rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011 ഏപ്രിൽ 12, ചൊവ്വാഴ്ച

പുഴ ...



പൂഴിമണ്ണില്‍ കാല്‍ തെന്നി നടക്കവേ
പുഴ എന്നെ നോക്കി ചിരിച്ചുവോ ..?
സന്ധ്യതന്‍ സുവര്‍ണവര്‍ണം നെറുകയില്‍
എല്പിച്ചോരാ കാന്തിയോടെ..
പുഴ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല..
പാട്ടുമൂളിയും വള കിലുക്കിയും..
കൊഞ്ചി കൊഞ്ചി ഒഴുകുന്ന പുഴ..
ഹോ..ഇതൊന്നും ഞാന്‍ കേട്ടിട്ടേ ഇല്ല..
കരയുന്ന പുഴയും നിറയുന്ന കണ്ണുമേ
എന്‍റെ ഓര്‍മയില്‍ ഉള്ളു ..
പുഴ ചിരിക്കാന്‍ കാരണമെന്തായിരിക്കും..?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ