rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011 ഏപ്രിൽ 11, തിങ്കളാഴ്‌ച

മോഹം......

love-scraps
മഴക്കാല സന്ധ്യ തന്‍ നൈര്‍മല്യവും
ജലരേണു തഴുകുമാ പുല്‍ത്തകിടിയും
വരവേല്‍ക്കയാണ് നിന്നെ ഈ സന്ധ്യയില്‍
ഹരിനാമമൂയരുന്നൊരീ സന്ധ്യയില്‍
വീശുന്നോരിളം തെന്നല്‍
തഴുകി ഉണര്‍ത്തി നിന്‍ ഓര്‍മകളെ
ഒരു കുഞ്ഞു കാറ്റായ് നീ
എന്‍ അരികിലായ് വന്നുവെങ്കില്‍
എന്‍ ജന്മ സാഫല്യമേ നിന്‍
ജീവ താളമായ് ഞാന്‍ മാറിയേനേ
പാറി പറക്കും ശലഭങ്ങള്‍ പോലെ
മഴയെ പുല്‍കാന്‍ വെമ്പുന്ന വേഴാമ്പലായ്
എന്‍ കനവായ് നിനവായ്
പിന്നെ മറ്റെന്തൊക്കെയോ പോലെ
നിന്നില്‍ പടരാന്‍ ഉള്ളില്‍ മോഹം ............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ