rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2010 മേയ് 12, ബുധനാഴ്‌ച

ആത്മാവ്

ദുര്‍ഗന്ധം വമിക്കുന്ന റെയില്‍വേ ട്രാക്കിലൂടെ നടന്നു പോവുമ്പോള്‍ ഒരൊറ്റ ലക്‌ഷ്യം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളു.ആദ്യം വരുന്ന ട്രെയിനിനു ചാടി മരിക്കുക.അത്രയ്ക്ക് വെറുത്തു പോയിരുന്നു ജീവിതം.എന്നും നഷ്ട്ടങ്ങള്‍ മാത്രം നേടിയവന്‍,ജീവിതത്തില്‍ രാശി ഇല്ലാത്തവന്‍,ആരാലും സ്നേഹിക്കപ്പെടാന്‍ അര്‍ഹാതയില്ലത്തവന്‍,കുടുംബത്തിനു ഉപകാരമില്ലത്തവന്‍, അങ്ങനെ എത്രയെത്ര വിശേഷണങ്ങള്‍.......................
സര്‍വ ചരാചരങ്ങളെയും സ്നേഹിച്ചു പോയി എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തുള്ളൂ .ആരെയും വെറുക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.പിന്നീടു ഇപ്പഴാണ് ഞാന്‍ എല്ലാവരാലും വെറുക്കപ്പെട്ടവനായി മാറിയത്....
കാലിനു ചെറിയ വിറയല്‍ അനുഭവപ്പെട്ടു.ദൂരെ നിന്നും എന്‍റെ മരണം ചൂളം വിളിച്ചു കൊണ്ട് വരുന്നത് ഞാന്‍ കണ്ടു.ഒരു നിമിഷം...........................................
എന്‍റെ മരണത്തെ ഒന്ന് വിശകലനം ചെയ്യാന്‍ തീരുമാനിച്ചു ഞാന്‍.എന്തായാലും ട്രാക്ക് മാറി നടക്കാം,ഇനിയും വരുമല്ലോ ട്രെയിന്‍.മരണം എന്നെ തൊട്ടുരുംമിക്കൊണ്ട് കടന്നു പോയി.
വീണ്ടും നടത്തം തുടങ്ങി ഞാന്‍.കണ്ണെത്താ ദൂരം വരെ നീണ്ടു കിടക്കുന്ന രണ്ടു ഇരുമ്പ് പാളങ്ങള്‍,എത്രയെത്ര ജീവിതങ്ങള്‍ ഒരു ദിവസം ഇതിന്റെ മേലെ കൂടി കടന്നു പോവുന്നു,ഒന്ന് പിഴചെങ്കില്‍ ഇശ്വരാ.......ഹോ ഓര്‍ക്കാന്‍ കൂടി വയ്യ...
ഇരുട്ടിനു കനം കൂടി വന്നപോലെ ,മഴ തകര്‍ത്തു പെയ്തു തുടങ്ങി,എന്‍റെ മനസ്സും ശരീരവും ഒരു പോലെ നനഞ്ഞു.ചിന്തകള്‍ കുരുക്കഴിഞ്ഞു പോകുന്ന പോലെ.
ഒരു നേരിയ വെട്ടം ദൂരെ നിന്ന് എന്‍റെ നേരെ നടന്നു വരുന്നുണ്ടായിരുന്നു.എന്‍റെ അടുത്ത് വന്നു നിന്നു ആ രൂപം.ഒരു വൃദ്ധനായ മനുഷ്യന്‍.എന്നെപ്പോലെ നനഞ്ഞു ഒലിക്കുന്നുണ്ടായിരുന്നു അയാള്‍.റെയില്‍വേ സ്റെഷനോട്‌ ചേര്‍ന്ന് നില്‍ക്കുന്ന ഒരു പഴയ കാവിലേക്കു അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയി....
എന്തോ എനിക്കയാളെ ധിക്കരിക്കാന്‍ തോന്നില്ല,ഒരു മായ വലയത്തില്‍ പെട്ട പോലെ ഞാന്‍ അയാളെ അനുഗമിക്കുകയായിരുന്നു.ഒരു വിളക്ക് മാത്രം തെളിയുന്നുണ്ടായിരുന്നു കാവില്‍.കാറ്റത്ത്‌ കെടാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ വിളക്ക്,എന്നെ പോലെ...
"എങ്ങോട്ടാ നീ? "
അയാള്‍ എന്നോട് ചോദിച്ചു.
"മരിക്കാന്‍,ജീവിച്ചു മടുത്തു എനിക്ക്" ഞാന്‍ പറഞ്ഞു..
പൊട്ടിച്ചിരിച്ചു അയാള്‍,എത്ര ക്രൂരമാണ് അയാളുടെ മുഖം,ശരിക്കും പിശാചിനെ പോലെ ,വെറുപ്പ്‌ തോന്നി എനിക്കയാളോട്..
"മരിച്ചാല്‍ നിന്‍റെ പ്രശ്നങ്ങള്‍ ഒക്കെ തീരുമോ? അയാള്‍ എന്നോട് ചോദിച്ചു.
മരിച്ചാല്‍ എന്‍റെ പ്രശ്നങ്ങള്‍ ഒക്കെ തീരുമോ?ഞാന്‍ ആലോചിച്ചു.വിഡ്ഢിയല്ലേ ഞാന്‍ മരിച്ചാല്‍ ഞാന്‍ തോറ്റു പോവില്ലേ,വെറും ഒരു നിമിഷം കൊണ്ട് ഈ ജീവന്‍ ഞാന്‍ കളിഞ്ഞാല്‍ എത്ര സുന്ദരമായ ലോകത്തേക്ക് എനിക്കിനി തിരിച്ചു വരാന്‍ പറ്റുമോ?ഈ മഴയും മഴയുടെ സംഗീതവും ,നനുത്ത കാറ്റും,മണ്ണിന്റെ കൊതിപ്പിക്കുന്ന മണവും എനിക്ക് നഷ്ട്ടമാവില്ലേ?
"വേണ്ട മരിക്കണ്ട,എനിക്ക് ജീവിക്കണം" എന്നെ വേണ്ടത്തവര്‍ക്ക് മുന്നില്‍ എനിക്ക് ജീവിച്ചു കാണിക്കണം,ഒരാണിനെ പോലെ"ഞാന്‍ അയാളോട് പറഞ്ഞു.
"എനിക്ക് ജീവിക്കണം"
അയാളപ്പഴും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.ദൂരെ എവിടെയോ കാലന്‍ കോഴികള്‍ നീട്ടി കൂവുന്നത് ഞാന്‍ കേട്ടു.
"ഇല്ല ,എനിക്ക് ജീവിക്കണം"ഞാന്‍ എണീറ്റ്‌ ഓടി.മരിക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട നശിച്ച നേരത്തെ ശപിച്ചു കൊന്ണ്ട്....
കുറച്ചു ദൂരെ റെയില്‍വേ ട്രാക്കില്‍ നാലഞ്ചു പേര്‍ കൂടി നില്‍ക്കുന്നത് ഞാന്‍ കണ്ടു.അത് വഴി സ്ഥിരം നടന്നു പോകുന്ന ആള്‍ക്കാര്‍ ആയിരിക്കും.
"നേരത്തെ വന്ന ട്രെയിനിനു ചാടി ചത്തതാ " ആള്‍ക്കാര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. ഞാന്‍ ചെന്ന് നോക്കി.
"ചിന്നി ചിതറിക്കിടക്കുന്ന എന്‍റെ ശരീരം"അപ്പോഴും കാവിലെ വിളക്ക് അണഞ്ഞിരുന്നില്ല.................................................................................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ