ആകാശത്തോളം പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ആലിന്‍ ചുവട്ടില്‍ നിന്നും
അവര്‍ ഒരു പാട് നേരം സംസാരിച്ചു.
പിരിയാന്‍ നേരം ബാലു പറഞ്ഞു ,ഇനി അധികമില്ല നാള്‍ ,എനിക്ക്
പോകാന്‍,കടനിലക്കരെ.. അങ്ങ് ദൂരെ....
മീനുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി,വാക്കുകള്‍ ഇടറി ,,അവള്‍ക് ഒന്നും
പറയാന്‍ പറ്റിയില്ല,
ലോകത്തിന്റെ തലസ്ഥാന നഗരമാകാന്‍ മത്സരിക്കുന്ന അംബര ചുംബികളാല്‍ മനോഹരമായ
ദുബായ് നഗരം,അറബികളുടെ പൈതൃകം വിളിച്ചോതുന്ന വാസ്തു ശില്പ വിദ്യകളാല്‍
സുന്ദരമാക്കപ്പെട്ട നഗരം.ഏതൊരു പൌരന്റെയും സ്വപ്ന നഗരം..
ബാലുവിന് എല്ലാം കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,ഇപ്പൊ ഇതാ താന്‍ ആ
നഗരത്തിലെതിയിരികുന്നു.ഈശ്വരാ,ഇത് സത്യമോ അതോ മിഥ്യയോ?.
ബാലു പിറ്റേന്ന് തന്നെ കമ്പനിയില്‍ ജോയിന്‍ ചെയ്തു.നാലക്ക ശമ്പളവും
അക്കമടെഷനും കമ്പനി കൊടുക്കും,
ബാലു ജോലിത്തിരക്കിനിടയിലും തന്റെ വീട്ടിലേക്കും തന്റെ എല്ലാമെല്ലാമായ
മീനൂട്ട്യെയും മിക്കവാറും ദിവസങ്ങളില്‍ വിളിക്കുമായിരുന്നു,
മീനൂനു ബാലൂനോട് പറയാന്‍ എന്നും ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു.അവര്‍
എന്നും കാണാറുള്ള കാവിലെ ഉത്സവത്തെ പറ്റിയും ,അടുത്തുള്ള നങ്ങേലി
പശുവിന്റെ കഥകളും എല്ലാം മീനൂട്ട്യുടെ സംസാരത്തില്‍ വിഷയങ്ങള്‍
ആവാരുണ്ടായിരുന്നു.
കാലചക്രം കറങ്ങി കൊണ്ടിരുന്നു, ബാലു ദുബായില്‍ വന്നിട്ട് ഇന്നേക്ക്
മൂന്നു കൊല്ലമായി.
നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങളിലായി ബാലു .
എല്ലാ ചിലവും കമ്പനി കൊടുത്തു .ഇന്ന് ബാലു നാട്ടിലേക്ക് പോകാണ്.
ഒരു പാട് സ്വപ്നങ്ങളും ആശകളും പ്രതീക്ഷകളുമായി വന്ന ബാലു അതെല്ലാം
നിറവേറ്റിയ സംതൃപ്തിയില്‍ ,ഇനി ഒരു മോഹം കൂടിയേ ഉള്ളൂ ബാലൂനു,തന്റെ
മീനൂട്ടിയെ സ്വന്തമാക്കണം.
മീനൂട്ടി എന്ന സ്വപ്നവുമായി നാട്ടിലെ എയര്‍പോര്‍ടില്‍ വന്നിറങ്ങിയ ബാലു
,തന്നെയും കാത്തു പുറത്തു നില്‍കുന്ന കൂട്ടുകാരന്റെ കൂടെ വണ്ടിയില്‍ കയറി
വീടിലേക്ക് തിരിച്ചു.
നാട്ടിലെയും ദുബായിലെയും വിശേഷങ്ങള്‍ പറഞ്ഞും ചോദിച്ചും വീട്ടിലേക്കു
വന്നു കൊണ്ടിരികുന ബാലുവും കൂട്ടുകാരനും,എന്താ സംഭവിച്ചതെന്നു ശരിക്കും
ബാലൂനു ഓര്‍മയില്ല.ഒരു വളവു തിരിക്കുമ്പോള്‍ എതിര്‍വശത്ത് നിന്നും ഒരു
ലോറി വരുന്നത് കണ്ടത് ഓര്‍മയുണ്ട് ,വേറെ ഒന്നും ഓര്‍മയിലില്ല.കൂട്ടുകാരന്
കാലിനും കൈകുമേ പരുക്കുള്ളൂ .ബാലുവിന് തലയ്ക്കാണ് ഗുരുതരമായി
പരിക്കേറ്റത്.
ബാലു ഇപ്പൊ ഉള്ളത് ആശുപത്രിയില്‍ icu വിലാണ്
കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞത് കേട്ടാണ് അമ്മയും അച്ഛനും ആശുപത്രിയില്‍ എത്തിയത്.
ഇവിടെ ഇങ്ങു മീനു കാത്തിരിക്കയാണ് ,തന്റെ പ്രാണനായ ബാലൂനെ,എത്തേണ്ട
സമയമായല്ലോ എന്താ ഇത്ര നേരമായിട്ടും കാണുന്നില്ലാലോ .
മീനൂനു ക്ഷമ കെട്ടു.അവള്‍ ബാലൂന്റെ വീട് വരെ പോയി നോക്കാന്‍ തന്നെ തീരുമാനിച്ചു.
''നമുടെ ബാലു അവന്‍ ഇന്ന് ദുബായീന്ന് വരുമ്പോള്‍ അപകടം പറ്റി
ഹോസ്പിറ്റലിലാണ്'' .വഴി വക്കില്‍ നിന്നും ആളുകള്‍ പറയുന്നത് കേട്ടു മീനു
ഒരു നിമിഷം സ്തംഭിച്ചു പോയി. ഈശ്വരാ ഞാന്‍ എന്താ ഈ കേള്‍ക്കുന്നേ.?
,തന്റെ ബാലൂനു എന്ത് പറ്റി...കേട്ടത് സത്യമാകരുതെ എന്ന പ്രാര്‍ത്ഥനയോടെ
മീനു ആശുപത്രിയിലേക്ക് ഓടി. മീനുവിന്റെ കാലുകള്‍ തളര്‍ന്നു പോയി.ചുറ്റും
ഒരു പാട് ആളുകള്‍ ,കേട്ടത് സത്യമാണോ? മീനു സ്വയം ചോദിച്ചു,
അറിയിക്കാന്‍ ഉള്ളവരോട് എല്ലാം അറിയിക്കാന്‍ ഡോക്ടര്‍മാര്‍ ബന്ധുക്കളോട്
പറയുന്നു .അച്ഛനും അമ്മയും പൊട്ടി കരഞ്ഞു.ഇത് കേട്ട മീനൂട്ടി താന്‍
വിളിക്കാറുള്ള സകല ഈശ്വരന്മാരെയും മനസ്സുരുകി വിളിച്ചു.
ഒരു നെയ്ത്തിരി കണക്കെ അവള്‍ ഉരുകിക്കൊണ്ടിരുന്നു... അവനു ചുറ്റും
പ്രകാശം പരത്താന്‍ വേണ്ടി മാത്രം.. ബോധാബോധങ്ങളുടെ ഇടവേളകളില്‍
കാല്‍ക്കല്‍ കേട്ടിപ്പിടിച്ചിരുന്നു കണ്ണീര്‍ വാര്‍ക്കുന്ന മീനൂട്ടിയെ
പലപ്പോഴും കണ്ടില്ലാന്നു വെക്കാന്‍ അവന്‍ ശ്രമിച്ചു.. പക്ഷെ അവളുടെ
കണ്ണുനീരിനു അവന്റെ ഹൃദയ രക്തത്തിനെക്കള്‍ കട്ടിയുണ്ടായിരുന്നു...
പലപ്പോഴും അവന്റെ പാദങ്ങളില്‍ പതിഞ്ഞിരുന്ന ഇളം ചൂടുള്ള ചുണ്ടുകള്‍ക്ക്
അവനെ തിരിച്ചു വിളിക്കുന്ന പുനര്‍ജനി മന്ത്രത്തിന്റെ ശക്തി
ഉണ്ടായിരുന്നു..
മീനൂട്ടി തന്റെ സര്‍വസ്വവും ആണെങ്കിലും അവളെ എങ്ങനെ പറഞ്ഞ്
മനസ്സിലാക്കും എന്ന് അവനു അറിയില്ലാരുന്നു. കണ്ണീര്‍ ഉണങ്ങിപ്പിടിച്ച
അവളുടെ കവിളുകളില്‍ ഒന്ന് തലോടുവാന്‍ പലപ്പോഴും അവന്റെ കൈകള്‍
തരിച്ചു...പലപ്പോഴും തന്നെ തളര്‍ത്തിക്കിടത്തിയ ആ ദിവസത്തിനെ ബാലു
ശപിച്ചു.
ബാലുവിന്റെ അടുത്ത് സദാ നിഴലായി ഒതുങ്ങിക്കൂടിയ മീനുവിനെ
പിന്തിരിപ്പിക്കാനായിരുന്നു വീട്ടുകാരുടെ ശ്രമം. പക്ഷെ ഇനി ഒരു
ജന്മത്തിലേക്കായി തന്റെ പ്രണയത്തെ മാറ്റി വക്കാന്‍ മീനു ഒരിക്കലും
തയ്യാറായിരുന്നില്ല.അവളുടെ കുസൃതി മായാത്ത കണ്ണുകളില്‍ നോക്കി കിടന്നു
പലതും പറഞ്ഞ് പല രാവുകള്‍ വെളുപ്പിച്ചു ബാലു.
മീനൂന്റെ പ്രാര്‍ത്ഥന ഈശ്വരന് കേള്‍ക്കാതിരിക്കാന്‍ പറ്റിയില്ല.അവരുടെ
ദിവ്യമായ പ്രണയം കണ്ടില്ല എന്ന് നടിക്കാനും ഈശ്വരനായില്ല.
ദിവസങ്ങള്‍ കടന്നുപോയി ഡോക്ടര്‍മാരെ അത്ഭുതപെടുത്തി കൊണ്ട് .ബാലു പതിയെ
പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു,മീനൂന്റെ ബാലുവായി ജീവിക്കാന്‍
അവനു ഏറെ കൊതിയുണ്ടായിരുന്നു... അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നോക്കി
ഇരുന്നു കൊണ്ട് അവനു ഇനിയും ഒരുപാട് രാവുകള്‍ വെളുപ്പിക്കാന്‍
ഉണ്ടായിരുന്നു.
അവളുടെ പുറം മറഞ്ഞു കിടക്കുന്ന സമൃദ്ധമായ മുടിയിഴകളില്‍
വിരലോടിച്ചു കൊണ്ട് ബാലു പതിയെ ഓര്‍മ്മകളില്‍ നിന്നും തിരിച്ചു വന്നു...
കുനിഞ്ഞു അവളുടെ നെറ്റിയില്‍ ചുംബിക്കുമ്പോള്‍ അവന്‍ മെല്ലെ പറഞ്ഞു " നീ
എന്‍റെ പുണ്യം ആണ്... ഏതു ജന്മത്തിലായാലും ഞാന്‍ കൈ വിടാതെ കാക്കുന്ന
പുണ്യം... " തൊട്ടിലില്‍ ഒന്നുമറിയാതെ ഉറങ്ങുന്ന കുഞ്ഞിനെ പതിയെ
ആട്ടിക്കൊണ്ട് അവള്‍ ചിരിച്ചു... നിറ നിലാവ് പോലെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ