  പോലെ
ചിരി  തൂകി  എത്തി  നീ , എന്‍  മലര്‍  വാടിയില്‍
ഒരിക്കലും  വാടാത്ത  പനിനീര്‍  പുഷ്പമായ്........

തളര്നോരെന്‍  ഹൃദയത്തിന്‍  ഒരു  നുള്ള്  സാന്ത്വനം
പകരാനായ്  എത്തിയ  കൂട്ടുകാരാ
നിന്‍  സൌഹൃദ  സീമയില്‍ ............. 
എന്നുമെന്‍  ദുഃഖങ്ങള്‍.....................
കാതങ്ങള്‍  അകലെയായ്  മാറി  നിന്നു.
ഒരു  മഞ്ഞിന്‍  കണം  പോലെ !!!!!!!!!!!!!!!!!
 


writer:jisha.s.l

സുനാമി



മി

ഒന്നും മിണ്ടാതെ നീ ഇരുന്നു  
ആരും പ്രതീക്ഷിക്കാതെ നീ 
നിന്റെ ക്രുര മുഖം കാണിച്ചു
ബീഫല്ത്സമായി നീ എല്ലാവരെയും വിഴുങ്ങി
നീ എന്തെ ഇങ്ങനെ മനുഷത്വം ഇല്ലാതെ 
ആര്‍ത്തിരമ്പി വരുന്നു................
മര്‍ത്ത്യരെ കാര്‍ന്നു തിന്നാനോ?
അതില്‍ നിന്റെ വിശപ്പടങ്ങുമോ?
നീ എത്ര ജീവനെ വിഴുങ്ങി 
നീ ഇത്രയും ക്രൂര ആകുന്നതെന്തേ 
നീ അവരെ കാര്‍ന്നു തിന്നുമ്പോള്‍ 
അവരുടെ വേദന അറിയുന്നുവോ?  
എന്തിനീ ക്രൂരത....................... 
എന്തിനി മാംസ ദാഹം ?
നീ പലപ്പോഴായി വരുന്നു
നരഹത്യ നടത്തി മടങ്ങുന്നു
അതില്‍ ബാക്കിയാവുന്ന 
മര്‍ത്യ ജെന്മങ്ങളെ കുറിച്ച് നീ ഓര്‍ത്തുവോ?
ശിഷ്ടകാലം നിന്നെ ശപിച്ചു ജീവിച്ചു തീര്‍ക്കുന്നു 
എന്തിനാ നീ സുനാമിയായി  രൂപം മാറുന്നത് 
നിനെക്ക് ശാന്തമായ  മുഖം അല്ലെ നല്ലത്
ശാന്തമായി തിരകള്‍ ഉള്ള നിന്നെ
എല്ലാവരും നെഞ്ചോടു ചേര്‍ത്ത് സ്നേഹിക്കുന്നു
ഇനിയും നീ ക്രൂരയാകരുതെ..............................
സായാഹ്ന്നങ്ങളില്‍ നിന്നെ നോക്കിയിരിക്കാന്‍ 
ഭയമില്ലാതെ നിന്നിലേക്ക്‌  ഇറങ്ങിവരാന്‍ 
പാതങ്ങള്‍ നനക്കാന്‍ കയ്യ്കളില്‍ നിന്നെ കോരിയെടുക്കാന്‍ 
അരുതേ നീ ഇനിയും  ക്രൂരയാകരുതെ .................... 
 
                                                                                            JISHA.S.L

നിന്‍ ഓര്‍മ്മകള്‍...



Orkut Myspace Thinking of You Graphics and Comments
നിന്‍ ഓര്‍മ്മകള്‍ 

എങ്ങോ  മറഞ്ഞു പോകുന്ന   ശരത്കാലം  പോല്‍ ,

ഓരോ  സന്ധ്യയിലും  എന്‍  ഓര്‍മയില്‍  തെളിഞ്ഞു  നീ .
അസ്തമയ സൂര്യനെ വിഴുങ്ങുന്ന  കടലിനെ  പോല്‍ ,
ആഴിയില്‍  എന്തിനു  ഒളിക്കാന്‍ ശ്രമിച്ചു  നീ ...
എന്നെ  നീ  വിട്ടകന്നു പോയതെന്തേ ?
എന്നും ഞാന്‍ നിന്നെ തേടി അലയുന്നു അകലങ്ങളില്‍,
മായതരോര്‍മയായി  നീ  എന്നും  .
എന്‍ മനസില്‍ എപ്പോഴോ  ഒരു   കൂട്  കൂട്ടി ,
ഒരിക്കലും  വായിക്കാതൊരു   പുസ്തകം  പോലെ ,
ഇന്നുമെന്‍  ഓര്മ  ചെപ്പില്‍ , വിധിയെന്ന  പേരില്‍ ,
ഞാന്‍  പോലും  അറിയാതെ  ..
എന്‍ മനസ്സില്‍  സൂക്ഷിക്കുന്നു  .. നിന്‍  ഓര്‍മ്മകള്‍ ..

 JISHA.S.L

ദേവി മാപ്പ് തരൂ...!



ആരുമില്ലേ ഇവിടെ....
അയാള്‍ വാതില്‍ മെല്ലെ തട്ടി...
ആരുമില്ലേ ഇവിടെ....
അമ്മുമ്മേ...
പുറത്തു ആരോ വന്നിരിക്കുന്നു...
ആരാ കുട്ട്യേ....
അറിയില്ല ചെന്ന് നോക്കികൊള്ളു...
ഞാന്‍ കുളിക്ക്യ...
ആരാ...!
ഞാന്‍ കുറച്ചു അകലെ നിന്ന.പറഞ്ഞാല്‍ അറിയില്ല.
കുട്ടി ഇരിക്ക്യാ...
അയാള്‍ കയ്യിലുള്ള പ്രസാദം തിണ്ണയില്‍ വെച്ചു...
കിഴെക്കെ നടയില്‍ തൊഴുതു വരുന്ന വരവാ...
ഞാനും ഇപ്പൊ വന്നതേ ഉള്ളു.
കാലിനു വയ്യച്ചാലും അത് മുടക്കില്യ.
അമ്മുമയുടെ ഈറന്‍ വറ്റാത്ത മുടിയിലേക്ക് അയാള്‍ നോക്കി.
പഴയപോലെ തന്നെ ചിമ്മി അടയുന്ന കണ്ണുകള്‍ക്ക്‌ പോലും തിളക്കം നഷ്ട്ടപെട്ടിട്ടില്ല.
അയാള്‍ തോളിലെ സഞ്ചി താഴെ വെച്ചു.
എന്താ ആലോജികണേ...
ഒന്നൂല അമ്മെ ...
ഈ ഇല്ലത്തെ എല്ലാവരും  ഇപ്പൊ എവിടെ ...
ഇവിടെ അറിയോ കുട്ടിക്ക്...
ഞാനും എന്റെ കുട്ടികളും മാത്രം ഉള്ളു...
എല്ലാം  നശിചില്ലേ...
ഈ ഇല്ലതോടും ഇവിടെ  ഉള്ളവരോടും പകയുള്ളവര്‍ കുറെ ഉണ്ടായിരുന്നു.
ഈ കുട്ടികളുടെ അച്ഛന്‍ ആയിരുന്നില്ലേ ഇവിടെതോര്‍ക്ക് എല്ലാം ...
വെട്ടിനുരുക്കിയില്ലേ അവല്ലകള്...ഗെതിപിടിക്കില്ല ഒരികലും...
അമ്മോമയുടെ ചുണ്ടുകള്‍ വിതുമ്പി...
അയാള്‍ ഇടിഞ്ഞു പോളിയനായ ഇല്ലത്തെ..ഒന്ന് കണ്ണോടിച്ചു ദീര്ഗ ശ്വാസം വിട്ടു.
കുട്ടിക്ക് എങ്ങനെ അറിയാം ഈ പരിസരമൊക്കെ...
കുറച്ചു.
ഞാന്‍ ഒരു എഴുത്തുകാരനാ...
പഴയ ഇല്ലത്തെ കുറിച്ചൊക്കെ പടിക്കുനുട്...
കഥയൊക്കെ എഴുതോ കുട്ടിയെ....
മം...
പഴയ ആജരങ്ങളൊക്കെ ഉണ്ടോ ഇപ്പൊ ...
ഇല്യാ...
എന്ത് പറ്റി..
ആരാ ഇപ്പൊ ഉള്ളെ ...ഓടിനടക്കാന്‍ ഒന്നല്ലേ ഉള്ളു...
ദേവി ഇപ്പൊ എവിടെ.
സീത ദേവിയെ അറിയോ....
ഉവ്വ്...അറിയാം...
അവളിപ്പോ...
ദാ..ചായ കുടിക്കു...
ഭാനു ചായ ടിപോയില്‍ വെച്ചു...
അവളുടെ ഇരന്‍ അണിഞ്ഞ മുടിയില്‍ നിന്ന് വെള്ളമോട്ടുന്നത് അയാള്‍ നോക്കി.
ഭാനു...!
നിങ്ങള്‍ കഥ എഴുതാന്‍ വന്നതാണോ...
എന്റെ സീതചെച്ചിയെ കൊല്ലാതെ കൊന്നു എല്ലാവരും....
അയാള്‍ ചായ ഗ്ലാസ്‌ ചുണ്ടില്‍ നിന്ന് അകറ്റി ഭാനുവിനെ നോക്കി .
അവളുടെ കണ്ണ് നിറഞ്ഞു..
അച്ഛനുള്ള കാലത്ത് അയലത്തെ ആളുകള്‍ക്ക് അച്ഛനോടുള്ള ശത്രുത..
ഞാളുടെ അച്ഛന്‍ ഒരു പാവമായിരുന്നു സ്നേഹിക്കാന്‍ മാത്രമേ അറിയൂ..
എന്നിട്ടും...
എന്റെ ചേച്ചിക്ക് അതിലുള്ള ഉണ്ണി എന്ന് പറയുന്ന ആല്ളോട് പ്രേമം അയാള്‍ക്ക് തിരിച്ചും...
മറ്റുള്ളവരെ പോലെ ആയിരുന്നില്ല ഉണ്ണിയേട്ടന്‍ സ്നേഹമുള്ള ആളായിരുന്നു...
പിന്നീട് അവര്‍ വല്ലാതെ അടുത്തു...
ഒരു ദിവസം സന്ധ്യക്ക്‌ ഉണ്ണിയേട്ടന്റെ അവിടെ ഉള്ള ആളുകള്‍വീട് വളെഞ്ഞു...
ഇവിടെ ഉള്ള സോതിന്റെയും ഭൂമിയുടെയും പേരും പറഞ്ഞ ഞങളെ....ഇല്ലത്തുള്ള എല്ലാവരെയും  അവര്‍ വെട്ടികൊന്നു...ഭയവേപ്രലതോടെ..ഇല്ലത്തിന്റെ പുറകിലൂടെ ഓടി ഞാനും സീതെചിയും ...
പുറകിലെ മങ്ങിയ വെളിച്ചത്തില്‍ കണ്ട കാഴിച്ച...ഞങളുടെ നെഞ്ച് പൊട്ടി...
ഉണ്ണിയേട്ടന്റെ മടിയില്‍ രേക്തത്തില്‍ കിടന്നു പിടയുന്ന അച്ഛന്‍...കയ്യില്‍ രക്തത്തില്‍ കുളിച്ച കത്തിയും.....
അന്ന് കിടന്ന കിടപ്പാ...സീതെച്ചി...
ജീവനോളം സ്നേഹിച്ച ഉണ്ണിയേട്ടന്റെ മുഖം രക്തം ഊട്ടികുടിക്കുന്ന കുഴുകന്മാരുടെതാണ്...
ഞങളെ ചതിച്ചവന്‍...ജീവിതകാലം മുഴുവന്‍ അയാളെ ശബിക്കും എന്റെ സീതെച്ചി ഉറപ്പാ....
പെട്ടെന്ന് അയാളുടെ കയ്യിലുള്ള ചായ ഗ്ലാസ്‌ ഒന്ന് വിറച്ചു...
ഭാനുവിന് ദേഷ്യവും സങ്ങടവും ഒരുമിച്ചു വന്നു ....
അയാള്‍ ഒരു ദിവസം വരും ആ കിടപ്പ് കാണാന്‍ അന്ന് കാര്‍ക്കിച്ചു തുപ്പും എന്റെ സീതെച്ചി...
അയാള്‍  ചായ കപ്പു ടിപോയില്‍ വെച്ചു...
ഞാന്‍ ഇറങ്ങാ....
അയാള്‍ക്ക് തല ചുറ്റുന്നത്‌ പോലെ തോന്നി...
ദേവിയുടെ അവസ്ഥ..ഭാനുവിന്റെ വാക്കുകള്‍ നെജ്ജു വിതുമ്പി....
അവളെ എങ്ങനെ കാണും... ഞാന്‍ എന്ത് പറയും....അയാള്‍ സാവധാനം നടന്നു നീങ്ങി...
കുട്ടിടെ പേര് പറഞ്ഞില്യ...
അമ്മോമ്മ മുറ്റത്തേക്ക് ഇറങ്ങി...
എഴുത്തുകാര്‍ക്ക് ഒരു സ്ഥിര പേര് ല്യ...
അമ്മക്ക് ഇഷ്ട്ടമുള്ളത് വിലിചോല്.
ഭാനു...........!
 ദാ..വരുന്നു സീതെച്ചി.....
ആരാ വന്നെ..
ഒരു എഴുത്തുകാരന്‍..
എന്തിനാ...
അറിയില്യ...
പഴയ ഇല്ലത്തെ കുറിച്ച് പഠിക്യ ത്രെ...
കഴിക്കാന്‍ വല്ലതും കൊടുത്തോ...
ഉവ്വ്...ചായ കൊടുത്തു.
പോയോ....
ഉവ്വ്....
അവരെ ഒന്ന് വിളിച്ചേ....
ഭാനു മുറ്റത്തേക്ക് ഓടി...
അമ്മോമ്മേ...അയാള്‍ പോയോ....
ഉവ്വുല്ലോ...എന്താ മോളെ ...
സീതെചിക്ക് കാണണം എന്ന്..
മോളെ ഇത് സീതയ്ക്ക് കൊടുക്കാന്‍ തന്നതാ...
ആര്...
ആ കുട്ടി...
ഭാനു കവര്‍ വാങ്ങി പുറത്തു എഴുതിയത് നോക്കി...
ദേവിക്ക് കൊടുക്കുക...
സീതെച്ചി...........!
അവള്‍ അകത്തേക്ക് ഓടി...
സീത വിറയ്ക്കുന്ന കൈകളാല്‍ പൊട്ടിച്ചു...
ഒരു പുസ്തകം...
ദേവി എനിക്ക് മാപ്പ് തരൂ....
എന്നാ തലകെട്ടില്‍ ഒരു നോവല്‍...അവള്‍ നോവല്‍ പതുക്കെ തുറന്നു....
ദേവി ഞാന്‍ ആരെയും കൊന്നിട്ടില്ല..എന്നെ വെറുക്കരുത് ...
എനിക്ക് ആരെയും കൊല്ലം കഴിയില്ല..നീ കണ്ടതൊന്നും സത്യമല്ല..ഞാന്‍ ആരെയും കൊന്നിട്ടില്ല...
തൂക്കുമാരത്തിന്റെ മുന്നില്‍ നിന്ന് തേങ്ങി കരഞ്ഞു....നോവല്‍ ആരെമ്ഭിക്കുന്നു...
സീതയുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ പുസ്തകത്തിലേക്ക് ഒട്ടികൊണ്ടിരുന്നു..ചുണ്ടുകള്‍ വിറച്ചു ...
കലങ്ങിയ കണ്ണുകള്‍ ജനലയില്ലോടെ പുറത്തേക്കു നോക്കി ...
എന്താ സീതെച്ചി കരയുന്നെ....
ഭാനു പുസ്തകം വാങ്ങി 
ദേവിഎനിക്ക് മാപ്പ് തരൂ....നോവല്‍ ബൈ ഉണ്ണികൃഷ്ണന്‍...
ഉണ്ണിയേട്ടന്‍....
ഭാനു നെടുവീര്‍പ്പോടെ സീതയെ നോക്കി...
ജനാലവഴി വരുന്ന ഇളം കാറ്റു അവളുടെ അഴിഞ്ഞാടിയ മുടിയെ തഴുകികൊണ്ടിരുന്നു...
കലങ്ങിയ കണ്ണുകളില്‍ വിരഹത്തിന്റെ ഭാരമേറി
അവള്‍ വിതോരതയിലേക്ക് നോക്കി നിന്നു.............

മയങ്ങട്ടെ നിന്‍ മടിത്തട്ടില്‍ ഞാന്‍...


മയങ്ങട്ടെ ഞാനല്പം ഇനിയീ മടിത്തട്ടില്‍
എന്നിലേയ്ക്ക് വരാന്‍ വയ്കിയ വസന്തമേ
എന്തെ ഞാന്‍ നിന്നെ കാണാതെ പോയി
പകലിനെ തഴുകും  സുര്യനെ പോലെ............
രാത്രിയെ പുണരും ചന്ദ്രനെ പോലെ...............
എന്നടുക്കല്‍ നിന്നിട്ടും നിന്നെ ഞാന്‍ കണ്ടിലല്ലോ!

 

പതിയെ തലോടും നിന്‍ വേര്‍പ്പണിവിരലുകള്‍ 
മീട്ടിയ തന്ത്രികള്‍ താരാട്ടായ്  ഉണരവേ, 
എന്‍ മിഴികളില്‍  വിരിയും പുതു വസന്തത്തില്‍    
നിന്‍ അര്ധ്ര സ്നേഹത്തിന്‍..............
മടിത്തട്ടില്‍ ഞാനൊന്നു ഉറങ്ങട്ടെ . 
  
 
ശാന്തിമന്ത്രം പോലെന്റെ കാതില്‍ നീ.......  
ഓതിയോരാ പ്രണയഗീതികള്‍ കേട്ടെന്റെ  
മാനസം നിറഞ്ഞ  സ്വപ്നത്താല്‍........
വെണ്ണിലാവു പോലെ മെല്ലെ  പറക്കവേ, 
ഞാന്‍   അറിയുന്നു നിന്‍ പ്രണയം.

  
  
നീ നല്‍കുന്ന സാന്ത്വനം ,സ്നേഹം........
ഈ  സാന്ത്വനം ആണ് പ്രണയം എങ്കില്‍
ഞാനും പ്രണയിക്കുന്നു നിന്നെ ........

2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

എന്റെ സ്വപ്ന സുന്ദരി...


അകലുന്നുവോ എന്മനം എന്നില്‍നിന്നും-
സംഭവ്യം അല്ലാത്ത കാലത്തിന്‍ പിറകെ
ആരെന്നറിയുന്നില്ല എന്മനം നിര്‍തതിന്‍ വേദി ആക്കിയവള്‍
നിഴാലയിതോന്നും വിധം പിന്തുടരുന്നതെന്നെ
അവസാനം ഇല്ലാത്ത നിന്‍ മൊഴി എന്നകത്തില്‍ ഭ്രമരം മുഴക്കുന്നു....
അറിയുന്നു ഞാന്‍ എന്‍ മനസിടരുന്നത്..
കാല്‍പെരുമാറ്റം കണ്ടു ഞാന്‍ തിരിഞ്ഞപ്പോള്‍
കണ്ടു ഞാന്‍ നിന്‍ പൊട്ടിച്ചിരി എന്നുള്ളില്‍
അറിയുന്നില്ല എനിക്ക് സംഭവിക്കുന്നതെന്താണെന്ന്.......
അറിയുന്നില്ലെന്മനം
ചന്ജലമാടുന്നതെന്തിനാണെന്ന്......
അറിയുന്നു ഞാന്‍ എന്‍ ചിന്തകളിലെ വ്യതിയാനം...
എന്നില്നിന്നകലാതെ എന്നെ പിന്കൂടിയ സുന്ദരി-
നിന്‍ തലോടല്‍ ഞാനറിയുന്നു........
അറിയുന്നില്ലെനിക്ക് ഒന്ന് മാത്രം,
എന്തെ നിന്നെ തിരയുന്ന ഞാന്‍ ഭ്രാന്തനായി....
ഒക്കെ വെറും എന്‍ ഭ്രാന്തന്‍ സ്വപ്നമോ..
പറയുക സഖി പറയുക............................
....................................................................

എന്റെ അപരന്‍...


ആരാണയാള്‍?എന്നെ വിടാതെ പിന്തുടരുന്നുണ്ട് അയാള്‍.ഇന്നലെ രാത്രി ഇപ്പഴാണ് ഉറങ്ങിയത്?വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു അയാള്‍.തികച്ചും ഒരു ഭ്രാന്തനെ പോലെ....അയാളുടെ നിലവിളി എന്നെ വല്ലാതെ അസ്വസ്ഥനാക്കി.ഇടയ്ക്കിടെ ഞാന്‍ ഉറക്കം ഞെട്ടി എണീറ്റ്‌ കൊണ്ടിരുന്നു........
എന്തിനാണ് അയാള്‍ ഇങ്ങനെ നിലവിളിക്കുന്നത്.എന്റെ കൂടെ അയാള്‍ എങ്ങനെ വന്നു പെട്ടു?.ഇന്നെന്താ അയാള്‍ ഒന്നും മിണ്ടാതെ?കഷ്ട്ടം അയാള്‍ എന്നേം കൂടി ഭ്രാന്തന്‍ ആക്കും.
സങ്കടവും ദേഷ്യവുമൊക്കെ വരുന്നുണ്ട് എനിക്ക്.തല വല്ലാതെ വേദനിക്കുന്നു,തൊണ്ടയോക്കെ വറ്റി വരണ്ട പോലെ,കണ്ണ് തനിയെ അടഞ്ഞു പോകുന്നു .ഞാന്‍ നിലത്തിരുന്നു,എനിക്ക് അഭിമുഖമായി അയാളും.
ഇപ്പഴാണ് ഞാന്‍ അയാളെ ശരിക്കും കാണുന്നത്.ഞാന്‍ തന്നെയല്ലേ അത്?അല്ലെങ്കില്‍ എന്നെ പോലെ ഒരാള്‍ എന്റെ 'അപരന്‍'?
"കഴിഞ്ഞ രാത്രി മുതല്‍ നിങ്ങള്‍ എന്റെ കൂടെ ഉണ്ട്,എന്തൊക്കെ ആണ് നിങ്ങള്‍ ചെയ്തു കൂട്ടുന്നത്‌?വല്ലാതെ അസ്വസ്ഥന്‍ ആണ് നിങ്ങള്‍.എന്താണ് നിങ്ങള്ക്ക് പറ്റിയത്?എവിടെ നിന്ന് വന്നു നിങ്ങള്‍?എന്തിനു എന്റെ കൂടെ നില്‍ക്കുന്നു ?"ഒരു പിടി ചോദ്യങ്ങള്‍.....
അയാളില്‍ നിന്നും പ്രതികരണം ഇല്ല
"എന്നെ ഭ്രാന്ത് പിടിപ്പിക്കയാണ് നിങ്ങള്‍"
മറുപടി പറയുന്നില്ല .ഇന്ന് നിശബ്ദ്ധന്‍ ആണല്ലോ അയാള്‍. ഇപ്പോള്‍ ഭ്രാന്ത് കാണിക്കുന്നത് ഞാന്‍ ആണ്.എന്റെ കൈകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടല്ലോ ..
അയാളില്‍ യാതൊരു ഭാവ മാറ്റവും ഇല്ല.
"ഇനിയും നിങ്ങള്‍ എന്റെ ക്ഷമ പരീക്ഷിക്കരുത്"
ഞാന്‍ ദേഷ്യത്തോടെ അയാളുടെ മേല്‍ ചാടി വീണു.
ഇല്ല എനിക്കയാളെ സ്പര്‍ശിക്കാന്‍ കഴിയുന്നില്ല.എനിക്കെന്താണ് പറ്റിയത്.കഴിഞ്ഞ രാത്രി മുതല്‍ ഞാന്‍ എവിടെയായിരുന്നു?എന്തൊക്കെ ആണ് ചെയ്തു കൂട്ടിയത്?
എന്റെ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ആയി നിലനില്‍ക്കെ ഞാന്‍ പറന്നു പറന്നു പോയ്ക്കൊന്ടെയിരുന്നു ..........എന്റെ അപരനെ അവിടെ ഉപേക്ഷിച്ച്............

മനസ്സെന്ന പിശാച്ച്


വീണ്ടും ഒരു ഭീകര രാത്രി.......
എന്റെ ഓര്‍മ്മകളെ ചികഞ്ഞു വേദനിപ്പിച്ചു കൊണ്ടിരുന്നു,
പറന്നു പോകാന്‍ സമ്മതിക്കൂ എന്റെ ഭ്രാന്തമായ മനസ്സിനെ,
ഇത്തിരി ആശ്വാസം കിട്ടുമെങ്കില്‍ അത് പറന്നു പൊക്കോട്ടെ......
എത്ര രൂപങ്ങള്‍ ആണ് എനിക്ക് ചുറ്റും?
ഹോ !എന്തിനാ എന്നെ ഇങ്ങനെ ..........
ശ്വാസം മുട്ടുന്നു
ഒന്ന് ഓടി ഒളിക്കാന്‍ പറ്റിയെങ്കില്‍...........
ഞാന്‍ ഒരു വലയത്തില്‍ പെട്ടിരിക്കയാണ്
ഇനി എനിക്ക് മോചനം ഇല്ല
ഓര്‍മകള്‍ക്ക് പോലും മുഖം മൂടി?
പിശാചിന്റെ രൂപം ആണ് ശരിക്കും......
എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുന്നു അത്.....
എന്റെ ഉറക്കം നശിപ്പിച്ചു.
ഈ രാത്രിയും ഇങ്ങനെ അവസാനിക്കും
ഓര്‍മകളുടെ പൈശാചികമായ മുഖങ്ങള്‍
അവര്‍ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കും
ഒടുവില്‍ എനിക്ക് ചുറ്റും ക്രൂരമായ മുഖമുള്ള പിശാചുക്കള്‍
അവരുടെ ഇരയായി ഞാന്‍...............

എന്റെ കാണാമറയത്തെ സുന്ദരിക്ക്..


നിലാവിന് നിന്‍റെ മുഖമായിരുന്നു,,
നക്ഷത്രങ്ങള്‍ക്ക് നിന്‍റെ ശോഭയയിരുന്നു,
മേഘങ്ങള്‍ എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു,
ആകാശം എന്‍റെ മനസ്സും....

തെന്നല്‍ നിന്‍റെ തലോടലായിരുന്നു

ചിലപ്പോള്‍ നിന്‍റെ നിശ്വാസവും...
മഴ,മഴ നിന്‍റെ സങ്കടമയിരുന്നോ ?
അതോ നിന്‍റെ ആനന്ദമോ?

ഇടി മിന്നലുകള്‍ എന്‍റെ പ്രതിഷേധമായിരുന്നു,

പ്രളയം നിന്‍റെ ശാപവും.....
നിര്‍ത്താതെയുള്ള നിലവിളി,
എന്‍റെ ആത്മാവിന്‍റെതായിരുന്നു.....


കാത്തിരിപ്പിന്റെ സുഖം-

മിന്നല്‍ പിണര്‍ പോലെ മനസ്സിന്റെ-
ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന,
നിന്റെ കണ്ണീരില്‍ കുതിര്‍ന്ന മുഖം

എന്റെ കാണാമറയത്തെ സുന്ദരി

എന്റെ ഓര്‍മ്മകളെ ഒരു മഴക്കാലം പോലെ
ധന്യമാക്കുന്ന നീ ഇപ്പോള്‍ എവിടെയാണ്?
ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല നിന്റെ മുഖം.....

പുല്‍നാമ്പുകളെ

ഉമ്മവെച്ചും തലോടിയും
ഓരോ മഴയും മഴക്കാലവും
എന്നോട് യാത്ര പറഞ്ഞു കൊണ്ടിരുന്നു....

വേദനയുടെ എത്രയെത്ര മഴക്കാലങ്ങള്‍

പുത്തന്‍ അനുഭവങ്ങള്‍
പുത്തന്‍ പ്രതീക്ഷകള്‍
പുതുമഴ നനയാനുള്ള കാത്തിരിപ്പ്‌.

മിഥ്യ സ്വപ്നങ്ങളുമായി

നിന്റെ വരവിനേയും കാത്തു
ഇനിയെത്ര നാള്‍ ഞാനീ-
നിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണില്‍


മഴ പെയ്തുകൊണ്ടെയിരുന്നു....

ഇടി മിന്നലുകള്‍ മഴയ്ക്ക്‌ കൂട്ട് കൂടി,
എന്‍റെ ആത്മാവ് നിലവിളിച്ചു കൊണ്ടേയിരുന്നു,
ഒടുവില്‍ നിന്‍റെ ശാപമാം പ്രളയവും.......

മരണം മണക്കുന്ന ഡിസംബര്‍...


എന്തോ ഡയറി വായിക്കാന്‍ തോന്നി എനിക്ക് പെട്ടന്ന്.എപ്പഴോ എഴുതി പകുതിയാക്കി വെച്ചതാണ്.ഓര്‍മ്മകള്‍ എന്നെ ഭ്രാന്തന്‍ ആക്കി മറ്റും എന്നെ അവസ്ഥയില്‍ എത്തിയപ്പോള്‍ പഴയതൊന്നും ചികയാതെ പുത്തന്‍ മോടിയില്‍ എഴുതാന്‍ നോക്കി.അതിലും ഞാന്‍ പരാചിതനായി .എന്റെ ഷെല്‍ഫില്‍ പൊടി പിടിച്ചു കിടക്കുന്ന എന്റെ ഓര്‍മ്മകളുടെ സാമ്രാജ്യമായ ആ ഡയറി ......പുറത്തെ തണുപ്പിനെ അകറ്റാനായി ഒരു സിഗരട്റ്റ് എടുത്തു കത്തിച്ചു വായിച്ചു തുടങ്ങി ഞാന്‍.
2008 ഡിസംബര്‍.2
അവസാനമായി എഴുതി നിര്‍ത്തിയത് അന്നാണ് .
"എന്റെ ഷാനു അവനെന്താണ് പറ്റിയത് " അത് മാത്രം ആണ് ആ പേജില്‍ .
കട്ടിയുള്ള പുകച്ചുരലുകള്‍ ............തുളച്ചു കയറുന്ന തണുപ്പ്.....പിന്നെയും ആ നശിച്ച ഓര്‍മ്മകള്‍..........
ഓര്‍മ്മകളില്‍ അവന്റെ പുഞ്ചിരിക്കുന്ന മുഖം.എന്റെ തോളില്‍ കയ്യിട്ടു എന്റെ കൂടെ എപ്പഴും കാണും അവന്‍.മൂന്നു നേരം അവന്റെ ഭക്ഷണം എന്റെ വീട്ടില്‍ നിന്നായിരുന്നു.ചിലപ്പോള്‍ ദേഷ്യപ്പെട്ടു എന്റെ അനിയത്തി ചോദിക്കും"ഈ ചെക്കന് വീട്ടില്‍ നിന്ന് ഒന്നും കൊടുക്കാറില്ലേ".
എന്റെ അയല്‍വാസിയായ സമീരയുമായി അവന്‍ പ്രണയത്തില്‍ ആയിരുന്നു.അവളെ കാണുക എന്നെ ലക്‌ഷ്യം തന്നെ ആയിരുന്നു പ്രധനമായും അവനു.
ഒരു കുഞ്ഞു പോലും അറിയാതെ അവര്‍ തമ്മില്‍ മിണ്ടാതെ കണ്ണ് കൊണ്ടും ആംഗ്യ ഭാഷ കൊണ്ടും പ്രണയിച്ചു.ഇവരുടെ ഇടയില്‍ ഞാനും.
മാസങ്ങള്‍ കഴിഞ്ഞു.........
എന്റെ കോഴ്സ് കഴിഞ്ഞു ,എനിക്ക് ചെന്നൈയില്‍ മൂന്നു മാസത്തെ industrial ട്രെയിനിങ്ങിനു പോസ്റ്റിങ്ങ്‌ കിട്ടി.നാട്ടിലെ വിശേഷങ്ങള്‍ ഒന്നും അങ്ങനെ അറിയാറില്ല.എന്റെ ജോല്ലിയും തിരക്കും ഒക്കെയായി പുതിയ ഒരു ലോകം..... സത്യം പറഞ്ഞാല്‍ എന്റെ ഉപ്പയുടെ നിര്‍ബന്ധം കാരണം ആണ് ഞാന്‍ ആ കമ്പനിയില്‍ വന്നത് തന്നെ.ആരുടെ ഒക്കെയോ ശുപാര്‍ശ കൊണ്ട് നേടിത്തന്നതാന് അവിടെ ട്രെയിനിംഗ്.ഭക്ഷണം ഇഷ്ട്ടപെടില്ല ,വെള്ളം ഒക്കെ ബുദ്ധിമുട്ടായിരുന്നു .
അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടില്‍ നിന്ന് ഒരു കാള്‍.എന്റെ അനിയത്തി ആണ്."സമീറയുടെ കല്യാണം ആണ്"
അവള്‍ അത്രയേ പറഞ്ഞുള്ളൂ. സമീരയും ഷാനുവും തമ്മില്‍ ഉള്ള ബന്ധം അവള്‍ എങ്ങനെ അറിഞ്ഞു എന്ന് എനിക്ക് ചോദിക്കേണ്ടി വന്നില്ല ,കാരണം അവര്‍ ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്.
"ആരാ ചെക്കന്‍? "
"കുറച്ചു ദൂരെ നിന്നാ, നിന്നോട് ഇതൊന്നും പറയണ്ടാന്ന് ഉമ്മ പറഞ്ഞു.ഉമ്മ അറിഞ്ഞാല്‍ എന്നെ കൊല്ലും".ഇത്രയും പറഞ്ഞു അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു.
എനിക്കെന്തോ ആകെ പന്തികേട്‌ തോന്നി.ഒരു സ്വസ്ഥതയും കിട്ടണില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു.അങ്ങനെ ആ കിടപ്പ് തുടര്‍ന്നാല്‍ എനിക്ക് വട്ടാവുമെന്നു തോന്നി.രായ്ക്കു രാമാനം പെട്ടിയും കിടക്കയും എടുത്തു നാട്ടിലേക്കു....ഉപ്പയുടെ സ്വപനം അവിടെ ഉപേക്ഷിച്ചു ഞാന്‍ യാത്ര തിരിച്ചു .എന്റെ ജീവിതത്തിലെ വലിയ ഒരു മണ്ടത്തരം എന്ന് എന്റെ ഉപ്പ ഇന്നും കുറ്റപ്പെടുത്തുന്ന ആ സംഭവം............
വീട്ടില്‍ കാലുകുത്തിയപ്പോള്‍ തന്നെ തുടങ്ങിയിരുന്നു ശകാര വര്ഷം. ട്രെയിനിംഗ് തീരാന്‍ ഒരു മാസം കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ.അവിടെ തന്നെ ഒരു നല്ല ജോബ്‌ ഉപ്പ ആരോടൊക്കെ പറഞ്ഞു വെച്ചിരുന്നു.എല്ലാം നശിപ്പിച്ചു ഞാനെന്ന ജീവിക്കാനറിയാത്ത കുടുംബത്തിനു ഉപകാരമില്ലാത്ത വിഡ്ഢി...
പുറത്തിറങ്ങിയപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് ഷാനുവിനെ കാണാനില്ല എന്നാ ആ സത്യം.അവന്റെ വീടുകാരോക്കെ അന്വേഷിക്കുന്നുണ്ട്.ഒരാഴ്ച മുമ്പ് സമീറയുടെ ആങ്ങളമാര്‍ അവനെ തല്ലിച്ചതച്ചു ഹോസ്പിറ്റലില്‍ ആക്കിയതായിരുന്നു.അവിടെ നിന്നും ആരും കാണാതെ ഓടിയതാണ് അവന്‍.
പോലീസ് കേസ് ബഹളം ഒക്കെ ആയി ആകെ കൂടി ഭ്രാന്ത് പിടിച്ച അവസ്ഥ.
"സമീറയെ ഒന്ന് കാണണം" ഞാന്‍ എന്റെ പെങ്ങളോട് പറഞ്ഞു.
അവള്‍ എന്നെ അവിടം വരെ കൊണ്ട് പോയി.അവളെ കണ്ടപ്പോള്‍ കാനെണ്ടിയിരുന്നില്ല എന്ന് തോന്നി എനിക്ക്.എന്താ അവള്‍ക്കു പറ്റിയത്.വീട്ടുകാര്‍ തല്ലി കോലം കെടുതിയതാണോ?അതോ തിന്നാതെയും കുടിക്കാതെയും ഇങ്ങനെ ആയതാണോ?എന്റെ മുഖത്തേക്ക് അവള്‍ നോക്കിയത് ഇപ്പഴും എന്റെ മനസ്സീന്നു മാഞ്ഞു പോവുന്നില്ല.നിറ കണ്ണുകളോടെ ആ പാവം.
"വാ നമുക്ക് പോവാം.അവളുടെ ഇക്കമാര്‍ വന്നാല്‍ പ്രശ്നം ആവും. "
അവിടെന്നു വലിച്ചു കൊണ്ട് പോയി എന്നെ എന്റെ പെങ്ങള്‍.മഗരിബ് നിസ്ക്കരിക്കാന്‍ വേണ്ടി പള്ളിയിലേക്ക് പോവാന്‍ ഇറങ്ങിയപ്പോള്‍ ശരീഫ് ഓടി വന്നു പറഞ്ഞു.
അറിഞ്ഞോ? ഷാനുവിനെ കിട്ടി..
എനിക്ക് സന്തോഷം അടക്കാന്‍ ആയില്ല
"എവിടെയാട അവന്‍? "
"ഇല്ലെട അവന്‍ നമ്മളെ പറ്റിച്ചു,സിറ്റി പ്ലാസ ഹോട്ടലില്‍ അവന്‍ തൂങ്ങി മരിചെടാ "
എന്റെ കാലുകള്‍ തളര്‍ന്നു പോയി,ഞാന്‍ നിലത്തു ഇരുന്നു.തലയില്‍ ആകെ മരവിപ്പ് ,കൂടെപ്പിറപ്പിനെ പോലെ ഞാന്‍ സ്നേഹിച്ച എന്റെ ഷാനു .........അവന്‍ ആത്മഹത്യ ചെയ്തെന്നോ?
അന്നത്തെ അവന്റെ വീട്ടിലെ ആ അവസ്ഥ.ആകെക്കൂടി ഉണ്ടായിരുന്ന ഒരു ആണ്‍ തരി. കരച്ചിലും നിലവിളിയോടെ മയ്യത്ത് കൊണ്ട് പോയി .അവന്റെ മയ്യത്ത് നിസ്ക്കരിച്ചപ്പോള്‍ ആദ്യമായി ഞാന്‍ മരണമെന്ന ആ മഹാ സത്യം അത് ഉണ്ടാക്കുന്ന ഒരു ഉള്കിടിലം എല്ലാം അടുത്തരിഞ്ഞു.
നിരാശയും അലസതയുമായി പിന്നെയും കുറെ മാസങ്ങള്‍.വീണ്ടും ഉപ്പയുടെ കുത്തുവാക്കും ശകാരവും മടുത്തു തുടങ്ങി. അതിനിടയില്‍ സമീറയുടെ കുടുംബം ഒരു രാത്രി ആരോടും പറയാതെ നാടുവിട്ടു.
എന്റെ ഊരുതെണ്ടല്‍ സഹിക്കാന്‍ വയ്യാതെ ഉപ്പ എനിക്ക് മംഗലാപുരം ഒരു ട്രാവല്‍ എജെന്സിയില്‍ ജോലി ശരിയാക്കി തന്നു.
ഒരു ദിവസം അപ്പ്രതീക്ഷിതമായി ട്രെയിനില്‍ വെച്ച് സമീറയുടെ ഉമ്മയെയും ഉപ്പയെയും കണ്ടു.സലാം പറഞ്ഞു
തിരിച്ചും.
"സമീരക്ക് സുഖമില്ല" അവളുടെ ഉമ്മ കണ്ണീരോടെ പറഞ്ഞു.
"എന്ത് പറ്റി?"
"നീ സമയമുണ്ടെങ്കില്‍ ഞങ്ങളുടെ കൂടെ വാ "
അവരുടെ കൂടെ മംഗലാപുരം കങ്കനാടി മെന്റല്‍ ഹോസ്പിടലിലെ സെല്ലില്‍ എല്ലും തോല്ലുമായി മുടിയൊക്കെ വെട്ടിമാറ്റി ഒരു വികൃത ജീവിയെ പോലെ കഴിയുന്ന സമീറയെ ഒരു നോക്കെ കണ്ടുള്ളൂ ഞാന്‍.കരയണമോ നിലവിളിക്കണമോ എന്നറിയില്ലായിരുന്നു എനിക്ക്...
.......................................................................
ഓര്‍മ്മകള്‍ അതും ഈ ഡയറി പോലെ ഇങ്ങനെ പൊടിഞ്ഞു പൊടിഞ്ഞു തീര്‍ന്നെങ്കില്‍......................

യക്ഷിക്കാവ്...

 
യക്ഷിക്കാടും കടന്നു വന്ന കാറ്റില്‍ മരണത്തിന്റെ മണമുണ്ടെന്നു തോന്നി അയാള്‍ക്ക്.നിശബ്ധമായ രാത്രി.ഇടയ്ക്കിടെ കൂറ്റന്‍ ശബ്ദത്തോടെ ജനാലകളെ വലിച്ചടച്ചു കടന്നു പോകുന്ന കാറ്റ് മാത്രം ആണ് തന്റെ ചിന്തകളെ വ്യതിച്ചലിപ്പിക്കുന്നതെന്ന് തോന്നി അയാള്‍ക്ക്.ഏകാന്തതയെ സ്നേഹിച്ചു കഥയും കവിതയുമൊക്കെ ആയി ഒരു ഭ്രാന്തനെ പോലെ അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
ഓര്‍മ്മകളെ കീറി മുറിച്ചു കൊണ്ട് ആ നിലവിളി അയാളുടെ മനസ്സിലൂടെ കടന്നു പോയി.ചോരത്തുള്ളികള്‍  കൊണ്ട് അലങ്കരിച്ച തുളസിത്തറ , തകര്‍ന്നു തരിപ്പണമായ തറവാട്,ചലനമറ്റ തന്റെ കളിക്കൂട്ട്കാരിയുടെ ശരീരം,   ഉമ്മറത്ത്‌ നിറഞ്ഞു കൂടിയ നാട്ടുകാര്‍,തല്ലിച്ചതച്ചു ഒരു ജീവ്ച്ചവം പോലെ തന്നെ വലിച്ചു കൊണ്ട് പോയ പോലീസുകാര്‍...........തന്റെ ചുണ്ടുകള്‍ വിറക്കുന്നുണ്ടോ?
പതറി പോവുന്നുണ്ട് ഇടയ്ക്കു മനസ്സ്.സിഗരറ്റിന്റെ ലഹരി ഒന്നുമാവുന്നില്ല എന്ന് തോന്നിയപ്പോള്‍ ആണ്  കഞ്ചാവിലേക്ക് നീങ്ങിയത്.ജയില്‍ വാസത്തില്‍ നിന്നും കിട്ടിയ ഒരു ശീലം.രണ്ടു മൂന്നു കട്ടിയുള്ള പുകച്ചുരുളുകള്‍ ശൂന്യതയിലേക്ക് ഊതി പറത്തിയപ്പോള്‍ പുതിയ ഒരു ശക്തി ശരീരത്തിലൂടെ കടന്നു പോയ പോലെ തോന്നി അയാള്‍ക്ക്.പതുക്കെ ഒന്ന് അനങ്ങിയിരുന്നു.ജട പിടിച്ച തന്റെ മുടിയിഴകളില്‍ തലോടിക്കൊണ്ട് അയാള്‍ ഓര്‍ത്തു ,എന്തൊരു വിഡ്ഢി ആണ് താന്‍.ഇത്രയും ദൂരം സഞ്ചരിച്ചു താന്‍ എന്തിനു ഈ യക്ഷിക്കാട് തേടി വന്നു?യാതൊരു ലക്ഷ്യവുമില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ ഏതോ ഒരു സഞ്ചാരി പറഞ്ഞതാണ് ഇതിനെ പറ്റി.കേട്ടപ്പോള്‍ തോന്നിയ  ഒരു വട്ട്............ 
താമസിക്കാന്‍ കിട്ടയതോ ഇത് പോലെ പൊട്ടിപൊളിഞ്ഞ ഈ വീടും. ആരെങ്കിലും ഉപേക്ഷിച്ചു പോയതാവും.അല്ലെങ്കിലും തന്നെ പോലെ ഒരു ഊര് തെണ്ടിക്ക് താമസിക്കാന്‍ എന്തിനു ബംഗ്ലാവ്.
കഞ്ചാവ് കത്തി തീരുന്നതിനോടൊപ്പം തന്റെ തലയ്ക്കു ലഹരി പിടിക്കുന്നത്‌ അയാള്‍ അറിഞ്ഞു തുടങ്ങി.തുറന്നു കിടക്കുന്ന ജനാലയിലൂടെ അയാള്‍ ആകാശത്തേക്ക് നോക്കി.നിലാവിനെ മറക്കാന്‍ പോകുന്ന ആ മേഘക്കൂട്ടതിനോട് അയാള്‍ക്ക് വെറുപ്പ്‌ തോന്നി......പതിയെ തന്റെ  മുറിയില്‍ ഇരുട്ട് നിറഞ്ഞു തുടങ്ങി.ഇടയ്ക്കിടെ ആഞ്ഞു വലിക്കുമ്പോള്‍ കത്തുന്ന ചുരുട്ടിന്റെ കനല്‍ മാത്രം ആയിരുന്നു ആ മുറിയിലെ ആകെ വെളിച്ചം.അയാള്‍ ഓര്‍ത്തു യക്ഷിക്കടിനെ പറ്റി ആ സഞ്ചാരി പറഞ്ഞ  കഥ....................
വര്‍ഷങ്ങള്‍ക്കു മുമ്പ് യക്ഷിക്കാടിന്റെ ശരിക്കുള്ള പേര് കൊരഗന്‍ കുന്നു എന്നായിരുന്നു.ദുര്‍ മന്ത്രവാദവും അനാചാരങ്ങളും ആയി കഴിഞ്ഞിരുന്ന ഒരു പറ്റം ഗോത്ര വര്‍ഗക്കാര്‍ ആയിരുന്നു അവിടെ താമസിച്ചിരുന്നത്.അവര്‍ ആരാധിച്ചിരുന്നത് ഒരു മാണിക്യ കല്ലിനെയാണ്.അവരുടെ എല്ലാ ശക്തിയും ആ കല്ലില്‍ ആവാഹിച്ചു വച്ചിരിക്കയായിരുന്നു.ഒടുവില്‍ ആ ഗോത്രം നശിച്ചു പോവുമ്പോള്‍ അവരുടെ അവസാനത്തെ മൂപ്പന്‍ ആ മാണിക്യ കല്ല്‌ ഒരു ചിതല്‍ പുറ്റിനുള്ളില്‍ സൂക്ഷിച്ചു അതിനു നാഗങ്ങളെ കാവലിരുതി.കുന്നിന്റെ നാല് ദിക്കിലും ഉള്ള പാലമരത്തില്‍ യക്ഷികളെയും കാവലിരുതി.പിന്നീട് അവിടെ യക്ഷിക്കാവും പൂജയും ഒക്കെ തുടങ്ങി.പകല്‍ സമയങ്ങളില്‍ പോലും ആള്‍ക്കാര്‍ അവിടെ പോവാന്‍ പേടിക്കാന്‍ തുടങ്ങി.അങ്ങനെ അത് യക്ഷിക്കാടായി മാറി. 
 ആ മാണിക്യക്കല്ല് സ്വന്തമാക്കാന്‍ വേണ്ടി ഒരു പാട് പേര്‍ യക്ഷിക്കാട്ടിലെത്തി .അത് സ്വന്തമക്കുന്നവര്‍ക്ക് ഭൂമിയിലെ ഏറ്റവും വലിയ ശക്തി ആയി മാറാന്‍ സാധിക്കും.പക്ഷെ ഇന്ന്  വരെ മാണിക്ക്യകല്ലും   തേടി യക്ഷിക്കാട് കയറിയ ആരും തിരിച്ചു വന്നിട്ടില്ല.
ഉറക്കം കണ്ണുകളെ തളര്‍ത്തി തുടങ്ങി.കോട്ടുവായിട്ടു കൊണ്ട് അയാള്‍ ഒന്ന് അനങ്ങിക്കിടന്നു.അത് വരെ ഉണ്ടായിരുന്ന കാറ്റും നിന്നെന്നു തോന്നുന്നു.മരണത്തിന്റെ നിശബ്ധത........
പെട്ടന്ന് അകത്തെ മുറിയില്‍ ആരോ ചങ്ങല വലിച്ചു കൊണ്ട് പോവുന്ന പോലെ ഒരു ശബ്ദം  അയാള്‍ കേട്ടു .ആരോ മുക്കുകയും ഞരങ്ങയും ചെയ്യുന്ണ്ട്.ഇനിയിപ്പോ ആരെയെങ്കിലും  ചങ്ങലയ്ക്കിട്ടിരിക്കയാണോ ഇവിടെ? അയാള്‍ ലൈട്ടെര്‍ തെളിച്ചു കൊണ്ട് പതുക്കെ പുറത്തിറങ്ങി . വീട് മുഴുവന്‍ നടന്നു നോക്കി.ആരെയും കാണുന്നില്ല.പുറത്തു ഒരു കുതിരക്കുളംബടി ശബ്ദം അകന്നു പോവുന്നത് കേട്ട് അയാള്‍ മുറ്റത്തേക്കിറങ്ങി.ദൂരെ മഞ്ഞു മൂടിയ യാക്ഷിക്കാടിനകതെക്കു ഒരു വെള്ളക്കുതിര പാഞ്ഞു കേറുന്നത് ആയാല്‍ കണ്ടു.എവിടെയോ കാലന്‍ കോഴികള്‍ മരണം അറിയിച്ചു  കൊണ്ട് കൂവുന്നുണ്ടായിരുന്നു  ,മഞ്ഞു മേഘങ്ങള്‍ എങ്ങോ മാഞ്ഞു കഴിഞ്ഞു ,ദൂരെ ചിതല്‍ പുറ്റിന് കാവലിരുന്ന സര്‍പ്പങ്ങള്‍ പത്തി വിടര്‍ത്തി........
തനിക്കും ചുറ്റും ഒരു മായിക വലയം പോലെ തോന്നി അയാള്‍ക്ക്.ഏതോ ഒരു ശക്തി തന്നെ നിയന്ത്രിക്കുന്ന പോലെ.ഒരു നേര്‍ത്ത മൂളല്‍ അയാളെ അസ്വസ്ഥനാക്കാന്‍ തുടങ്ങി.
"ആരാണത്?"
ഇരുട്ടിലേക്ക് ഊളിയിട്ടു പോകുന്ന ഒരു രൂപം.കാലില്‍ ചങ്ങലയുണ്ട്.വേദന സഹിക്കാതെ ആണോ ആ രൂപം ഇത് പോലെ ശബ്ദം ഉണ്ടാക്കുന്നത്?
ആരാ?
ഒരു മറുപടിയും ഇല്ല.
 കുന്നിന്റെ മുകളില്‍ നിന്നും ചെന്നായ്ക്കള്‍ നിര്‍ത്താതെ മോങ്ങാന്‍ തുടങ്ങി.. .
രാത്രിയുടെ പൊന്നോമനകളുടെ ഭീകര സംഗീതം.
ആരോ ഒരാള്‍ അവിടെ നില്‍ക്കുന്നുണ്ടല്ലോ? ഒരു സ്ത്രീ.
ഈ അസമയത്ത് ഒരു സ്ത്രീ ഇവിടെ,അതും  ഈ കാട്ടു പ്രദേശത്ത് ....   അയാളുടെ മനസ്സില്‍ പലതരത്തില്‍ ഉള്ള ചിന്തകള്‍ അലയടിക്കാന്‍ തുടങ്ങി. അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.
അത്രയും സുന്ദരിയായ ഒരു സ്ത്രീയെ അയാള്‍  ആദ്യമായിട്ടായിരുന്നു ഇത്ര അടുത്ത് കാണുന്നത്. ഒരു പക്ഷെ ഇവള്‍ ഒരു കാള്‍ ഗേള്‍ ആവുമോ? അങ്ങനെ ആണേല്‍ എന്തിനു ഈ കാട്ടില്‍ വരണം. അല്ലെങ്കില്‍ ഈ യക്ഷിക്കാട്ടിലെ യക്ഷി ഇവള്‍ ആകുമോ?
"നിങ്ങള്‍ എന്താണ് ആലോചിക്കുന്നതെന്ന് ഞാന്‍ പറയട്ടെ?" നിശബ്ദതയെ ബേധിച്ചു കൊണ്ട് അവള്‍ സംസാരിച്ചു തുടങ്ങി. 
"ഞാന്‍ ആരാണെന്നല്ലേ? പറയാം എന്റെ കൂടെ വാ... അവള്‍ നടന്നു തുടങ്ങി .പിന്നാലെ അയാളും.
കൊടും തണുപ്പത്ത് അയാളുടെ പല്ലുകള്‍ തമ്മില്‍ കൂട്ടി മുട്ടുന്നുണ്ടായിരുന്നു.ചുരുട്ട് വലിക്കാന്‍ വേണ്ടി അയാള്‍ പോക്കെറ്റില്‍ കൈയ്യിട്ടു.
"നിങ്ങളുടെ കീശ കാലിയാണ് ".അവള്‍ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു.ഞെട്ടലോടെ അയാള്‍ പോക്കെറ്റില്‍ നിന്നും കയ്യെടുത്തു.അവള്‍ പറഞ്ഞത് ശരിയായിരുന്നു ചുരുട്ട് മുറിയുടെ അകത്തു വെച്ച് ആണ് അയാള്‍ വന്നത്.
യക്ഷിക്കാവിന്റെ മുന്നില്‍ എത്തിയപ്പോള്‍ അവള്‍ നടത്തം നിര്‍ത്തി.
"നമുക്ക് ഇവിടെ ഇരുന്നു സംസാരിക്കാം  " അവള്‍ പറഞ്ഞു. അയാള്‍ തലയാട്ടിക്കൊണ്ട് അവളെ തന്നെ നോക്കിയിരുന്നു.
"എന്താ ഇങ്ങനെ നോക്കുന്നത്, എന്റെ കഥ ഞാന്‍ പറയാം പക്ഷെ ഒരു നിബന്ധന ,ഞാന്‍ കഥ പറഞ്ഞു തീരുന്നത് വരെ നിങ്ങള്‍ ഉറങ്ങരുത്.അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ഈ യക്ഷിക്കാവില്‍ നിന്നും പുറത്തു പോവില്ല"അവള്‍ പറഞ്ഞു.
"എന്നെ സൂക്ഷിച്ചു നോക്ക്, " അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു അയാള്‍.ഒരു വശീകരണ ശക്തി അവളുടെ കണ്ണുകള്‍ക്ക്‌ ഉണ്ടെന്നു  തോന്നി അയാള്‍ക്ക്. അവളുടെ കണ്ണുകളില്‍ അയാള്‍ ഒരിക്കല്‍ കൂടി കണ്ടു തന്റെ തറവാട് ,ഓടിച്ചാടി നടക്കുന്ന കുട്ടികളുടെ കലപിലകള്‍ ,അമ്മ ,അച്ഛന്‍ എല്ലാരും ഒരു മിന്നല്‍ ചിത്രം പോലെ.........ഒടുവില്‍ അവള്‍ തന്റെ ദേവി,പ്രാണനെ പോലെ താന്‍ സ്നേഹിച്ചവള്‍....................................ഓര്‍മ്മകള്‍ അയാളെ വീണ്ടും ഭ്രാന്തു പിടിപ്പിക്കാന്‍ തുടങ്ങി.......ചോര തുള്ളികള്‍ നിറഞ്ഞ തന്റെ തറവാട്.....വീണ്ടുമൊരിക്കല്‍ കൂടി ദേവിയുടെ ചലനമറ്റ ആ ശരീരം കാണാന്‍ വയ്യ,കണ്ണുകള്‍ മുറുക്കെ അടച്ചു പിടിച്ചു അയാള്‍ ...ഉത്സവം കൊടിയേറി ....മേളങ്ങളുടെ ശബ്ദങ്ങള്‍ കാത്തു തുളച്ചു കയറുന്ന പോലെ ചെവി പൊത്തിപ്പിടിച്ചു  അയാള്‍.
"നിങ്ങള്ക്ക്   ഉറങ്ങണമോ?എന്റെ മടിയില്‍ തല വെച്ച് കിടന്നോളൂ . "കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ അവളുടെ മടിയില്‍ തലവെച്ചു കിടന്നു.
"അറിയാലോ എന്റെ നിബന്ധന ഉറങ്ങരുത്  ഉറങ്ങിയാല്‍ ".......അവള്‍ ചിരിച്ചു ...
എന്റെ ദേവിയല്ലേ ഇത് ........
അല്ല .....ഒരു പക്ഷെ ദേവി ആണെങ്കിലോ ,അവള്‍ തന്നെ കളിപ്പിക്കയാവും.അവള്‍ ചിരിക്കുമ്പോള്‍ കൂര്‍ത്ത ദ്രംഷ്ട്ടകള്‍ കണ്ടു ഞെട്ടി അയാള്‍.തന്റെ മുടിയിഴകളില്‍ തലോടുമ്പോള്‍ അവളുടെ നഖങ്ങള്‍ കൊണ്ട് വേദനിച്ചു അയാള്‍ക്ക്‌.കുനിഞ്ഞിരുന്നു സംസാരിക്കുമ്പോള്‍ അവളുടെ വായില്‍ നിന്നും ചുടു ചോരയുടെ മണമാണ് വരുന്നതെന്ന് തോന്നി അയാള്‍ക്ക്‌.
ഉറക്കം വരുന്നു .അയാള്‍ കണ്ണടച്ചു.
തന്റെ മുടിയിഴകളിലൂടെയുള്ള വിരലോട്ടം നിലച്ചു,കഴുത്തില്‍ ഐസ് കട്ടകള്‍ വെച്ചപോലെ ,കഴുത്തിലെ ഞരമ്പില്‍ അവളുടെ മൂര്‍ച്ചയുള്ള പല്ലുകള്‍ തറച്ചപ്പോള്‍ അയാള്‍ ഉറക്കെ നിലവിളിച്ചു
ദേവീ.............
******************                      ******************************            *****************
"നിങ്ങള്ക്ക് ഒന്നുമില്ല മിസ്റ്റര്‍ ശ്യാം. നിങ്ങള്‍ ഒരു ഗാഡ നിദ്രയില്‍ ആയിരുന്നു.കഴിഞ്ഞതൊക്കെ വെറും സ്വപ്നം മാത്രം.ഈ നിമിഷം മുതല്‍ നിങ്ങള്‍ ഒരു പുതിയ മനുഷ്യന്‍ ആണ്."ഹിപ്നോടിസം കഴിഞ്ഞു ഡോക്ടര്‍ അയാളുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു.ഒരു പുഞ്ചിരി നല്‍കി ഡോക്ടര്‍ക്ക്‌ അയാള്‍.ഡോക്ടര്‍ തിരഞ്ഞു നടന്നപ്പോള്‍ ചാരു കസേരയിലേക്ക് അമര്‍ന്നിരുന്നു അയാള്‍.കൈകള്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു .പതിയെ അയാള്‍ കഴുത്തില്‍ തലോടി.ചെറിയ നനവുണ്ടായിരുന്നു അവിടെ .കണ്ണുകള്‍ അടച്ചു പിടിച്ചു കൊണ്ട് അയാള്‍ പതുക്കെ വിളിച്ചു "ദേവി "......
യക്ഷിക്കാവിന്റെ വാതില്‍ കൂറ്റന്‍ ശബ്ദത്തോടെ തുറന്നു.സര്‍പ്പങ്ങള്‍ പത്തി വിടര്‍ത്തി,പാല മരച്ചോട്ടില്‍ ഇരുന്ന അവളുടെ കാതുകളില്‍ ആ ശബ്ദം പ്രതിദ്വാനിച്ചു.ഒരു ചെറു മന്ദഹാസം അവളുടെ ചുണ്ടില്‍ വിരിഞ്ഞുവോ?

ഒരു സന്ധ്യാ സ്വപ്നം..


ദുഃഖം നിറഞ്ഞ സന്ധ്യ,
കടലിനോടു കിന്നാരം പറഞ്ഞു വന്ന കാറ്റ് എന്റെ ചെവിയിലും എന്തോ മന്ത്രിച്ചു....
ഏതോ കടല്‍ പക്ഷിയുടെ ഭീതിയോടെയുള്ള കരച്ചില്‍ അതിനെ തട്ടിപ്പറിച്ചു കടന്നു പോയി.
നേര്‍ത്തൊരു സംഗീതം പോലെ അതന്നെ തന്നെ വലം വെയ്ക്കാന്‍ ഞാന്‍ കൊതിച്ചു.
അന്തി മാനത്തിന്റെ ചോപ്പും മൂകമായ സന്ധ്യയും...
പിന്നെയും എന്നെ ഭ്രാന്താനാക്കും....
എനിക്ക് കേള്‍ക്കണം,കാറ്റിന്റെ സംഗീതം....
എന്‍റെ കാതില്‍ മന്ത്രിച്ച  ആ വാക്കുകള്‍.....
നനഞ്ഞ പൂഴിയില്‍ നെഞ്ചു അമര്‍ത്തി കിടന്നു  ഞാന്‍...
വീണ്ടും നിലാവ് പുഞ്ചിരിയുടെ പൂമഴ പെയ്യിക്കട്ടെ..
എനിക്ക് നനയണം വീണ്ടും ആ പ്രണയ മഴ,
അവളെന്റെ കാതില്‍ മന്ത്രിച്ചത് എനിക്ക് കേള്‍ക്കണം,
ഈ തീരത്ത് അവളോടൊപ്പം ,നിലാവത്ത്... 
മഴ നനഞ്ഞു...വീണ്ടും വീണ്ടും......
മഴയും നിലാവും ഞാനും അവളും മാത്രം.......
കൊഴിഞ്ഞു പോയ സ്വപ്‌നങ്ങള്‍ ഒക്കെ പുനര്‍ജനിക്കട്ടെ.....
ഈ ദുഃഖ സന്ധ്യ ഇതാ ഇവിടെ അവസാനിക്കട്ടെ.....

കണ്ണീര്‍തുള്ളിയുടെ കിന്നാരം...


കവിള്‍ത്തടം നനച്ചു കൊണ്ട് ഇറങ്ങി വന്ന കണ്ണീര്‍ ചാലുകള്‍ക്ക് ആദ്യമായി മധുരം തോന്നി,
വേദനയുടെ പരിഹാസത്തിന്റെ കുറ്റപ്പെടുത്തലിന്റെ ഒക്കെ അവസാനം.
ഇനി ഞാന്‍ പൊഴിക്കുന്ന ഒരു കണ്ണീര്‍ തുള്ളിയും നിലം തൊടില്ല,
സ്നേഹമെന്ന മാന്ത്രിക സ്പര്‍ശം അത് എനിക്ക് ചുറ്റും ഒരു രക്ഷാ കവചമായി മാറിക്കഴിഞ്ഞു,
അനുഭവങ്ങളുടെ മുഷിഞ്ഞ വേഷത്തെ അഴിച്ചു വെക്കാന്‍ സമയമായി.
പൊള്ളയായ സ്നേഹപ്രകടനങ്ങള്‍ക്ക് വിട പറയാന്‍ നേരമായി.
സ്നേഹമെന്ന കപട മുഖം കാണിച്ചു വഞ്ചിച്ചവര്‍, അവര്‍ ചിരിക്കുന്നുണ്ടാവും
അല്ലെങ്കില്‍ ,പുതിയ ഇരയെ തേടും.
ഓരോ നിമിഷവും വേദന കൊണ്ട് പുളയുന്ന ഇരയെ നോക്കി അവര്‍ ആനന്ദ നിര്‍തമാടും.
ഇരയെ പിടിച്ചു ചുട്ടു തിന്നുന്ന അപരിഷ്കൃതമായ മനുഷ്യ തലമുറയുടെ അവസാനത്തെ കണ്ണി ആണവര്‍.
പേടിപ്പെടുത്തുന്ന മനുഷ്യര്‍,ഭയന്ന് ഒളിക്കാന്‍ പോലും ഒരിടമില്ലല്ലോ?
ഞാന്‍ ഒളിചോടുകയല്ല ,ഇതിന്റെ യാത്ര മൊഴിയും അല്ല,
ഇനിയെന്റെ കണ്ണീര്‍ തുള്ളികള്‍ക്ക് ഇവിടെ പ്രസക്തിയില്ലെന്നെനു മനസ്സിലായി.
ഞാന്‍ നിലം തൊടുന്നതിനു മുമ്പ് നീ  എന്നെ കൈ കുമ്പിളില്‍ ഒതുക്കുമെന്ന   പ്രതീക്ഷ എനിക്കുണ്ട്.
ഞാന്‍ ഇതാ വരുന്നു നിന്റെ സ്നേഹ സാഗരത്തിലേക്ക്...
ഇനി ഒരു പക്ഷെ നീയും ഒരു വേടന്‍ ആവുമോ?  അല്ലെങ്കില്‍ ഇര കാത്തു നില്‍ക്കുന്ന ക്രൂരനായ മൃഗം?.............

ഇതെന്‍റെ സ്വപ്നം...

 
ഓര്‍മ്മകളും സ്വപ്നങ്ങളും വലിച്ചെറിഞ്ഞ ചവറ്റുകൊട്ടയില്‍ -
മരണം കാത്തു കിടക്കുകയാണ് മനസ്സ്.
ഈ താളം നിലയ്ക്കാന്‍ ഇനിയും നിമിഷങ്ങള്‍ മാത്രം....
മരണമെന്ന മാന്ത്രികന്‍ തന്നെയും കൊണ്ട് പറക്കുന്നതിന് മുമ്പ്-
ആ മനസ്സ് വിളിച്ചു പറഞ്ഞു.
"നിലാവും നക്ഷത്രങ്ങളും പുഞ്ചിരി പൊഴിക്കുന്ന രാവില്‍,
മഞ്ഞിന്‍ കുപ്പായമണിഞ്ഞ താഴ്വരത്തിലൂടെ,
മഞ്ഞു തുള്ളികള്‍ ഉമ്മ വെച്ച പൂമൊട്ടിനെയും തലോടി,
നിന്റെ പ്രണയം നുകരനായി ഞാന്‍ പറന്നു വരും"

ഓര്‍മ്മയിലെ മാലാഖയ്ക്ക്...


ഓര്‍മ്മകളുടെ കളിമണ്‍ വിളക്കില്‍ എണ്ണ വറ്റിതുടങ്ങി ,
എനിക്ക് ചുറ്റുമുള്ള അന്ധകാരത്തിന് കനം കൂടി വരുന്ന പോലെ
സ്വപങ്ങളുടെ താളം തെറ്റി തുടങ്ങിയിരിക്കുന്നു,
ഇതൊരു യാത്രയുടെ മുന്നോടിയാണ്...
നന്മയുടെ മാലാഖമാര്‍ എന്നെ മാടി വിളിക്കുന്നു.
കണ്ണീരിന്റെ കണക്കുകള്‍ മാത്രം ബാക്കി വെക്കാം,
പകരം നല്‍കാന്‍ ഒന്നുമില്ല.
ശകാരങ്ങളും ശാപ വാക്കുകളും കൊണ്ട് എന്നെ പൊതിഞ്ഞു കൊള്ളൂ ...
ജീവന്‍ അറ്റ് പോകുന്നതിനു മുമ്പ് ഞാന്‍ അത് കേള്‍ക്കണം.
ഒരു ചെറിയ സ്വപനം കൂടി  ഞാന്‍ ബാക്കി വെച്ചോട്ടെ?
"ഇനിയും ഒരു ജന്മം  വേണം ഇവിടെ-
ഒരു പാട് വര്‍ണ്ണങ്ങള്‍ ഉള്ള ഒരു പൂമ്പാറ്റയെ പോലെ,
നീയെന്ന മനോഹര പുഷ്പത്തിന് ചുറ്റും ,
തൊട്ടും തലോടിയും ഉമ്മ വെച്ചും പറന്നു നടക്കാന്‍ വേണ്ടി മാത്രം"