രാജു നല്ല തിരക്കിലായിരുന്നു,എന്തോ പതിവില്‍ നിന്നും വെത്യസ്തമായി തോന്നി അവന്‍റെ ചെയ്തികള്‍ എനിക്ക്,വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു അവന്‍,ഇടക്ക് അവന്‍ സീറ്റില്‍ നിന്നും തല ഉയര്‍ത്തി എന്നെ നോക്കും, പിന്നെയും പഴയ പോലെ തന്നെ.........
ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കാന്‍ തുടങ്ങി,അത് അവനുള്ള കാള്‍ ആയിരുന്നു,പക്ഷെ അവന്‍ ശ്രദ്ദിക്കുന്നെയില്ല...
രാജു നിനക്കുള്ള ഫോണ്‍ ആണ്...ഞാന്‍ പറഞ്ഞു,
നീ എടുത്തു നോക്ക്,അവന്‍ പിന്നേം പഴയ പോലെ തന്നെ,
രാവിലെ ഫീല്‍ഡില്‍ പോവാനുള്ള വണ്ടികള്‍ രാജുവിന്റെ ബില്ലും കാത്തു നില്‍ക്കയാണ്..
പക്ഷെ അവനു യാതൊരു ഭാവമാറ്റവും ഇല്ല,പഴയപടി തന്നെ,ബോസ്സ് ദേഷ്യപ്പെട്ടു ഫോണ്‍ കട്ട് ചെയ്തു...
ഞാന്‍ അവനോടു ചോദിച്ചു,"ഡാ സത്യം പറ എന്താ സംഭവിച്ചേ?"
ഒടുവില്‍ ചെറിയ ചമ്മലോടെ അവന്‍ ആ സത്യം എന്നോട് പറഞ്ഞു....
"അളിയാ ഞാന്‍ എന്‍റെ പവര്‍ ഗ്ലാസ് എടുക്കാന്‍ മറന്നു"..........
പാവം കണ്ണ് കാണാതെ എങ്ങനെ invoice പ്രിന്‍റ് ചെയ്യും......... ........................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ