പിറ്റേ ദിവസം ലീവ് ആയതു കൊണ്ടായിരിക്കണം ഓഫീസില്‍ നല്ല തിരക്കുണ്ടായിരുന്നു.
ഞാന്‍ നോക്കിയപ്പോള്‍ രാജു സാധനവുമായി വന്ന ഏതോ വണ്ടിക്കാരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി അതില്‍ എന്തോ കണ്ടു കൊണ്ടിരിക്കയാണ്,അവന്റെ ഒരു ശീലമാണ് അത്,ആരുടെ ഫോണ്‍ കണ്ടാലും അവന്‍ വങ്ങും,പിന്നെ അതില്‍ ഞെക്കി കളിച്ചു കൊണ്ടേയിരിക്കും,ഒരു പ്രാവിശ്യം ഞാന്‍ അത് അവനോടു ചോദിച്ചു,ഫോണ്‍ കാണുകയായിരുന്നില്ല അവന്‍റെ ഉദ്ദേശ്യം ,അതില്‍ വല്ല പെണ്‍കുട്ടികളുടെയും നമ്പര്‍ ഉണ്ടെങ്കില്‍ അവന്‍ അത് അവരറിയാതെ ചോര്‍ത്തി എടുക്കും.പിന്നെ ആ നമ്പരില്‍ വിളിക്കുക അവരോടു കമ്പനി കൂടുക ,ഇതാണ് അവന്‍റെ ഹോബി .എന്‍റെ ഫോണും പല പ്രാവിശ്യം അവന്‍ വാങ്ങിയിട്ടുണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം അവന്‍ അവന്‍റെ ഫോണ്‍ ഓഫീസില്‍ വെച്ച്,പുറത്തു ചായ കുടിക്കാന്‍ പോയി.എനിക്കെന്തോ ഒരാഗ്രഹം അവന്‍റെ ഫോണ്‍ ഒന്ന് കണ്ടാലെന്താ?എത്ര സുന്ദരിമാരുടെ നമ്പര്‍ ഉണ്ടാകും അതില്‍,എന്‍റെ ഉള്ളിലെ ചെകുത്താന്‍ ഉണര്‍ന്നു,അവന്‍റെ ഫോണില്‍ ഒരു വിളയാട്ടം നടത്താന്‍ തന്നെ തീരിമാനിച്ചു ഞാന്‍.പക്ഷെ എന്‍റെ പ്രതീക്ഷ മുഴുവന്‍ തെറ്റായിരുന്നു.ഒരൊറ്റ നമ്പര്‍ പോലും പേര് വെച്ച് സേവ് ചെയ്തിരുന്നില്ല അവന്‍,മുഴുവന്‍ കോഡ് ലാംഗ്വേജ് .ഞാന്‍ പതുക്കെ അവന്‍റെ ഇന്‍ബോക്സില്‍ കയറി.ഇപ്രാവിശ്യം ഭാഗ്യം എന്‍റെ കൂടെ ആയിരുന്നു.ഒരു നമ്പര്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടു,കാരണം ആ നമ്പറിന്റെ പേര് "ഗോസ്റ്റ് " എന്നായിരുന്നു.മുടങ്ങാതെ രാജുവിന് മെസ്സേജ് അയക്കുന്ന ഫോണ്‍ വിളിക്കുന്ന ആ പ്രേതത്തെ ഒന്ന് പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചു ഞാന്‍.
ആ നമ്പര്‍ അതെ പേരില്‍ തന്നെ സേവ് ചെയ്തു ഞാന്‍,ആദ്യമൊക്കെ ഇത്തിരി ചവിട്ടും തൊഴിയും കിട്ടിയെങ്കിലും ഒരു വിധം ആ ഗോസ്റിനെ ഞാന്‍ വളച്ചെടുത്തു.കൂടുതല്‍ പരിച്യപ്പെട്ടപ്പോഴാനു അവള്‍ ആ സത്യം എന്നോട് പറഞ്ഞത്,അവള്‍ വിവാഹിത ആയിരുന്നു,ഒരു കുട്ടിയുടെ അമ്മയും.അവളുടെ ഭര്‍ത്താവ് ഗള്‍ഫു കാരനും,ദൈവമേ എന്നെ പോലെ ഒരു പ്രവാസി......
എന്നാലും ഒരു രസം,അവിവാഹിതനായ ചെറുപ്പക്കാരന്റെ തമാശ.പക്ഷെ ഇതിനിടയില്‍ രാജുവിന് കാര്യമായ മാറ്റം വന്നു.പഴയ പോലെ ഫോണ്‍ വിളി ഇല്ല,എന്താ അവനു സംഭവിച്ചേ?എന്‍റെ കാര്യം നേരെ തിരിച്ചും,ഇതു സമയവും ഫോണില്‍ തന്നെ....
ഒരു ദിവസം ഞാന്‍ അവനോടു ചോദിച്ചു"നീ എന്താ ഇങ്ങനെ വിഷമിചിരിക്കുന്നെ?"
"ഭാര്യയുമായി ചെറിയ പ്രശ്നം"അവന്‍ പറഞ്ഞു,"എന്തോ അവള്‍ ഇപ്പൊ എന്നെ വിളിക്കാറില്ല,വിളിച്ച തന്നെ പെട്ടന്ന് എന്തേലും പറഞ്ഞു കട്ട് ചെയ്യും"പാവം രാജു അവന്‍റെ ഭാര്യക്ക് ഏതോ ഒരാളുമായി പ്രേമബന്ധം പോലും.
"നിനക്ക് എന്താ പറ്റിയെ,നീ ഇപ്പൊ പഴയ പോലെ അല്ലല്ലോ എപ്പോ നോക്കിയാലും ഫോണില്‍ തന്നെ"അവന്‍ എന്നോട് ചോദിച്ചു..
"എന്താ നിന്നോട് പറയ,എനിക്കും കിട്ടിയെടാ ഒരു നമ്പര്‍ ഞങ്ങള്‍ തമ്മില്‍ ഇപ്പൊ ഭയങ്കര ഇഷ്ട്ടത്തിലാ"
"എവിടന്നു സംഘടിപ്പിച്ചു നീ നമ്പര്‍?"
"നിന്റെ ഫോണില്‍ നിന്നാട "ഞാന്‍ പറഞ്ഞു..
"ഏതു നമ്പര്‍? "
"നിന്റെ ഫോണില്‍ ഗോസ്റ്റ് എന്നാ നമ്പര്‍ ഇല്ലേ അതാ .........
പറഞ്ഞു തീരുന്നതിനു മുന്‍പ് ഒരു വിലാപം പോലെ രാജുവിന്റെ ശബ്ദം ഞാന്‍ കേട്ടു"മഹാ പാപി അത് എന്‍റെ ഭാര്യ ആണെടാ"
തലയ്ക്കു അടി കിട്ടിയ പോലെയായി ഞാന്‍ ,പിന്നെ അവന്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല .സ്വന്തം ഭാര്യ ആണോ "ഗോസ്റ്റ്".കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ,ഞാന്‍ എണീറ്റ് നടന്നു.അപ്പഴേക്കും എന്‍റെ ഫോണ്‍ നിര്‍ത്താതെ കരയാന്‍ തുടങ്ങി,ഒരു ഞെട്ടലോടെ ഞാന്‍ അത് കണ്ടു"ഗോസ്റ്റ് കോളിംഗ് ".............................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ