ഞാന്‍ ഒരു യാത്ര പോവുകയാണ്
ഒന്നും കൊണ്ട് പോകുന്നില്ല
ആരെയും കൂടെ കൂട്ടുന്നില്ല
തിരിച്ചു വരാമെന്ന് ആര്‍ക്കും
വാക്ക് കൊടുക്കുന്നുമില്ല
ഇതെന്റെ സ്വപ്നങ്ങളുടെ കൂടെയുള്ള യാത്രയാണ്
ഒരുപക്ഷെ ഞാന്‍ അറിയാതെ എന്റെ കൂടെ ...............
ഇല്ല എന്റെ കൂടെ ആരും വരില്ല
കാരണം എന്റെ യാത്രകള്‍ ഒക്കെ അപകടം നിറഞ്ഞതാണ്
എന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ തോന്നുന്നു
കാരണം യാത്രക്കിടയിലെ കാഴ്ചകള്‍ അസഹനീയം
ഇതൊക്കെ മനുഷ്യരോ അതോ മൃഗങ്ങളോ?
മനുഷ്യരാവാന്‍ വഴിയില്ല..............
ഞാനും ഒരു മനുഷ്യന് അല്ലെ?
ഇവര്‍ക്ക് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ ആരുമില്ലേ?
ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍-
കിടക്കാന്‍ ഒരിടം ........................?
ഈ കൊടും തണുപ്പിനെ അകറ്റാന്‍
കുറച്ചു തീകായുവാന്‍ വിറകേന്കിലും ......
ഇവരാണോ ഭൂമിയിലെ അഭയാര്‍ഥികള്‍ ?
ഇവരാണോ ദൈവത്തിന്റെ മക്കള്‍?
ഈ ഭൂമിയില്‍ ഇവര്‍ക്ക് അവകാശമില്ലേ?
ഇവര്‍ക്ക് മാത്രം സമരമില്ലേ?
കൊടികള്‍ ഇല്ലേ?പാര്‍ട്ടിയില്ലേ?
ഇവര്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ആരുമില്ലേ?
കാരണം ചോദ്യങ്ങള്‍ ഒന്നില്‍ കൂടുതല്‍ വരും
ഉത്തരം ഒന്ന് മാത്രം ആണെങ്കിലോ?
വീണ്ടും ചോദ്യം വരാന്‍ പാടില്ല
ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ആര്‍ക്കും ഇഷ്ട്ടമല്ല.................
ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലതവര്ക്ക് വേണ്ടി
ഇനിയും ചോദ്യങ്ങള്‍ ഉണ്ടാവരുത്
എന്റെ യാത്ര അപകടം നിറഞ്ഞതാണ്
ഇനിയും ചോദ്യങ്ങള്‍ വന്നാല്‍ ????
sathyangal..!!
മറുപടിഇല്ലാതാക്കൂvedanippikunna sathyangal..!!