നിലാവിന് നിന്‍റെ മുഖമായിരുന്നു,,
നക്ഷത്രങ്ങള്‍ക്ക് നിന്‍റെ ശോഭയയിരുന്നു,
മേഘങ്ങള്‍ എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു,
ആകാശം എന്‍റെ മനസ്സും....
തെന്നല്‍ നിന്‍റെ തലോടലായിരുന്നു
ചിലപ്പോള്‍ നിന്‍റെ നിശ്വാസവും...
മഴ,മഴ നിന്‍റെ സങ്കടമയിരുന്നോ ?
അതോ നിന്‍റെ ആനന്ദമോ?
ഇടി മിന്നലുകള്‍ എന്‍റെ പ്രതിഷേധമായിരുന്നു,
പ്രളയം നിന്‍റെ ശാപവും.....
നിര്താടെയുള്ള നിലവിളി,
എന്‍റെ ആത്മാവിന്‍റെതായിരുന്നു.....
മഴ പെയ്തുകൊണ്ടെയിരുന്നു....
ഇടി മിന്നലുകള്‍ മഴയ്ക്ക് കൂട്ട് കൂടി,
എന്‍റെ ആത്മാവ് നിലവിളിച്ചു കൊണ്ടേയിരുന്നു,
ഒടുവില്‍ നിന്‍റെ ശാപമാം പ്രളയവും........
...........................................................
..........................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ